കഴിഞ്ഞവാരം 42,716.80 പോയിന്റ് വരെ കയറിയതിന് ശേഷമാണ് നിഫ്റ്റി ബാങ്ക് സൂചിക 42,371.25 പോയിന്റ് നിലയില്‍ വിരാമമിട്ടത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.43 ശതമാനം ഉയര്‍ച്ച ബാങ്കിംഗ് സൂചിക അറിയിക്കുന്നു. പിന്നിട്ട ആഴ്ച്ച 50-DMA (Daily Moving Average) -യ്ക്ക് താഴെ സൂചിക വീണെങ്കിലും അവസാന ദിനത്തിലെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ചിത്രം പാടെ മാറി.
ടെക്നിക്കല്‍ വശം പരിശോധിച്ചാല്‍ ഇപ്പോള്‍ 41,500-41,200 നിലവാരത്തില്‍ ബാങ്ക് നിഫ്റ്റിക്ക് അടിയന്തര പിന്തുണ ഒരുങ്ങുന്നുണ്ട്. അടിയന്തര പ്രതിരോധം രൂപംകൊള്ളുന്നതാകട്ടെ 43,800 പോയിന്റ് നിലയിലും. വിപണി വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ ട്രെന്ഡുമാറ്റം പറഞ്ഞുവെയ്ക്കുന്ന RSI (Relative Strength Index), MACD (Moving Average Convergance Divergence) സൂചകങ്ങള്‍ ന്യൂട്രല്‍ സോണിലാണ്.

എന്തായാലും വരും ദിവസങ്ങളില്‍ ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കനറാ ബാങ്ക് എന്നിവരെ ആശ്രയിച്ചായിരിക്കും ബാങ്ക് നിഫ്റ്റി മുന്നോട്ടുയരാന്‍ ശ്രമിക്കുക. ഫ്യൂച്ചഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ (F&O) നിഫ്റ്റി ബാങ്ക് ജനുവരി ഫ്യൂച്ചറുകള്‍ 112 പോയിന്റ് പ്രീമിയത്തിലാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്.
ഓപ്ഷന്‍സ് വശം വിലയിരുത്തുമ്പോള്‍ 41,500 / 41,000 പോയിന്റ് നിലവാരങ്ങളിലാണ് (സ്ട്രൈക്ക്) പുട്ട് ഓപ്ഷനുകള്‍ക്ക് ഏറ്റവുമധികം ഡിമാന്‍ഡ്. ഈ ആഴ്ച്ചത്തെ എക്സ്പയറിയില്‍ മേല്‍പ്പറഞ്ഞ നിലവാരങ്ങള്‍ സൂചികയുടെ സപ്പോര്‍ട്ടായി മാറും. മറുഭാഗത്ത് 43,000 / 43,500 സ്ട്രൈക്കുകളില്‍ കോള്‍ ഓപ്ഷനുകളും സജീവമാണ്. ഈ നിലവാരമായിരിക്കും പുതിയ വാരം പ്രതിരോധം തീര്‍ക്കുക.

പ്രതിവാര ചാര്‍ട്ടില്‍ ഡോജി കാന്‍ഡിലാണ് ബാങ്ക് നിഫ്റ്റി വരച്ചുകാട്ടുന്നത്. അതായത്, ദിശയറിയാതെ സൂചിക കുഴങ്ങി നില്‍ക്കുകയാണെന്ന് സാരം. അതുകൊണ്ട് വരും ദിവസങ്ങളില്‍ ഗൗരവമായ ചാഞ്ചാട്ടം ബാങ്ക് നിഫ്റ്റിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ കണ്സോളിഡേഷന് റേഞ്ചിലൂടെയാണ് സൂചിക സഞ്ചരിക്കുന്നത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ പുത്തനുണര്‍വ് കരുതാം. ഹ്രസ്വകാല വാങ്ങലുകള്‍ക്ക് ഏറ്റവും ഉചിതമായിരിക്കും ഈ സന്ദര്‍ഭം.
43,000 പോയിന്റ് നിലവാരം തിരിച്ചുപിടിക്കാന്‍ കാളകള്‍ കയ്യും മെയ്യും മറന്ന് ശ്രമിക്കുമെന്നിരിക്കെ വിദൂരത്തുള്ള ഓപ്ഷനുകള്‍ വില്‍ക്കുന്നത് ഓപ്ഷന് സെല്ലര്‍മാര്‍ക്ക് മികച്ച അവസരമായിരിക്കും തുറന്നുനല്കുക. ഇതേസമയം, 43,500 നിലവാരം പിന്നിടുന്നതുവരെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
