നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്ന് മാസം പോലുമില്ല. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി നിക്ഷേപം നടത്താൻ ഇനി കുറച്ച് സമയം മാത്രമേ ഉള്ളൂവെന്ന്. നിങ്ങൾ ശമ്പളം വാങ്ങുന്ന വ്യക്തിയാണെങ്കിൽ, നിങ്ങളുടെ നിക്ഷേപ വിശദാംശങ്ങൾ തൊഴിലുടമയെ അറിയിക്കേണ്ടതുണ്ട്. ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ്, തൊഴിലുടമ നിലവിലെ സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കുറയ്ക്കുകയും ചെയ്യുക.
സാധാരണയായി സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപ ലക്ഷ്യം പൂർത്തിയാക്കാത്തവരാണ് ഈ കാലയളവിൽ നിക്ഷേപം നടത്താൻ തിരക്കുകൂട്ടാറുള്ളത്. നിങ്ങളും അവരിലൊരാളാണെങ്കിൽ, ദൃതിയിൽ നിക്ഷേപ ഓപ്‌ഷനുകൾ തേടി പോകാതെ നിങ്ങളുടെ സാലറി സ്ലിപ്പ് പരിശോധിക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ തൊഴിലുടമ ഓരോ മാസവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) കുറയ്ക്കുന്ന തുക സെക്ഷൻ 80 സി പ്രകാരം ആദായനികുതി കിഴിവ് നേടാൻ യോഗ്യമാണ്. സെക്ഷൻ 80 സി അടിസ്ഥാനമാക്കി ഒരാൾക്ക് ഒരു സാമ്പത്തിക വർഷം ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
അതിനാൽ തന്നെ നിങ്ങളുടെ സാലറി സ്ലിപ്പിൽ നിന്ന് ഓരോ മാസവും ഇപിഎഫിലേക്ക് എത്ര തുക കുറയ്ക്കുന്നുവെന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്, അതിൽ നിന്ന് നിങ്ങളുടെ വാർഷിക ഇപിഎഫ് സംഭാവന മനസ്സിലാക്കുക. അപ്പോൾ മാത്രമേ സെക്ഷൻ 80 സി പ്രകാരം ലഭിക്കുന്ന ആദായ നികുതി ഇളവ് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കൂ. നിങ്ങളുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30.000 രൂപയാണെങ്കിൽ ഇപിഎഫിലേക്കുള്ള സംഭാവന പ്രതിമാസം 3,600 (12% കണക്കാക്കുമ്പോൾ) രൂപയായിരിക്കും. അതായത് ഇപിഎഫിലേക്കുള്ള നിങ്ങളുടെ വാർഷിക സംഭാവന 43,200 രൂപയായിരിക്കും. അപ്പോൾ സെക്ഷൻ 80 സി യുടെ ആനുകൂല്യവും പൂർണ്ണമായും ലഭിക്കാൻ നിങ്ങൾ 1,06,800 രൂപ കൂടി നിക്ഷേപിക്കേണ്ടതുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അടച്ച ട്യൂഷൻ ഫീസ് (പരമാവധി രണ്ട് കുട്ടികൾ), ലൈഫ് ഇൻഷുറൻസ് പോളിസിക്കായി അടച്ച പ്രീമിയം, യുലിപ് എന്നിവയാണ് നിങ്ങളുടെ ഇപിഎഫ് സംഭാവന ഒഴികെ സെക്ഷൻ 80 സി പ്രകാരം കിഴിവ് നേടാൻ യോഗ്യതയുള്ള മറ്റ് കാര്യങ്ങൾ. ഇഎൽഎസ്എസ്, ഭവനവായ്പയുടെ പ്രധാന തിരിച്ചടവ്, നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം, ദേശീയ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപം നടത്തുന്നത് സെക്ഷൻ 80 സി പ്രകാരം കിഴിവ് നേടാൻ യോഗ്യമാണ്. അതിനാൽ, നിങ്ങൾ നികുതി ലാഭിക്കുന്ന വ്യത്യസ്ത നിക്ഷേപ സാധ്യതകൾക്കായി തിരയുന്നതിനുമുമ്പ്, ഇപിഎഫ് ഉൾപ്പെടെ മുകളിൽ പറഞ്ഞിരിക്കുന്ന ഉപകരണങ്ങളിൽ ഇതിനകം എത്രമാത്രം നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദ്യം കണക്കാക്കുക. ആകെ തുക 1.50 ലക്ഷം രൂപയിൽ കുറവാണെങ്കിൽ അധിക നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
