നവരത്ന പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ഓഹരികൾ കുതിക്കുന്നു. മാർച്ച് 13 വ്യാഴാഴ്ച, അതായത് ഇന്ന് ബി.എസ്.ഇയിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ഓഹരികൾ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഇൻട്രാഡേ ഡീലുകളിൽ സ്ക്രിപ് 2.44 ശതമാനം വരെ ഉയർന്ന് ഒരു ഓഹരിക്ക് 283.50 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഓഹരികൾക്ക് 276.75 രൂപയിലായിരുന്നു വില. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും വില വിലയായ 340.35 രൂപയേക്കാൾ താരതമ്യേന ഇന്നത്തെ വില കുറവാണ്.
ഇന്ത്യൻ വ്യോമസേനയിൽ (IAF) നിന്ന് 2,463 കോടി രൂപയുടെ അശ്വിനി റഡാറുകൾക്കുള്ള ഓർഡർ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചതിന് ശേഷമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഓഹരി വിലയിൽ മാറ്റം വന്നത്. അശ്വിനി റഡാറുകളുടെ വിതരണത്തിനും സേവനങ്ങൾക്കുമാണ് ഓർഡർ വാങ്ങിയത്. നൂതനമായ ECCM സവിശേഷതകളുള്ള മൊബൈൽ റഡാറുകൾ എല്ലാ ഭൂപ്രദേശങ്ങളിലേക്കും എത്താൻ സാധിക്കും. കൂടാതെ യുദ്ധവിമാനങ്ങൾ പോലുള്ളവയെ ട്രാക്ക് ചെയ്യാനും കഴിയും.
ഈ ഓർഡർ ഉൾപ്പെടെ 2025 സാമ്പത്തിക വർഷത്തിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് ഇപ്പോൾ 17,030 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ മൊത്തം 843 കോടി രൂപയുടെ ഓർഡർ ബി.ഇ.എൽ നേടി. ഈ മാസത്തിന്റെ തുടക്കത്തിൽ, ബി.ഇ.എല്ലിന്റെ ഡയറക്ടർ ബോർഡ് 2024-25 സാമ്പത്തിക വർഷത്തേക്ക് ഓരോ ഇക്വിറ്റി ഷെയറിനും 1.50 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ മൂന്നാം പാദത്തിലെ ഫലങ്ങൾ
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഭാരത് ഇലക്ട്രോണിക്‌സ് ശക്തമായ ഫലങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 52.5 ശതമാനം ഉയർന്ന് 1,311 കോടി രൂപയായി.
2024 സാമ്പത്തിക വർഷത്തിൽ ഇത് 859.6 കോടി രൂപയായിരുന്നു. മികച്ച പ്രവർത്തന പ്രകടനവും ആരോഗ്യകരമായ ഓർഡർ ബുക്കും ഇതിന് കാരണമായി. ബി.എസ്.ഇ പ്രകാരം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ വിപണി മൂലധനം 2,06,793 കോടി രൂപയാണ്.
മൂന്നാം പാദത്തിലെ കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 5,756.12 കോടിയാണ്. മാത്രമല്ല കമ്പനിയുടെ അറ്റാദായം 1,316.06 കോടിയാണ് രേഖപ്പെടുത്തിയത്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനം അറ്റാദായവും കൂടുതലാണ്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്...
1954-ൽ സ്ഥാപിതമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഇന്ത്യൻ പ്രതിരോധ മേഖലയിലെ അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ ഇന്ന് ആഭ്യന്തരമായും അന്തർദേശീയമായും ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒന്നിലധികം ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളുമുള്ള വൈവിധ്യമാർന്ന സ്ഥാപനമായി മാറിയിരിക്കുന്നു. മികച്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും സിസ്റ്റങ്ങളുടെയും രൂപകൽപ്പന, വികസനം, നിർമ്മാണം, വിതരണം എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. തുടക്കത്തിൽ, ഇന്ത്യൻ പ്രതിരോധ സേവനങ്ങളുടെ പ്രത്യേക ഇലക്ട്രോണിക് ആവശ്യങ്ങൾ നിറവേറ്റുന്ന കമ്പനിയായിരുന്നു ബിഇഎൽ.
റഡാർ മുന്നറിയിപ്പ് റിസീവറുകൾ, കോമ്പോസിറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, വെർസറ്റൈൽ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ (VCS), IFF ഇന്ററോഗേറ്ററുകൾ, LRF-കൾ, എക്സ്-റേ ട്യൂബുകൾ, റഡാർ ഫിംഗർപ്രിന്റിംഗ് സിസ്റ്റങ്ങൾ, ESM സിസ്റ്റങ്ങൾ, V/UHF സെർച്ച് റിസീവറുകൾ, ഷെൽട്ടറുകൾ, PCB അസംബ്ലികൾ, കേബിൾ ഹാർനെസ് ഘടകങ്ങൾ, മെക്കാനിക്കൽ അസംബ്ലികൾ തുടങ്ങിയ മികച്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിഭാരത് ഇലക്ട്രോണിക്‌സിൻ്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
