രാത്രികാല യാത്രകളിലെ ഏറ്റവും വലിയ വെല്ലുവിളി വാഹനങ്ങളിലെ ഉയർന്ന തീവ്രതയുള്ള ലൈറ്റുകളാണ്. പലരും എതിർ ദിശയിൽ നിന്നും വരുന്ന ഡ്രൈവർമാരുടെ മുഖത്തേക്കാണ് ഈ ലൈറ്റുകൾ അടിക്കുക. വലിയ അപകടങ്ങൾക്കും ഇത് കാരണമാകുന്നു. എന്നാൽ ഇനി ഇത് ബെംഗളൂരു നഗരത്തിൽ നടക്കില്ല. കാരണം വരും ദിവസങ്ങളിൽ കർശന പരിശോധനയാണ് ബെംഗളൂരു ട്രാഫിക് പോലീസ് നടത്തുന്നത്.
പരിശോധന ഈ ദിവസങ്ങളിൽ
ജനുവരി 7 മുതൽ 13 വരെയാണ് ബെംഗളൂരു ട്രാഫിക് പോലീസ് പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവ്. അതുകൊണ്ടുതന്നെ നഗരത്തിലെ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകളും അനധികൃത അധിക വിളക്കുകളും ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിലുള്ള ലൈറ്റുകളും അമിതമായി പ്രകാശമുള്ള ഹെഡ്‌ലൈറ്റുകളും ഉള്ള വാഹനങ്ങൾ നിരവധി നഗരത്തിൽ ഓടുന്നുണ്ട്. ഇത് ഇത് മറ്റ് റോഡ് യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നാണ് ബെംഗളൂരു ട്രാഫിക് പോലീസ് പറയുന്നത്.
പിടിക്കപ്പെട്ടാൽ പിഴ
അപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി, ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) കാർത്തിക് റെഡ്ഡി ട്രാഫിക് പോലീസിനോട് കർശന പരിശോധനകൾ നടത്താനും നിയമലംഘകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാനും പിഴ ചുമത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

2025-ൽ നേടിയത് 251 കോടി
ബെംഗളൂരു ട്രാഫിക് പോലീസ് 2025-ൽ ഗതാഗത പിഴകളിൽ നിന്നും ഈടാക്കിയത് 251.26 കോടി രൂപയാണ്. കഴിഞ്ഞ 10 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തുകയാണിത്. 2024-ൽ പിരിച്ച 62.82 കോടി രൂപയിൽ നിന്ന് ഏകദേശം 300% വർധനവാണ് ഈ കണക്കിലൂടെ കാണിക്കുന്നത്. ഓഗസ്റ്റ് 23 നും സെപ്റ്റംബർ 14 നും ഇടയിൽ നടത്തിയ അദാലത്താണ് തുക വലിയ രീതിയിൽ ഉയരാൻ കാരണമായത്. പിഴ തുകയിൽ 50 ശതമാനം ഇളവുകൾ നൽകിയാണ് അദാലത്ത് സംഘടിപ്പിച്ചത്. അതോടൊപ്പം എഐ ക്യമാറ, ASTraM ആപ്പ് എന്നിവയുൾപ്പെടെ മെച്ചപ്പെടുത്തിയ എൻഫോഴ്‌സ്‌മെന്റ് സാങ്കേതികവിദ്യയും ഓൺ-ദി-സ്‌പോട്ട് പിഴ ഈടാക്കലും വർദ്ധിപ്പിച്ചതും നേട്ടമായി. ഏകദേശം 52 ലക്ഷത്തോളം നിയമലംഘനങ്ങളാണ് 2025-ൽ ബെംഗളൂരു ട്രാഫിക് പോലീസ് കണ്ടെത്തിയത്.
പുതിയ തിയ പാർക്കിംഗ് നിയമം
ബെംഗളൂരി നഗരത്തിലെ സിബിഡി, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിലെ തെരുവുകളിലെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കാൻ ഉടൻ തുടങ്ങും. നാലുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും നൽകണം. ദിവസേനയുള്ള പാസുകൾ യഥാക്രമം 150 രൂപയും 75 രൂപയുമാണ്. അതേസമയം പ്രതിമാസ പാസുകൾ നാലുചക്ര വാഹനങ്ങൾക്ക് 3000 രൂപ, 1500 രൂപ എന്നിങ്ങനെയാണ്.
നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി മാറുന്നത് റോഡരികുകളിലെ അലക്ഷ്യമായ പാർക്കിംഗാണ് എന്നാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് അനധികൃത പാർക്കിംഗ് തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തീരുമാനം. ഈ സംവിധാനം വഴി പ്രതിവർഷം ഏകദേശം 16 കോടി രൂപ വരുമാനമായി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications