കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ നിന്നും വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് അടുത്തിടെയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിജയകരമായി സ്വകാര്യവത്കരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എയര്‍ ഇന്ത്യയുടെ വില്‍പ്പനയിലൂടെ സര്‍ക്കാരിന് കൈവന്നിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ വഴി 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു.
എന്തായാലും നടപ്പു വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ 1.75 ലക്ഷം രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ട്. എയര്‍ ഇന്ത്യയ്ക്ക് ശേഷം വിവിധ മേഖലകളിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇക്കൂട്ടത്തില്‍ പ്രതിരോധ മേഖലയിലെ കമ്പനികളിലുള്ള ഓഹരി പങ്കാളിത്തം കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. ഈ അവസരത്തില്‍ പ്രതിരോധ സെക്ടറില്‍ സ്വകാര്യവത്കരണം സംഭവിച്ചാല്‍ ഓഹരി വിപണിയില്‍ മുന്നേറാന്‍ സാധ്യതയുള്ള മൂന്നു സ്റ്റോക്കുകള്‍ ചുവടെ അറിയാം.
1. ബിഇഎംഎല്‍
പ്രതിരോധം, റെയില്‍, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യമറിയിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബിഇഎംഎല്‍. ഭാരത് എര്‍ത്ത് മൂവേഴ്സ് എന്നായിരുന്നു കമ്പനിയുടെ മുന്‍ പേര്. മണ്ണു മാറ്റല്‍, ഗതാഗതം, ഖനനം എന്നിവയ്ക്കായി ഹെവിഡ്യൂട്ടി ഉപകരണങ്ങളാണ് ബിഇഎംഎല്‍ പ്രധാനമായും നിര്‍മിക്കുന്നത്. പ്രശസ്ത ഉപഭോക്താക്കളില്‍ നിന്നും തുടര്‍ച്ചയായി കരാറുകള്‍ നേടുന്ന ട്രാക്ക് റെക്കോര്‍ഡ് കമ്പനി വിജയകരമായി തുടരുന്നുണ്ട്. മിക്കപ്പോഴും ലേലത്തിലൂടെയാണ് ബിഇഎംഎല്‍ കരാറുകള്‍ സ്വന്തമാക്കുന്നതും.
ഇടക്കാലത്തേക്കുള്ള കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് ദൃഢമാണെന്നും ഇവിടെ പ്രത്യേകം പറയണം. 2021 ഏപ്രില്‍ 1 -ലെ വിവരം പ്രകാരം 113.6 ബില്യണ്‍ രൂപയുടെ ഓര്‍ഡറുകള്‍ കമ്പനിയുടെ പക്കലുണ്ട്. മുന്‍വര്‍ഷത്തെക്കാളും 16 ശതമാനം കൂടുതലാണിത്.
1992 വരെ കേന്ദ്ര സര്‍ക്കാരായിരുന്നു ബിഇഎംഎല്ലിന്റെ പൂര്‍ണ ഉടമസ്ഥര്‍. എന്നാല്‍ പിന്നീട് കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ കേന്ദ്രം വിറ്റു. നിലവില്‍ 54.03 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിന് ബിഇഎംഎല്ലിലുള്ളത്. ഇതില്‍ 26 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്ക്കാന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബിഇഎംഎല്‍ ഓഹരികള്‍ വാങ്ങാനായി നിരവധി കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അശോക് ലെയ്ലാന്‍ഡ്, ഭാരത് ഫോര്‍ജ്, മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ ഇക്കൂട്ടത്തില്‍ പെടും. മൂലധനച്ചെലവുകള്‍ വര്‍ധിക്കുന്നതും ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി കോര്‍ത്തിണക്കി അടിസ്ഥാന സൗകര്യ ചെലവുകളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ബിഇഎംഎല്ലിന്റെ കുതിപ്പിന് വഴിതെളിക്കുമെന്നാണ് നിഗമനം.
വെള്ളിയാഴ്ച്ച നേരിയ തകര്‍ച്ചയിലാണ് കമ്പനി ഇടപാടുകള്‍ നടത്തുന്നത് (ഒക്ടോബര്‍ 29). 1,606-1,610 രൂപ വില നിലവാരത്തിലാണ് ബിഇഎംഎല്ലിന്റെ വ്യാപാരവും.
കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3 ശതമാനം ഉയര്‍ച്ചയും ഒരു മാസത്തെ ചിത്രത്തില്‍ 11.93 ശതമാനം ഉയര്‍ച്ചയും കുറിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം കൊണ്ട് 37.48 ശതമാനം മുന്നേറ്റം ബിഇഎംഎല്‍ കുറിച്ചു. ഏപ്രില്‍ 30 -ന് 1,167 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം മാത്രം 64.49 ശതമാനം നേട്ടം കമ്പനി കയ്യടക്കുന്നത് കാണാം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 160 ശതമാനം ലാഭമാണ് ബിഇഎംഎല്‍ സമര്‍പ്പിച്ചതും. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,694.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 595.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയായിട്ടുണ്ട്.
