ഇന്ത്യയിൽ ഇപ്പോൾ ഉത്സവ കാലമാണ്. നവരാത്രി അവസാനിച്ചതിനു പിന്നാലെ വരാനിരിക്കുന്നത് ദീപാവലി. കേരളം പോലെ ഓരോ സംസ്ഥാനങ്ങളും ദീപാവലി ആഘോഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കും. ഒക്ടോബർ 20നാണ് ഔദ്യോഗികമായി ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ അതിനു മുന്നേയും പല സംസ്ഥാനങ്ങളിലും ദീപാവലിയോടനുബന്ധിച്ച് ആഘോഷങ്ങളും ആചാരങ്ങളും നടക്കുന്നുണ്ട്. ഈ കാരണങ്ങളാണ് പല ദിവസങ്ങളിൽ ബാങ്കുകൾ തുറക്കില്ല.
നിങ്ങൾ ഏതെല്ലാം ദിവസങ്ങളിലാണ് ബാങ്കുകളിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നത്. ദീപാവലിയും മറ്റു ആഘോഷങ്ങളും നടക്കുന്നതിനാൽ നാളെ മുതൽ 11 ദിവസത്തേക്ക് വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്കിൽ പോകുന്നവർ ഇത് സൂക്ഷിക്കണം. വാരാന്ത്യ അവധികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വരാനിരിക്കുന്ന അവധി ദിനങ്ങൾ അറിയാം;
- ഒക്ടോബർ 12, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്ക് അവധിയാണ്.
- ഒക്ടോബർ 18, ശനിയാഴ്ച : കതി ബിഹു ദിവസം അസമിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
- ഒക്ടോബർ 19, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്കുകൾ അവധിയായിരിക്കും.

- ഒക്ടോബർ 20, തിങ്കൾ : ദീപാവലി ആഘോഷം നടക്കുന്നതിനാൽ കേരളം ഉൾപ്പെടെ ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, തെലങ്കാന, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബാങ്കുകൾ പ്രവർത്തിക്കില്ല.
- ഒക്ടോബർ 21, ചൊവ്വാഴ്ച : ദീപാവലി അമാവാസി (ലക്ഷ്മി പൂജ), ദീപാവലി, ഗോവർദ്ധൻ പൂജ എന്നിവ നടക്കുന്നതിനാൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, സിക്കിം, മണിപ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കും.
- ഒക്ടോബർ 22, ബുധനാഴ്ച : ഗോവർദ്ധൻ പൂജ, ലക്ഷ്മി പൂജ (ദീപാവലി), വിക്രം സംവത് പുതുവത്സരം എന്നീ ആഘോഷങ്ങൾ കാരണം ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
- ഒക്ടോബർ 23, വ്യാഴം : ഭായ് ദൂജ്, ചിത്രഗുപ്ത് ജയന്തി, ലക്ഷ്മി പൂജ ഭ്രാത്രിദ്വിതിയ, നിംഗോൾ ചക്കൗബ എന്നിവ നടക്കുന്നതിനാൽ ഗുജറാത്ത്, സിക്കിം, മണിപ്പൂർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
Flipkart Big Bang Diwali sale: 18,999 രൂപ മുതൽ സ്മാർട്ട്ഫോണുകൾ നേടാം! ഐഫോണുകൾക്കും കിടിലൻ വിലക്കുറവ്
- ഒക്ടോബർ 25, ശനിയാഴ്ച : നാലാം ശനി ബാങ്ക് അവധിയാണ്.
- ഒക്ടോബർ 26, ഞായറാഴ്ച : രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.
- ഒക്ടോബർ 27, തിങ്കൾ : ഛഠ് പൂജ (സായാഹ്ന പൂജ) ഉത്സവം നടക്കുന്നതിനാൽ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
- ഒക്ടോബർ 31, വെള്ളിയാഴ്ച : ഈ ദിവസം സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ്. അതിനാൽ ഗുജറാത്തിൽ ബാങ്കുകൾ അടച്ചിടും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications