60 ദിവസ പ്ലാനില്‍ എയര്‍ടെല്‍, ജിയോ, വി എന്നിവയേക്കാള്‍ മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലി.) അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി 447 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ദിവസ പരിധിയില്ലാതെ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ ഡാറ്റയും ഉപയോഗിക്കുവാന്‍ ഈ പുതിയ പ്ലാനിലൂടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലി.) അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി 447 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ദിവസ പരിധിയില്ലാതെ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ ഡാറ്റയും ഉപയോഗിക്കുവാന്‍ ഈ പുതിയ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. വിപണിയിലെ മത്സരം ദിനം പ്രതി കടുക്കുന്നതിനാല്‍ മുന്‍നിര സ്വകാര്യ കമ്പനികളോട് കിട പിടിക്കുന്നതിനായാണ് ബിഎസ്എന്‍എലിന്റെ ഈ പുതിയ നീക്കം. അതിനാല്‍ തന്നെ വി (വോഡഫോണ്‍ ഐഡിയ), റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളുടെ ഓഫറുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എലിന്റെ 447 രൂപയുടെ പ്ലാനാണ് ഉപയോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ഓഫറായി വിലയിരുത്താന്‍ സാധിക്കുന്നത്.

 

 

ബിഎസ്എന്‍എല്‍ 47 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്‍ 47 രൂപയുടെ പ്ലാന്‍

60 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എലിന്റെ 447 രൂപയുടെ പ്ലാനിന് ഉള്ളത്. ദിവസ പരിധിയില്ലാതെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന 100 ജിബി ഡാറ്റയാണ് ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതിനൊപ്പം ദിവസം 100 സൗജന്യ എസ്എംഎസുകളും വാലിഡിറ്റി കാലയളവിലേക്ക് പൂര്‍ണമായും സൗജന്യമായ വോയിസ് കാള്‍ സേവനവും ഉപയോക്താവിന് ലഭിക്കും. ഇതിന് പുറമേ ഈറോസ് നൗ ഒടിടി സേവനവും ബിഎസ്എന്‍എല്‍ 447 രൂപയുടെ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

റിലയന്‍സ് ജിയോയുടെ 447 രൂപയുടെ പ്ലാനില്‍

റിലയന്‍സ് ജിയോയുടെ 447 രൂപയുടെ പ്ലാനില്‍

റിലയന്‍സ് ജിയോയുടെ 447 രൂപയുടെ പ്ലാനില്‍ 60 വാലിഡിറ്റിയാണുള്ളത്. 50 ജിബി ഡാറ്റ ഈ പ്ലാനില്‍ ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കും. പരിധിയില്ലാത്ത വോയിസ് കാളിംഗ്, ദിവസം 100 രൂപ എസ്എംഎസ് എന്നിവയോടൊപ്പം ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ സിനിമ, ജിയോ ക്ലൗഡ്. ജിയോ ടിവി എന്നീ ജിയോ അപ്ലിക്കേഷനകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ജിയോ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ദിവസ ഡാറ്റ ഉപഭോഗത്തിന് പരിധിയില്ല.

വോഡഫോണ്‍ ഐഡിയയുടെ 447 രൂപ പ്ലാനില്‍

വോഡഫോണ്‍ ഐഡിയയുടെ 447 രൂപ പ്ലാനില്‍

വോഡഫോണ്‍ ഐഡിയയുടെ 447 രൂപ പ്ലാനില്‍ റിലയന്‍സ് ജിയോയുടേതിന് സമാനമായ ഓഫറുകള്‍ തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 ദിവസത്തേക്ക് 50 ജിബി ഡാറ്റ ദിവസ ഉപഭോഗ പരിധിയില്ലാതെ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. പരിധിയില്ലാത്ത വോയിസ് കാളിംഗ്, ദിവസേന 100 എസ്എംഎസ് സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. വി മൂവീസ് & ടിവി ക്ലാസിക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ വി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഭാരതി എയര്‍ടെലിന്റെ 456 രൂപയുടെ പ്ലാനില്‍

ഭാരതി എയര്‍ടെലിന്റെ 456 രൂപയുടെ പ്ലാനില്‍

ഭാരതി എയര്‍ടെലിന്റെ 456 രൂപയുടെ പ്ലാനില്‍ മേല്‍ പറഞ്ഞ സമാന ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് കമ്പനികള്‍ 447 രൂപയുടെ പ്ലാനില്‍ നല്‍കുമ്പോള്‍ എയര്‍ടെല്‍ 456 രൂപയുടെ പ്ലാനിലാണ് 60 ദിവസത്തെ വാലിഡിറ്റിയില്‍ 50 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഡാറ്റ ഉപയോഗത്തിന് ദിവസ പരിധിയില്ല. പരിധിയില്ലാത്ത വോയിസ് കാളിംഗ്, ദിവസേന 100 എസ്എംഎസ് സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഒപ്പം എയര്‍ടെല്‍ താങ്ക്‌സ് നേട്ടങ്ങളും ലഭിക്കും.

നേട്ടം കൂടുതല്‍ ബിഎസ്എന്‍എല്‍ പ്ലാനില്‍

നേട്ടം കൂടുതല്‍ ബിഎസ്എന്‍എല്‍ പ്ലാനില്‍

60 ദിവസ വാലിഡിറ്റിയിലുള്ള ഈ പ്ലാനുകള്‍ തമ്മില്‍ താരമത്യം ചെയ്യുമ്പോള്‍ മികച്ചു നില്‍ക്കുന്നത് ബിഎസ്എന്‍എലിന്റെ ഓഫറാണ്. ജിയോ, വി, എയര്‍ടെല്‍ എന്നീ സ്വകാര്യ കമ്പനികളേക്കാളും ഇരട്ടി ഡാറ്റയാണ് ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ഒടിടി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

Read more about: bsnl airtel jio vi
English summary

Best 2 Months Plan: BSNL Offers Better Plans Than Vi, Jio, and Airtel, Check Out | 60 ദിവസ പ്ലാനില്‍ എയര്‍ടെല്‍, ജിയോ, വി എന്നിവയേക്കാള്‍ മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍

Best 2 Months Plan: BSNL Offers Better Plans Than Vi, Jio, and Airtel, Check Out
Story first published: Friday, July 9, 2021, 11:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X