ടെക്‌നിക്കലായി പറയുവാ... ഉടനടി ഒഴിവാക്കേണ്ട 2 ഓഹരികള്‍ ഇതാ; ഷോര്‍ട്ട് സെല്ലും പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനോടകം മിക്ക ഓഹരികളും ശക്തമായ തിരുത്തല്‍ നേരിട്ടു. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും കടുത്ത വെല്ലുവിളിയേകുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ബെയറിഷ് ട്രെന്‍ഡ് പ്രകടിപ്പിക്കുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ബജാജ് ഫൈനാന്‍സ്

ബജാജ് ഫൈനാന്‍സ്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ബജാജ് ഫൈനാന്‍സിന്റെ ഓഹരികള്‍ 2 ശതമാനത്തോളം ഇടിഞ്ഞ് 5,440 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 5,220 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. വിപണി വിലയില്‍ നിന്നും ഓഹരി ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 5,570 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

Also Read: ക്ഷയിച്ചുനിൽക്കുവാണ്, പ്രതാപിയാകാൻ ഒരുപാട് സമയമെടുക്കില്ല - 126% ലാഭത്തിലേക്ക് കണ്ണുംനട്ട് ഈ ജുൻജുൻവാല ഓഹരിAlso Read: ക്ഷയിച്ചുനിൽക്കുവാണ്, പ്രതാപിയാകാൻ ഒരുപാട് സമയമെടുക്കില്ല - 126% ലാഭത്തിലേക്ക് കണ്ണുംനട്ട് ഈ ജുൻജുൻവാല ഓഹരി

ദീര്‍ഘകാലയളവിലെ

സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നേരിട്ട പ്രതിരോധത്തില്‍ തട്ടി ബജാജ് ഫൈനാന്‍സ് (BSE: 500034, NSE : BAJFINANCE) ഓഹരികള്‍ വീണിരുന്നു. ഇതിനോടൊപ്പം ദിവസ ചാര്‍ട്ടില്‍ ഇടക്കാല, ദീര്‍ഘകാലയളവിലെ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി തുടരുന്നത്. അതിനാല്‍ ഹ്രസ്വകാലയളവിലേക്കും ബജാജ് ഫൈനാന്‍സ് ഓഹരിയിലെ ബെയറിഷ് ട്രെന്‍ഡ് തുടരാനാണ് സാധ്യത. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 22 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

അവന്യൂ സൂപ്പര്‍മാര്‍ട്ട്

അവന്യൂ സൂപ്പര്‍മാര്‍ട്ട്

സംഘടിത റീട്ടെയില്‍ മേഖലയില്‍ ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്. പ്രമുഖ നിക്ഷേപകന്‍ രാധാകിഷന്‍ ധമാനി നേതൃത്വം നല്‍കുന്ന ഈ ലാര്‍ജ് കാപ് കമ്പനിയുടെ ഓഹരികള്‍ ഒരു ശതമാനത്തോളം താഴ്ന്ന 3,486 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 3,200 രൂപയിലേക്ക് ഓഹരിയുടെ വില താഴാമെന്നും എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

Also Read: 250% ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച് ഈ സ്‌മോള്‍ കാപ് കമ്പനി; ശ്രദ്ധിക്കുകAlso Read: 250% ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച് ഈ സ്‌മോള്‍ കാപ് കമ്പനി; ശ്രദ്ധിക്കുക

ഷോര്‍ട്ട് സെല്‍

അവന്യൂ സൂപ്പര്‍മാര്‍ട്ട് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 3,600 രൂപയില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. അതേസമയം ശക്തമായൊരു തിരുത്തലിന് ശേഷം ഓഹരി സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിലായിരുന്നു. എന്നാല്‍ ടെക്‌നിക്കല്‍ സൂചകങ്ങളില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട് (BSE: 540376, NSE : DMART) ഓഹരി വീണ്ടും ദുര്‍ബലാവസ്ഥയിലാണെന്നും ദിവസ ചാര്‍ട്ടില്‍ ടെക്‌നിക്കല്‍ സൂചകങ്ങള്‍ 'ബെയറിഷ് ക്രോസ്ഓവര്‍' ലക്ഷണങ്ങളും പ്രകടമാക്കി. കൂടാതെ പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും താഴെയാണ് ഓഹരി തുടരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Bearish Trending Stocks: Bajaj Finance And Avenue Supermarts Can Consider For Short Sell Intraday Trade

Bearish Trending Stocks: Bajaj Finance And Avenue Supermarts Can Consider For Short Sell Intraday Trade
Story first published: Thursday, June 23, 2022, 8:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X