ജൂലൈ മാസത്തെ ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി കമ്പനികളുടെ ഐപിഒകളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഐപിഒകളിലൊന്നാണ് സ്റ്റീൽ വയർ നിർമ്മാതാക്കളായ ബൻസാൽ വയർ ഇൻഡസ്ട്രീസിൻ്റേത്. 745 കോടി രൂപ ലക്ഷ്യമിട്ടാണ് കമ്പനി ഓഹരി വിപണിയിലേക്കിറങ്ങുന്നത്. ഐപിഒയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
ആരംഭം 3-ന്
ബൻസാൽ വയർ ഇൻഡസ്ട്രീസിന്‍റെ പ്രാഥമിക ഓഹരി വിൽപന ജൂലൈ 3-ന് ആരംഭിക്കും. ജൂലൈ അഞ്ചിനാണ് സമാപനം. ആങ്കർ നിക്ഷേപകർക്കുള്ള ലേലം ജൂലൈ 2-ന് ഒരു ദിവസത്തേക്ക് തുറക്കും. 5 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 243 രൂപ മുതൽ 256 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചതിന് ശേഷവും കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) പൂജ്യമായി തുടർന്നു.

പണം കടം വീട്ടാൻ
ഇഷ്യുവിന്‍റെ ഏകദേശം 50% യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്ക് (ക്യുഐബി), 35% റീട്ടെയിൽ നിക്ഷേപകർക്കും ബാക്കി 15% സ്ഥാപനേതര നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു. സമാഹരിക്കുന്ന മൂലധനം കടം വീട്ടുന്നതിനും കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.
10ന് ലിസ്റ്റ് ചെയ്യാൻ സാധ്യത
ബൻസാൽ വയർ ഇൻഡസ്ട്രീസ് ഐപിഒ അടിസ്ഥാനത്തിലുള്ള ഷെയറുകളുടെ അലോട്ട്‌മെൻ്റ് ജൂലൈ 8 തിങ്കളാഴ്ച അന്തിമമാക്കും, കമ്പനി ജൂലൈ 9 ചൊവ്വാഴ്ച റീഫണ്ടുകൾ ആരംഭിക്കും, അതേസമയം റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ ഷെയറുകൾ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. . ബൻസാൽ വയർ ഇൻഡസ്ട്രീസ് ഓഹരി വില ജൂലൈ 10 ബുധനാഴ്ച ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
ലീഡ് മാനേജർമാർ
ബൻസാൽ വയർ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡും ഡാം ക്യാപിറ്റൽ അഡൈ്വസേഴ്‌സ് ലിമിറ്റഡുമാണ്. ഇഷ്യൂവിൻ്റെ രജിസ്ട്രാറായി സേവനമനുഷ്ഠിക്കുന്നത് കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ്.
ബൻസാൽ വയർ ഇൻഡസ്ട്രീസ്
സ്റ്റീൽ വയറുകൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നകമ്പനിയാണ് ബൻസാൽ വയർ ഇൻഡസ്ട്രീസ്. കാർബൺ സ്റ്റീൽ വയർ, മൈൽഡ് സ്റ്റീൽ വയർ, സ്റ്റെയിൻലെസ്സ് സ്റ്റീൽ വയർ എന്നിങ്ങനെ മൂന്ന് വിശാലമായ സെഗ്‌മെൻ്റുകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കൂടാതെ, ദാദ്രിയിൽ വരാനിരിക്കുന്ന പ്ലാൻറിലൂടെ സ്പെഷ്യാലിറ്റി വയറുകളുടെ ഒരു പുതിയ സെഗ്മെൻ്റ് കൂടി കമ്പനി ആരംഭിക്കും.

വരുമാനത്തിൽ കുതിപ്പ്
കമ്പനിയുടെ മൊത്തം വരുമാനം 2021 സാമ്പത്തിക വർഷത്തിലെ 1,480.41 കോടിയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 28 ശതമാനം വാർഷിക വളർച്ചയോടെ 2,422.56 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 21.7% ഉയർന്ന് 59.93 കോടിയായി.
ഐപിഒയ്ക്ക് എങ്ങനെ അപേക്ഷിക്കാം..?
നിങ്ങൾക്ക് ഒരു ഡീമാറ്റ് (ഡീമറ്റീരിയലൈസ്ഡ്) അക്കൗണ്ട് ഉണ്ടായിരിക്കണം. എല്ലാ ഐപിഒകളും മൂന്ന് ദിവസത്തേക്ക് അപേക്ഷകൾ സ്വികരിക്കും. പാൻ, ഡീമാറ്റ് അക്കൗണ്ട് നമ്പർ, ഓഹരികളുടെ എണ്ണം, കട്ട് ഓഫ് പ്രൈസ് തുടങ്ങിയ വിശദാംശങ്ങൾ നൽകിയാണ് അപേക്ഷിക്കേണ്ടത്. ഈ അപേക്ഷാ വിശദാംശങ്ങളിൽ ഏതെങ്കിലും തെറ്റാണെങ്കിൽ നിങ്ങളുടെ അപേക്ഷ തള്ളപ്പെടാം.
പേപ്പർ രഹിതമായി ഓഹരികൾ കൈവശം വയ്ക്കുന്നതിനാണ് ഡീമാറ്റ് അക്കൗണ്ട്. നിക്ഷേപകരുടെ ആവശ്യകതകള്‍ക്ക് അനുസരിച്ചുള്ള ബ്രോക്കറില്‍ നിന്ന് അക്കൗണ്ട് നേടാം. ശേഷം, നിങ്ങൾക്ക് ഐപിഒയ്ക്ക് അപേക്ഷിക്കാൻ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ബ്രോക്കറുടെ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാം അല്ലെങ്കിൽ നിങ്ങളുടെ താൽപ്പര്യങ്ങള്‍ അനുസരിച്ച് ആവശ്യമായ ഓഹരികൾക്കായി ബിഡ് ചെയ്യാൻ ബ്രോക്കറോട് ആവശ്യപ്പെടാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
