പൊതുവിൽ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും. ലിക്വിഡിറ്റി കുറവായതിനാൽ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തിൽ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 50 പെന്നി സ്റ്റോക്കുകളിൽ ഇപ്പോൾ നിക്ഷേപം നടത്തേണ്ട 6 ഓഹരികളെ ഫോബ്‌സ് അഡ്വൈസർ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. റിലയൻസ് പവർ
മുമ്പ് റിലയൻസ് എനർജി ജനറേഷൻ ലിമിറ്റഡ് (REGL) എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണിത്. ഇന്ത്യയിലെ ആഭ്യന്തര വിപണികളിലും, ആഗോള വിപണികളിലും പവർ പ്രൊജക്ടുകളുടെ ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, മെയിന്‍റനൻസ് തുടങ്ങിയവ ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
ഓഹരി വില
എൻഎസ്ഇയിൽ 29.57 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച റിലയൻസ് പവർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 26.37 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 51.25 ശതമാനം മുന്നേറ്റമാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
2. വോഡഫോൺ ഐഡിയ
വലിയ പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരി. എൻഎസ്ഇയിൽ 15.11 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു വർഷത്തിനിടെ 51.10 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19.18 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

3. യെസ് ബാങ്ക്
രാജ്യത്തെ പുതുതലമുറ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നാണ് യെസ് ബാങ്ക്. 2004 ൽ റാണാ കപൂർ, അശോക് കപൂർ എന്നിവർ ചേർന്നാണ് ഈ ബാങ്ക് സ്ഥാപിച്ചത്. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്.
ഓഹരി വില
എൻഎസ്ഇയിൽ 23.66 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 4.46 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27.20 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 32.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
4. റീജൻ്റ് എൻ്റർപ്രൈസസ്
1994-ൽ സ്ഥാപിച്ച റീജൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് ഭക്ഷ്യ എണ്ണകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. 6.01 രൂപയാണ് നിലവിലെ ഓഹരി വില. 46.23 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 79.40 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

5. ഒറികോൺ എൻ്റർപ്രൈസസ്
593.95 കോടി മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള ജനപ്രിയമായ ഊർജ്ജ കമ്പനിയാണ് ഒറികോൺ എൻ്റർപ്രൈസസ്. 37.34 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 48.47 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 49.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
6. ഇക്കോണോ ട്രേഡ് ഇന്ത്യ
1982-ൽ ആരംഭിച്ച ഇക്കോണോ ട്രേഡ് ഇന്ത്യ ലിമിറ്റഡ് വായ്പകൾ നൽകുകയും ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുകയും ചെയ്യുന്ന കമ്പനിയാണ്. ബിഎസ്ഇയിൽ 9.65 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 37.46 ശതമാനവും ഒരു വർഷത്തിനിടെ 12.21 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications