ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ ശ്രദ്ധിക്കുക. ബെംഗളൂരു-ബംഗാര്‍പേട്ട് മെമു സര്‍വീസ് പരിഷ്ക്കരിച്ചു. ട്രെയ്ന്‍ ഇനി ബെംഗളൂരുവില്‍ പ്രവേശിക്കില്ല. രണ്ട് പട്ടണങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന, മലയാളികളുള്‍പ്പടെയുള്ള, നൂറുകണക്കിന് യാത്രക്കാരെയാണ് മാറ്റം നേരിട്ട് ബാധിക്കുക.
സര്‍വീസിലെ മാറ്റം
ബെംഗളൂരുവിനും ബംഗാര്പേട്ടിനും ഇടയില്‍ ഓടുന്ന മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ഇപ്പോള്‍ ബെംഗളൂവില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സര്‍വീസ് അവസാനിപ്പിക്കുന്നു. ഇതുകാരണം യാത്രക്കാര്‍ മറ്റ് ഓപ്ഷനുകള്‍ കണ്ടെത്തേണ്ട ഗതികേടിലായി. റൂട്ട് മാറ്റിയതിന്റെ കാരണം റെയില്‍വേ ഇതുവരെ വിശദമാക്കിയിട്ടില്ല. അറ്റകുറ്റപ്പണി, തിരക്ക് നിയന്ത്രണം, ടൈംടേബിള്‍ പുന: ക്രമീകരണം എന്നിവ കാരണമായിരിക്കാം പരിഷ്ക്കരണമെന്നറിയുന്നു.
യാത്രക്കാരെ എങ്ങിനെ ബാധിക്കുന്നു
പുതിയ ക്രമീകരണം മലയാളികളുള്‍പ്പടെയുള്ള ഓഫീസ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അസൗകര്യമുണ്ടാക്കും. കുറഞ്ഞ നിരക്കും പതിവ് സര്‍വീസും കാരണം ഈ മെമുവിന് റൂട്ടില്‍ വലിയ പ്രചാരമാണ്. ഇനി യാത്രക്കാര്‍ക്ക് മറ്റ് ട്രെയ്നുകളേയും ബസുകളേയും ആശ്രയിക്കേണ്ടി വരും. ഇത് യാത്രാചെലവും സമയവും വര്‍ദ്ധിപ്പിക്കും.
ബെംഗളൂരുവിലെ മലയാളി സമൂഹം
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികളേയും ട്രെയ്ന്‍ സര്‍വീസ് നിര്‍ത്തിയത് ബാധിക്കും. മലയാളികള്‍ ഈ ട്രെയിനിന്റെ പതിവ് ഉപയോക്താക്കളാണ്. വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം, ബൈയ്യപ്പനഹള്ളി തുടങ്ങി മെമു കടന്നുപോകുന്ന റൂട്ടിലെ പ്രധാന സ്റ്റോപ്പുകളിലാണ് നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്നത്.
ഓഫീസുകളിലേക്കും സ്ക്കൂളുകളിലും പോകുന്നതിനുള്ള ഇവരുടെ സൗകര്യപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയ്ന്‍. കൂടാതെ ബംഗാര്‍പേട്ട് ജംഗ്ഷനിലേക്കുള്ള ഒരു പ്രധാന ലിങ്കായും മെമുവിനെ മലയാളികള്‍ ഉപയോഗപ്പെടുത്തുന്നു.
ബംഗാര്പേട്ടില് നിന്ന് കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പിടിക്കാന്‍ സാധിക്കും. അതിനാല്‍ ബെംഗളൂരു കണക്ഷന് നിര്‍ത്തിവച്ചത് മലയാളികളുടെ ദൈനംദിന നഗര യാത്രയെയും വീട്ടിലേക്കുള്ള യാത്രകളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മറ്റ് ഓപ്ഷനുകള്‍
ബംഗാര്പേട്ടിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന മറ്റ് പാസഞ്ചര്‍ ട്രെയിനുകളോ എക്സ്പ്രസ് ട്രെയിനുകളോ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളും ഈ റൂട്ടില്‍ പതിവായി സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ അപ്ഡേറ്റ് ചെയ്ത ടൈംടേബിളുകള്‍ പരിശോധിക്കണമെന്ന് അധികാരികള്‍ നിര്‍ദ്ദേശിച്ചു.

മെട്രോ സ്റ്റേഷനു സമീപം കൂടുതല്‍ ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചതായി നേരത്തെ ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ബിഎംടിസി) അറിയിച്ചിരുന്നു. പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലെ 10 മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമായാണ് അവര്‍ 10 പുതിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിച്ചത്.
ഇവയ്ക്ക് പുറമെ മറ്റെല്ലാ മെട്രോ സ്റ്റേഷനുകളുടേയും 100 മീറ്റര്‍ പരിധിയില്‍ ബിഎംടിസി ബസ് സ്റ്റോപ്പുകള്‍ ലഭ്യമാണ്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്, റൂട്ടിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ബിഎംടിസി വായു വജ്ര ബസ് സ്റ്റോപ്പുകള്‍ പിടിക്കാം. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് വായു വജ്ര ബസുകളില്‍ കയറാന്‍ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications