സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയവും പുനക്രമീകരിച്ചു. ഇന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകൾ ഈ സമയക്രമം അനുസരിച്ചാകും പ്രവർത്തിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നു. റെഡ് സോൺ അല്ലാത്തെ ജില്ലകളിൽ ഇന്നു മുതൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബാങ്കുൾ തുറന്നു പ്രവാർത്തിയ്ക്കും.
അതേസമയം റെഡ് സോണില്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുക. റെഡ് സോണില്‍പ്പെട്ട ജില്ലകളിലെ മുഴുവന്‍ ജീവനക്കാരോടും ജോലിക്ക് ഹാജരാകാനാവശ്യപ്പെട്ടതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തി. ബാങ്കേഴ്സ് സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ഇത് പാലിക്കാത്ത ബാങ്ക് അധികൃതരുടെ നടപടിയില്‍ ആശങ്കയിലായിരിക്കുകയാണ് ജീവനക്കാരെന്നും മീഡിയ വൺ റിപ്പോർട്ട് ചെയ്തു. റെഡ് സോണുകളില്‍ രോഗം പടരാന്‍ സാഹചര്യം നിലനില്‍ക്കുമ്പോഴും ബാങ്കുകള്‍ സ്വീകരിച്ച ഈ നടപടിക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ബ്രാഞ്ചുകള്‍ക്കു പുറമേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലും മുഴുവന്‍ ജീവനക്കാരും ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി ജീവനക്കാര്‍ ഹാജരാകാൻ ആയിരുന്നു നിർദ്ദേശം.
ഇന്ന് മുതൽ നിരവധി സേവനങ്ങൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ലോക്ക്ഡൌണിൽ ചില ഇളവുകൾ നൽകിയിരിക്കുന്നത്. നോട്ട് നിരോധനം ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഉത്തേജനം നൽകിയതുപോലെ, നിലവിലെ ലോക്ക്ഡൌൺ ബാങ്ക് വായ്പകളും കാർഡുകളും നൽകുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആക്കുമെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ലോക്ക്ഡൌൺ ആരംഭിച്ചതു മുതൽ, വായ്പയും കാർഡ് വിതരണവും നിർത്തലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പേപ്പർവർക്കുകൾക്ക് അപേക്ഷകൻ നേരിട്ട് ബാങ്ക് സന്ദർശിക്കേണ്ടി വരും എന്നതിനാലാണ് നടപടികൾ നിർത്തി വച്ചിരിക്കുന്നത്.
സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് നൽകുന്ന ചില ബാങ്കുകളും എൻബിഎഫ്‌സികളും ഇവയാണ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications