പണി ബിസ്‌കറ്റ് രുചിക്കണം, ശമ്പളം 38 ലക്ഷം രൂപ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം രുചിച്ചുനോക്കാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്. എന്നാല്‍ ഇതൊരു തൊഴിലാക്കി മാറ്റിയാലോ? കേട്ടതു ശരിയാണ്. ബിസ്‌കറ്റ് രുചിച്ച് നോക്കാന്‍ പറ്റിയ ആളുകളെ തേടുകയാണ് സ്‌കോട്‌ലാന്‍ഡില്‍ ഒരു കമ്പനി. വര്‍ഷത്തില്‍ 40,000 പൗണ്ട് ശമ്പളം. അതായത് 38 ലക്ഷത്തില്‍പ്പരം ഇന്ത്യന്‍ രൂപ. പണിയാകട്ടെ, ബിസ്‌കറ്റുകള്‍ രുചിച്ച് അഭിപ്രായം പറയണം. സ്‌കോര്‍ട്‌ലാന്‍ഡിലെ ലനാര്‍ക്ക് നഗരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ബോര്‍ഡര്‍ ബിസ്‌കറ്റ്‌സ്' കമ്പനിയാണ് നാവിന് രുചിയുള്ളവരെ തേടുന്നത്.

ഇത്തരക്കാര്‍ക്ക് വേണ്ടി പ്രത്യേകം 'മാസ്റ്റര്‍ ബിസ്റ്റകൂട്ടിയര്‍' തസ്തികയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ ബിസ്‌കറ്റുകള്‍ ഒരു കാരണവശാലും വിപണിയില്‍ എത്തരുത്. പേരും പെരുമയും കളങ്കപ്പെടും. യന്ത്രങ്ങളില്‍ നിന്നും പുറത്തുവരുന്ന ബിസ്‌കറ്റുകള്‍ക്ക് സ്വാദ് കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രൂചിച്ച് നോക്കി ബിസ്‌കറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പുതിയ ആളുകളെ ബോര്‍ഡര്‍ ബിസ്‌കറ്റ്‌സ് കമ്പനി നിയമിക്കുന്നത്.

പണി ബിസ്‌കറ്റ് രുചിക്കണം, ശമ്പളം 38 ലക്ഷം രൂപ!

'ബിസ്‌കറ്റുകള്‍ക്ക് പിന്നിലെ കൊതിയൂറും കഥയറിയുന്നവരാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്', 36 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കമ്പനിയുടെ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും ശ്രദ്ധനേടിക്കഴിഞ്ഞു. ഒക്ടോബര്‍ 19 -നാണ് മാസ്റ്റര്‍ ബിസ്‌കൂട്ടിയര്‍ ഒഴിവുകളിലേക്ക് ബോര്‍ഡര്‍ ബിസ്‌കറ്റ്‌സ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകള്‍ ഇപ്പോഴും നികന്നിട്ടില്ല. നിലവില്‍ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ചോക്ലേറ്റ് ജിഞ്ചര്‍ ബിസ്‌കറ്റ് ഉണ്ടാക്കുന്നത് തങ്ങളാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

ഭക്ഷ്യശാസ്ത്രം (ഫുഡ് സയന്‍സ്), പോഷകാഹാരം (ന്യുട്രീഷന്‍) അല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പഠന ശാഖയില്‍ ദേശീയ ഡിപ്ലോമ / ബിരുദം അടിസ്ഥാന യോഗ്യതയാണ്. ഒപ്പം മുന്‍നിര ഭക്ഷ്യോത്പാദന കമ്പനികളിലെ പ്രവൃത്തി പരിചയവും കമ്പനി അപേക്ഷ പരിഗണിക്കുമ്പോള്‍ മുഖവിലയ്‌ക്കെടുക്കും. ബേക്കറി സാഹചര്യങ്ങളുമായുള്ള പ്രായോഗികവും ശാസ്ത്രീയവുമായ പരിചയം കമ്പനി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതിന് പുറമെ അപേക്ഷകന് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് എക്‌സല്‍ മുതലായ അടിസ്ഥാന കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പരിജ്ഞാനവും നിര്‍ബന്ധമാണ്. ഇതേസമയം, ബിസ്‌കറ്റ് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ശാസ്ത്രീയമായി അടുത്തറിയുന്ന വ്യക്തികളാണ് തസ്തികയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കമ്പനി പറയുന്നു.

ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ വര്‍ഷത്തില്‍ 35 ദിവസം എല്ലാ ആനുകൂല്യങ്ങളോടുംകൂടെയുള്ള അവധി ലഭിക്കും. കൂടതെ ലാഭവിഹിത ബോണസ് പദ്ധതി, ആയിരത്തില്‍പ്പരം റീട്ടെയില്‍ ശൃഖലകളില്‍ നിന്നും പ്രത്യേക കിഴിവ്, സൗജന്യ ഓണ്‍ലൈന്‍ വ്യായാമ പരിപാടികള്‍, സൗജന്യ പ്രീമിയം ബിസ്‌കറ്റുകള്‍ മുതലായവ കമ്പനി നല്‍കും. ലോകത്താര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്.

Read more about: news
English summary

Become a 'Biscuit tester', Earn Rs 38 lakh per annum

Become a 'Biscuit tester', Earn Rs 38 lakh per annum. Read in Malayalam.
Story first published: Thursday, November 5, 2020, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X