ഇന്ത്യയുടെ ആഭ്യന്തര വ്യവസായത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഏതൊക്കെ വ്യവസായങ്ങളാണ് കൂടുതലായി നേട്ടമുണ്ടാക്കുന്നത്, ഏത് വ്യവസായങ്ങളാണ് പുതിയ കാലത്ത് ആരംഭിച്ചത് തുടങ്ങിയവ പരിശോധിക്കാത്തവരാണ് നിങ്ങളെങ്കിൽ ഇനി കൃത്യമായി വിവരങ്ങൾ ശേഖരിച്ച് വയ്ക്കണം. കാരണം ഓഹരി വിപണിയിൽ നിന്നും നേട്ടങ്ങളുണ്ടാക്കാൻ ഈ വിവര ശേഖരണം സഹായിക്കും. എങ്ങനെ എന്ന് വഴിയെ പറയാം.
ഫാർമസി മേഖലയിലെ ഇന്ത്യൻ പ്രകടനം
ആഗോളതലത്തിൽ ഫാർമ മേഖലയിൽ ഏറ്റവും കുറഞ്ഞ ഉൽപ്പാദനച്ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ഉൽപ്പാദനച്ചെലവ് യുഎസിനേക്കാൾ ഏകദേശം 33% കുറവാണ്. ഉയർന്ന നിലവാരമുള്ളതും കുറഞ്ഞ വിലയുള്ളതുമായ മരുന്നുകൾ നിർമ്മിക്കാനുള്ള ഇന്ത്യൻ ഫാർമ മേഖലയുടെ കഴിവ് വലിയ അവസരങ്ങളാണ് നൽകുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ പ്രധാനപ്പെട്ട ഫാർമ നിർമ്മാതാക്കൾ ഗവേഷണ-വികസന ചെലവുകളിൽ ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഒരു പക്ഷെ കോവിഡ് -19 പാൻഡെമിക്കിന് ശേഷമാണ് ഈ മാറ്റങ്ങളുണ്ടായത്. അതോടൊപ്പം ഫാർമ സർക്കാർ തലങ്ങളിൽ മേഖലയിൽ സർക്കാർ നൽകുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവുകളും കമ്പനികൾക്ക് സഹായകരമാകുന്നുണ്ട്.

നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാം
ഫാർമ മേഖലയിലെ അവസരങ്ങൾ മുതലാക്കുന്നത് വൻകിട കമ്പനികൾ മാത്രമല്ല ചെറിയ കമ്പനികളും വളർച്ചയുടെ പാതയിലാണ്. ഭാവിയിൽ വലിയ മുന്നേറ്റം ചെറുകിട കമ്പനികൾ നടത്തുകയാണെങ്കിൽ നിക്ഷേപകർക്കും നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. ഫാർമ മേഖലയിലെ പെന്നി സ്റ്റോക്കുകൾ ഭാവിയിലെ ബ്ലൂചിപ്പുകളായി മാറും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച 5 ഫാർ പെന്നി സ്റ്റോക്കക്കളെ സംബന്ധിച്ച് വിശദമായി നോക്കാം.
1. സുദർശൻ ഫാർമ ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായുള്ള ഫാർമ കമ്പനിയാണ് സുദർശൻ ഫാർമ ഇൻഡസ്ട്രീസ്. ജനറിക് ഫോർമുലേഷൻ, മരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി പ്രത്യേക രാസവസ്തുക്കളുടെ വിതരണം തുടങ്ങിയ മേഖലയിലെല്ലാം കമ്പനി പ്രവർത്തിക്കുന്നു.
നിലവിലെ ഓഹരി വില 80 രൂപ
2023 മാർച്ചിൽ ഇഷ്യു വിലയായ 73 രൂപയ്‌ക്കെതിരെ കമ്പനി ഒരു ഷെയറിന് 69.35 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തു. നിലവിൽ ഒരു ഓഹരിക്ക് 80 രൂപ നിരക്കിലാണ് കമ്പനിയുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നത്.
മൂന്ന് വർഷത്തിനിടെ മികച്ച മുന്നേറ്റം
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, 55 മില്യൺ രൂപയുടെ ഓൾ ക്യാഷ് ഡീലിലൂടെ രത്‌ന ലൈഫ് സയൻസസിന്‍റെ 100% ഓഹരിയും കമ്പനി ഏറ്റെടുത്തു. 2024 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ, വിൽപ്പന ഇടിഞ്ഞപ്പോഴും കമ്പനി അറ്റാദായത്തിൽ 37% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ 3 വർഷത്തിനിടെ വരുമാനവും ലാഭവും ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ സുദർശൻ ഫാർമ ഇൻഡസ്ട്രീസിന് സാധിച്ചിട്ടുണ്ട്.
