ബാങ്ക് ഓഹരികളില്‍ വന്‍ മുന്നേറ്റം; സെന്‍സെക്‌സ് വീണ്ടും 60,000 കടന്നു; പുതുവര്‍ഷ കുതിപ്പ് തുടരുന്നു

ഏഴ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് നിര്‍ണായക നിലവാരമായ 60,000 തിരികെ പിടിച്ചു. നിഫ്റ്റി 17,900-ന് മുകളിലും ക്ലോസ് ചെയ്തു. നവംബര്‍ 17-നു ശേഷമുളള ഉയര്‍ന്ന് ക്ലോസിങ് നിലവാരമാണിത്. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. ഐടി, ഫാര്‍മ വിഭാഗം ഒഴിച്ചുള്ള ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 120 പോയിന്റ് നേട്ടത്തില്‍ 17,925-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 367 പോയിന്റ് മുന്നേറ്റത്തോടെ 60,223-ലും ബുധനാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 855 പോയിന്റ് കുതിച്ച് 37,695-ലും വ്യാപാരം അവസാനിപ്പിച്ചു.

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

>> പുതുവര്‍ഷത്തിലെ ആദ്യ മൂന്ന് ദിവസം കൊണ്ട് സെന്‍സെക്‌സില്‍ 2000-ലേറെ പോയിന്റ് നേട്ടം
>> ആഗോള വിപണികളിലെ തളര്‍ച്ച പലിശ നിരക്ക് വര്‍ധന വൈകിപ്പിച്ചേക്കും എന്ന പ്രതീക്ഷ
>> ഒമിക്രോണ്‍ ഭീഷണി എളുപ്പം മറികടക്കാമെന്ന പ്രതീക്ഷ
>> മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ക്കു മുന്നോടിയായുള്ള നിക്ഷേപ താത്പര്യം
>> ഇന്‍ഡക്സില്‍ വെയിറ്റേജ് കൂടുതലുള്ള ഓഹരികളില്‍ ഏറെയും നേട്ടത്തില്‍ തുടര്‍ന്നത്.

മുന്നേറ്റം

മുന്നേറ്റം

ഓട്ടോ, ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികള്‍ മുന്നേറി. ഇവയെുടെ സൂചികളെല്ലാം ഒന്നു മുതല്‍ 2 ശതമാനം വരെ നേട്ടം കൈവരിച്ചു. അതേസമയം, ഐടി, ഫാര്‍മ വിഭാഗം ഓഹരികള്‍ തളര്‍ച്ച നേരിട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം സെന്‍സെക്സ് 2500-ലേറെ പോയിന്റാണ് നേടിയത്. അടുത്തയാഴ്ച മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തു വരുന്നതിനോട് അനുബന്ധിച്ച് ഐടി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ ജാഗ്രതാ സമീപനമാണ് സ്വീകരിച്ചത്. ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം 0.36 ശതമാനവും സ്മോള്‍ കാപ് വിഭാഗം കാര്യമായ വ്യതിയാനമില്ലാതെയും നിന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 6.87 ശതമാനം വര്‍ധിച്ച് 17.23 നിലവാരത്തിലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

പുതുവര്‍ഷത്തിലെ മൂന്നാം വ്യാപരദിനത്തില്‍ 15 പോയിന്റ് നേട്ടത്തോടെ 17,820-ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,748-ല്‍ വന്നശേഷം സൂചിക നിര്‍ണായക നിലവാരമായ 17,800-ല്‍ ഏറെ നേരം തങ്ങിനിന്നു. പിന്നാലെ 11 മണിയോടെ നിഫ്റ്റി 17,850 നിലവാരം കടന്ന് മുന്നേറി. തുടര്‍ന്ന് ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,994-ല്‍ തൊട്ടു. പിന്നീട് നേരിയ തോതില്‍ താഴ്‌ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ദിവസത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,108 ഓഹരികളില്‍ 1,075 ഓഹരികളില്‍ വില വര്‍ധനവും 974 ഓഹരികളില്‍ വിലയിടിവും 9 എണ്ണം വില വ്യതിയാനമില്ലെതെയും ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.10 ആയി തുടര്‍്ന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ കാര്യമായ മുന്നേറ്റം ഇല്ലാതിരുന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നില്‍ തന്നെ തുടരാന്‍ കാരണം. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 249 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 248 കമ്പനികള്‍ നഷ്ടത്തിലും 4 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 33 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബജാജ് ഫിന്‍സേര്‍വ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ 4 ശതമാനത്തിലധികം കുതിച്ചു. കൊട്ടക് മഹീന്ദ്ര, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഗ്രാസിം എന്നിവ 3 ശതമാനത്തിലേറെയും ഐഒസി, ആക്‌സിസ് ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, ബിപിസിഎല്‍ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറേയും നേട്ടം രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 17 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഐടി കമ്പനികളായ ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ 2 ശതമാനത്തിലധികം നഷ്ടം നേരിട്ടു. എച്ച്‌സിഎല്‍ ടെക്, ഡിവീസ് ലാബ്, വിപ്രോ എന്നിവ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X