ദീർഘകാലത്തേക്കുള്ള ഒരു നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം (എഫ്‌ഡി). ഏറ്റവും പരമ്പരാഗതവും മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതവുമായ ഒരു നിക്ഷേപ മാർഗം കൂടിയാണ് ഇത്. ഒരു നിക്ഷേപമെന്ന നിലയിൽ മാത്രമല്ല നികുതി ലാഭിക്കാനും നിരവധി ആളുകൾ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കാറുണ്ട്. നിലവിൽ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് നൽകുന്ന ചില ബാങ്കുകളും എൻബിഎഫ്‌സികളും ഇവയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്‌ബിഐ സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും സമാനമായ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നത്. അതായത് 7.20 മുതൽ 7.35 ശതമാനം വരെ. ബാങ്കിന്റെ മിനിമം നിക്ഷേപ കാലാവധി 10 വർഷവും ആവശ്യമായ പരമാവധി നിക്ഷേപം 10 കോടി രൂപയ്‌ക്ക് മുകളിലുമാണ്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
കുറഞ്ഞത് 10 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.00 മുതൽ 7.40 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാരാണെങ്കിൽ ഇതേ കാലയളവിൽ 7.20 മുതൽ 7.90 ശതമാനം വരെ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
കുറഞ്ഞത് 10 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.00 മുതൽ 7.95 ശതമാനം വരെയാണ്. ഇതിനാവശ്യമായ പരമാവധി നിക്ഷേപ തുക 500 കോടിയും മിനിമം നിക്ഷേപം 10,000 രൂപയുമാണ്.
ആക്‌സിസ് ബാങ്ക്
5,000 രൂപ മുതൽ 100 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപത്തിന് ആക്‌സിസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.00 മുതൽ 7.70 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാരാണെങ്കിൽ 7.25 മുതൽ 8.10 ശതമാനം വരെ ലഭിക്കും. നിക്ഷേപ കാലാവധി കുറഞ്ഞത് 10 വർഷമാണ്.
ബന്ദൻ ബാങ്ക്
18 മാസത്തിൽ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബന്ദൻ ബാങ്ക് നൽകുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. മുതിർന്ന പൗരന്മാരാണെങ്കിൽ 8.15 ശതമാനം ലഭിക്കും.
മഹീന്ദ്ര ഫിനാൻസ്
5,000 രൂപ മുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മഹീന്ദ്ര ഫിനാൻസ് നൽകുന്ന പലിശ നിരക്ക് 10.07 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 10.32 ശതമാനം ലഭിക്കും. സമൃദ്ധി സഞ്ചിത പദ്ധതി എന്ന പേരിലാണ് മഹീന്ദ്ര ഫിനാൻസിന്റെ സ്ഥിര നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്.
ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്
കുറഞ്ഞത് 5 വർഷം കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് നൽകുന്ന പലിശ നിരക്ക് 10.42 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 10.77 ശതമാനം ലഭിക്കും. ക്യുമുലേറ്റീവ് സ്കീം എന്ന പേരിലാണ് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന്റെ സ്ഥിര നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്.
കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്
സംസ്ഥാന സർക്കാരിന് കീഴിലുള്ള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെടിഡിഎഫ്‌സി) എന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷൻ കുറഞ്ഞത് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 10.17 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും സമാന നിരക്കാണ് കെടിഡിഎഫ്‌സി നൽകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