2. ഷെൽട്ടർ ഫാർമ
ഹ്യൂമൻ ഫാർമയിലും വെറ്ററിനറി സ്‌പെയ്‌സിലും ഹെർബൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയിലാണ് ഷെൽട്ടർ ഫാർമയുടെ പ്രവർത്തനം. ഈജിപ്ത്, കുവൈറ്റ്, ഖത്തർ, യുഎഇ, ബംഗ്ലാദേശ്, നേപ്പാൾ, ഇറാഖ്, യെമൻ, കാമറൂൺ എന്നിവിടങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നു.
നിലവിലെ ഓഹരി വില 62
2023ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ഒരു ഓഹരിയുടെ വില ഇന്ന് 62 രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനത്തിൽ 60% ത്തിലധികം വളർച്ച രേഖപ്പെടുത്തി, അതേസമയം ലാഭം ഒന്നിലധികം മടങ്ങ് വർദ്ധിക്കുകയും ചെയ്തു.
ഭാവിയിൽ ആയുർവേദ മരുന്നുകളുടെ ആവശ്യം ക്രമാതീതമായി വർധിക്കുന്നതിനാൽ കമ്പനിയുടെ വരുമാനവും ലാഭവും മെച്ചപ്പെടുമെന്ന വിലയിരുത്തലാണുള്ളത്.

3. സിസ്‌കെം (ഇന്ത്യ)
ബൾക്ക് ഡ്രഗ്സ്, ഇന്റർമീഡിയേറ്റ്സ് തുടങ്ങിയവയുടെ നിർമാണം, കോൺട്രാക്ട് മാനുഫാക്ചറിങ് എന്നിവയാണ് കമ്പനിയുടെ ബിസിനസ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനമാണ് സിസ്‌കെം (ഇന്ത്യ)യുടെ ഓഹരി നേടിയ വളർച്ച. നിലവിൽ 57 രൂപ നിരക്കിലാണ് ഓഹരി വിപണിയിലെ പ്രകടനം.
4. മെഡിക്കോ റെമഡിസ്
ടാബ്‌ലെറ്റുകൾ, ക്യാപ്‌സ്യൂളുകൾ, ഡ്രൈ സിറപ്പുകൾ എന്നിവയുടെ നിർമാണമാണ് മെഡിക്കോ റെമഡിസിന്‍റെ ബിസിനസ്. മഹാരാഷ്ട്രയിലെ പാൽഘറിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മെഡിക്കോ റെമഡിസ് ഓഹരികൾ 31 ശതമാനം നേട്ടമുണ്ടാക്കി. നിലവിൽ 88 രൂപയിലാണ് ഓഹരി വിപണിയിലെ പ്രവർത്തനം
5. ബാഫ്ന ഫാർമസ്യൂട്ടിക്കൽസ്
ആന്‍റി-ഇൻഫെക്റ്റീവ്, കൊളസ്ട്രോൾ കുറയ്ക്കുന്ന ഏജന്‍റുകൾ വിറ്റാമിനുകൾ എന്നിങ്ങനെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ 126 ഫോർമുലേഷനുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്. ബാഫ്ന ഫാർമസ്യൂട്ടിക്കൽസിന്‍റെ വരുമാനത്തിന്‍റെ 80 ശതമാനവും കയറ്റുമതി വിപണിയിൽ നിന്നാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, കമ്പനിയുടെ ഓഹരികൾ ഏകദേശം 5% ഇടിഞ്ഞു. മാർജിനുകൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ വിപണികളിലേക്ക് കമ്പനി വിപുലീകരിക്കുകയാണ്. 87 രൂപയാണ് നിലവിലെ ഓഹരി വില.
ആഭ്യന്തര വിപണിയിലെ പുത്തൻ ട്രെൻഡുകൾ അറിയുന്നതിലൂടെ ഓഹരി നിക്ഷേപത്തിൽ പണം കണ്ടെത്താം. ഫാർമ മേഖലിൽ മാത്രമല്ല മറ്റ് മേഖലയിലും മുന്നേറ്റം നടത്തുന്ന കമ്പനികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും നിക്ഷേപത്തിന് ഗുണമാകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications