കോള്‍ ഇന്ത്യ അനുബന്ധ സ്ഥാപനമായ ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡിന്റെ (ബിസിസിഎല്‍) ഓഹരികള്‍ക്ക് തിങ്കളാഴ്ച ബംപര്‍ ലിസ്റ്റിംഗ്. എന്‍എസ്ഇയില്‍ 45 രൂപയിലും ബിഎസ്ഇയില്‍ 45.21 രൂപയിലുമാണ് ഓഹരികള്‍ ട്രേഡിംഗ് ആരംഭിച്ചത്. ഇഷ്യുവിലയായ 23 രൂപയെ അപേക്ഷിച്ച് യഥാക്രമം 95.65 ശതമാനവും 96.57 ശതമാനവും അധികം.

ഐപിഒ
നേരത്തെ കമ്പനിയുടെ 1500 കോടി രൂപ ഐപിഒ 146.8 മടങ്ങ് അധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് 310.8 മടങ്ങും, സ്ഥാപനേതര നിക്ഷേപകര്‍ 258 മടങ്ങും ചെറുകിട നിക്ഷേപകര്‍ 49.2 മടങ്ങും അധികം സബ്സ്ക്രൈബ് ചെയ്തു.ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ ഐപിഒയില്‍ സജീവമായി പങ്കുകൊണ്ടു. ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ച ഓഹരികളില്‍ 7.17 കോടി എണ്ണം യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്, യുടിഐ മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവ സ്വന്തമാക്കി.
കല്‍ക്കരി വ്യവസായത്തിന്റെ സ്വകാര്യവത്ക്കരണം ത്വരിതപ്പെടുക ലക്ഷ്യമിട്ടാണ് ബിസിസിഎല്ലിന്റെ ഓഹരികള്‍ സര്‍ക്കാര്‍ വില്പന നടത്തിയത്. വിപണി കേന്ദ്രീകൃത പ്രവര്‍ത്തനം വഴി സുതാര്യത ഉറപ്പാക്കുക ലക്ഷ്യമാണ്. പ്രാരംഭ ഓഫറില്‍ മാതൃ കമ്പനിയായ കോള്‍ ഇന്ത്യ അവരുടെ 46.57 കോടി ഓഹരികള്‍ വിറ്റഴിച്ചു.
കമ്പനി
1972 ല്‍ സ്ഥാപിതമായ ഭാരത് കോക്കിംഗ് കോള്‍ മൈനിംഗ്, കോക്കിംഗ് കല്‍ക്കരി വിതരണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ജാര്‍ഖണ്ഡിലെ ജാരിയ കല്ക്കരിപാടവും പശ്ചിമബംഗാളിലെ റാണിഗഞ്ച് കല്‍ക്കരി പാടവും കേന്ദ്രീകരിച്ചാണ് മൈനിംഗും വിതരണവും. ഇവയുള്‍പ്പെടെ 34 ഖനികള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഓഹരി പ്രകടനം
ബംപര്‍ ലിസ്റ്റിംഗിന് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ ഓഹരികള്‍ ഏകദേശം 6.29 ശതമാനം ഇടിഞ്ഞു. നിലവില്‍ 42.17 രൂപയിലാണ് ട്രേഡിംഗ്.നേരത്തെ എസ്ബിഐ സെക്യൂരിറ്റീസും ആനന്ദ് രതിയും ഐപിഒയ്ക്ക് സബ്സ്ക്രിപ്ഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതാണ്ട് 7.91 ബില്യണ്‍ ടണ്‍ കരുതല്‍ കല്‍ക്കരി ശേഖരവും 34 ഓളം ഖനികളും ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ കോക്കിംഗ് കല്‍ക്കരി നിര്‍മ്മാതാക്കളുടെ ഓഹരിയ്ക്ക് ഇവര്‍ സബ്സ്ക്രൈബ് റേറ്റിംഗ് നല്‍കിയത്.
വെഞ്ച്വേറ സെക്യൂരിറ്റീസ് ഓഹരി ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മേത്ത ഇക്വിറ്റീസ് ഭാഗിക ലാഭമെടുപ്പിനാണ് നിര്‍ദ്ദേശിക്കുന്നത്. ചോയ്സ് ബ്രോക്കിംഗ് ഓഹരി കൈവശം വയ്ക്കാന്‍ ആവശ്യപ്പെടുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