2. മിശ്ര ധാതു നിഗം
ദ്രവണാങ്കത്തിന്റെ ഉയര്‍ന്ന അംശത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 'സൂപ്പര്‍അലോയ്'കള്‍, ടൈറ്റാനിയം ഉള്‍പ്പെടെ പ്രത്യേക ലോഹങ്ങളുടെ ഉത്പാദനത്തിലാണ് മിശ്ര ധാതു നിഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1973 -ല്‍ സ്ഥാപിതമായ കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ്. കമ്പനിയില്‍ 74 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്രത്തിനുണ്ട്. ഇതില്‍ 10 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേസമയം, മിശ്ര ധാതു നിഗം ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ ആരുംതന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്, ഡിആര്‍ഡിഓ, ഐഎസ്ആര്‍ഓ, ഹിന്ദുസ്താന്‍ എയറോനോട്ടിക്സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഭേല്‍ തുടങ്ങിയ കമ്പനികള്‍ മിശ്ര ധാതു നിഗമിന്റെ പ്രധാന ക്ലയന്റുമാരാണ്. 2018 ഏപ്രിലിലാണ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തത്. അന്ന് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 4.4 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു (26 ശതമാനം ഓഹരികള്‍).
വിപണിയിലെ ചിത്രം പരിശോധിച്ചാല്‍, ഒക്ടോബര്‍ 29 -ന് ലാഭവിഹിതം 1.58 രൂപയായി ഉയര്‍ത്തുമെന്ന് കമ്പനി മുന്‍പ് അറിയിച്ചിരുന്നു. സമീപകാലത്തെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ അടുത്തവര്‍ഷം കമ്പനിയുടെ പ്രതിയോഹരി വരുമാനം 9.3 ശതമനമായി വര്‍ധിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ പ്രവചിക്കുന്നത്. ഒപ്പം, ഡിവിഡന്റും സമീപകാലത്തെ ട്രെന്‍ഡ് പിന്തുടര്ന്നാല് പേഔട്ട് അനുപാതം 27 ശതമാനമായി ഉയരാം.
വെള്ളിയാഴ്ച്ച നേരിയ 1.30 ശതമാനം തകര്‍ച്ചയിലാണ് കമ്പനി ഇടപാടുകള്‍ നടത്തുന്നത് (ഒക്ടോബര്‍ 29). 182-184 രൂപ വില നിലവാരത്തിലാണ് മിശ്ര ധാതു നിഗം ലിമിറ്റഡിന്റെ (മിധാനി) വ്യാപാരവും.
കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.25 ശതമാനം ഇടിവും ഒരു മാസത്തെ ചിത്രത്തില്‍ 1.86 ശതമാനം ഇടിവും സ്റ്റോക്ക് നേരിടുന്നുണ്ട്. ആറു മാസം കൊണ്ട് 0.14 ശതമാനം ഇടര്‍ച്ചയും കമ്പനിക്ക് സംഭവിച്ചു. ഏപ്രില്‍ 30 -ന് 184.45 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം മാത്രം 7.75 ശതമാനം നഷ്ടത്തിലാണ് കമ്പനി ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 221.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 173 രൂപ വരെയുള്ള താഴ്ച്ചയ്ക്കും മിശ്ര ധാതു നിഗം സാക്ഷിയായിട്ടുണ്ട്.
3. ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ്
ഇന്ത്യന്‍ നാവിക സേനയ്ക്കും തീരദേശ സേനയ്ക്കും (കോസ്റ്റ് ഗാര്‍ഡ്) കപ്പല്‍ നിര്‍മിച്ചു നല്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഗാര്‍ഡ് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. നാവിക സേനയ്ക്കും തീരദേശ സേനയ്ക്കുമായി 100 യുദ്ധക്കപ്പലുകള്‍ ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് കൈമാറിയിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയെന്ന ഖ്യാതിയും ഗാര്ഡന് റീച്ചിന് സ്വന്തം. എല്‍ ആന്‍ഡ് ടി ഷിപ്പ്ബില്‍ഡിങ്, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് തുടങ്ങിയ കമ്പനികളാണ് ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സിന്റെ പ്രധാന എതിരാളികള്‍.
നിലവില്‍ കമ്പനിയില്‍ 74.50 ശതമാനം ഓഹരി പങ്കാളിത്തം സര്‍ക്കാരിനുണ്ട്. ഇതില്‍ 10 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 2018 ഒക്ടോബറിലാണ് ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ഓഹരി വിപണിയില്‍ പേരുചേര്‍ത്തത്. അരങ്ങേറ്റത്തിന് ശേഷം ഇതുവരെ 111 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി.
വെള്ളിയാഴ്ച്ച നേരിയ 1.12 ശതമാനം തകര്‍ച്ചയിലാണ് കമ്പനി ഇടപാടുകള്‍ നടത്തുന്നത് (ഒക്ടോബര്‍ 29). 216-218 രൂപ വില നിലവാരത്തിലാണ് ഗാര്ഡന് റീച്ചിന്റെ വ്യാപാരവും.
കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 0.25 ശതമാനം ഇടിവും ഒരു മാസത്തെ ചിത്രത്തില്‍ 13.76 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസം കൊണ്ട് 25.30 ശതമാനം മുന്നേറ്റമാണ് കമ്പനി കാഴ്ച്ചവെച്ചത്. ഏപ്രില്‍ 30 -ന് 175.50 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 8.94 ശതമാനം നേട്ടം ഗാര്ഡന് റീച്ച് അവകാശപ്പെടുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 239.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 170.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications