കയ്യിൽ എല്ലായിപ്പോഴും പണം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും സാമ്പത്തിക അത്യാവശ്യങ്ങൾ ഉണ്ടാകുമ്പോൾ വായ്പ എടുക്കുകയാണ് പലരും ചെയ്യാറുള്ളത്. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും വ്യവസ്ഥകൾക്ക് അനുസരിച്ച് വായ്പകൾ നൽകാറുണ്ട്. വിവിധ കാലയളവിൽ വ്യത്യസ്ത പലിശ നിരക്കാണ് ബാങ്കുകൾ വായ്പയ്ക്ക് ഈടാക്കുക.
തിരഞ്ഞെടുത്ത കാലയളവുകളിൽ വായ്പാ നിരക്കുകളുടെ (എംസിഎൽആർ) മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്കുകൾ (എംസിഎൽആർ) ബാങ്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്), പഞ്ചാബ് നാഷണൽ ബാങ്ക് 5 ബിപിഎസ് വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യ 5 ബിപിഎസ് വർധിപ്പിച്ചത്. ഇതോടെ വായ്പകളുടെ പലിശ നിരക്കിലും മാറ്റം ഉണ്ടായിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കുകൾ പരിശോധിക്കാം.
ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കൾക്കായി വിവിധ സാമ്പത്തിക സേവനങ്ങൾ നൽകുന്ന രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നാണ് ഐസിഐസിഐ ബാങ്ക്.
ജനുവരി 1 മുതൽ ഐസിഐസിഐ ബാങ്ക് എംസിഎൽആർ 10 അടിസ്ഥാന നിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ ഓവർ നൈറ്റ് നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി.
ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി. മൂന്ന് മാസത്തെ നിരക്ക് 8.55 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായി. ആറ് മാസത്തെ നിരക്ക് 8.90 ശതമാനത്തിൽ നിന്ന് 9 ശതമാനമായി. ഒരു വർഷത്തെ നിരക്ക് 9 ശതമാനത്തിൽ നിന്ന് 9.10 ശതമാനമായി.
പഞ്ചാബ് നാഷണൽ ബാങ്ക്
ബിസിനസ്സ്, നെറ്റ്‌വർക്ക് എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയുമായുള്ള ലയനത്തിനുശേഷം പഞ്ചാബ് നാഷണൽ ബാങ്കിന് 180 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് എംസിഎൽആർ നിരക്കിൽ 5 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് നടത്തിയത്. ജനുവരി ഒന്നിനാണ് നിരക്കിൽ വർദ്ധനവ് വരുത്തിയത്. അതോടെ ഓവർ നൈറ്റ് നിരക്ക് 8.2 ശതമാനത്തിൽ നിന്ന് 8.25 ശതമാനം ആയി. ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.25 ശതമാനത്തിൽ നിന്ന് 8.30 ശതമാനമാണ്. മൂന്ന് മാസത്തെ നിരക്ക് 8.35 ശതമാനത്തിൽ നിന്നും 8.40 ശതമാനമായി വർദ്ധിച്ചു. ആറ് മാസത്തെ നിരക്ക് 8.55 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി. ഒരു വർഷത്തെ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായി വർദ്ധിച്ചു.
യെസ് ബാങ്ക്
യെസ് ബാങ്കിന്റെ ഓവർ നൈറ്റ് നിരക്ക് 9.2 ശതമാനമാണ്. ഒരു മാസത്തെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 9.45 ശതമാനവും മൂന്ന് മാസത്തെ നിരക്ക് 10 ശതമാനവുമാണ്. ആറ് മാസത്തെ നിരക്ക് 10.25 ശതമാനം.
ഒരു വർഷത്തെ നിരക്ക് 10.50 ശതമാനമാണ്. ജനുവരി 1 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ നിരക്കിൽ 5 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് നടത്തിയത്. ഇതോടെ ഓവർ നൈറ്റ് നിരക്ക് 7.95 ശതമാനത്തിൽ നിന്ന് 8 ശതമാനവും ഒരു മാസത്തെ വായ്പ നിരക്ക് 8.25 ശതമാനവുമായി. മൂന്ന് മാസത്തെ നിരക്ക് 8.40 ശതമാനമാണ്. ആറ് മാസത്തെ നിരക്ക് 8.60 ശതമാനവും ഒരു വർഷത്തെ നിരക്ക് 8.80 ശതമാനവുമായി വർദ്ധിച്ചു.
വായ്പ സ്വീകരിക്കുന്നതിന് മുൻപ് നിരക്കിൽ ബാങ്കുകൾ വരുത്തിയ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതുവഴി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ബാങ്കിൽ നിന്നും വായ്പയെടുക്കാൻ കഴിയും. അതോടൊപ്പം വായ്പ എടുക്കുന്നതിനു മുൻപ് നിബന്ധനകൾ കൃത്യമായി വായിച്ച് മനസ്സിലാക്കുകയും ചെയ്യണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications