ഗെയിൽ ഉൾപ്പെടെ 5 ഗ്രീൻ എനർജി ഓഹരികൾ, ഭാവിയുടെ വാഗ്ധാനങ്ങളെന്ന് വിദഗ്ധർ, ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭം

വിപണിയിൽ ഗ്രീൻ എനർജി ഓഹരികൾ അടുത്തിടെ നിക്ഷേപകർക്കിടയിൽ ശ്രദ്ധാ കേന്ദ്രമാകുന്നുണ്ട്. കേന്ദ്രസർക്കാർ പുനരുപയോഗ ഊർജമേഖലയ്ക്ക് നൽകുന്ന പിന്തുണ ഓഹരികളുടെ വളർച്ചയ്ക്ക് സഹായകമാകുന്നുണ്ട്. 2022ൽ രാജ്യം ഒരു ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിക്കുകയും പ്രതിവർഷം 5 എംഎംടി ഗ്രീൻ ഹൈഡ്രജൻ്റെ ഉൽപാദന ശേഷി ലക്ഷ്യം വെക്കുകയും ചെയ്തു.

ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾക്ക് എല്ലായ്പ്പോഴും ആവശ്യക്കാരുണ്ട്. ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ ഉയർച്ചയോടെ, ആവശ്യം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. അതുവഴി ഈ ഓഹരികൾ ഭാവിയിൽ വലിയ നേട്ടമുണ്ടാക്കും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ഗ്രീൻ ഹൈഡ്രജൻ ഓഹരികളുടെ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.

1. ഗെയിൽ

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള ഊർജ്ജ സ്ഥാപനമായ ഗെയിൽ ലിമിറ്റഡിൻ്റെ പ്രധാന പ്രവർത്തനങ്ങൾ പ്രകൃതി വാതകത്തിൻ്റെ ഉത്പാദനം, വിതരണം, വ്യാപാരം എന്നിവയാണ്. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജം എന്നിവ ഗവേഷണം ചെയ്ത് ഉൽപ്പാദിപ്പിക്കുന്നതിലും ഗെയിലിന് താൽപ്പര്യമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഗെയിലിൻ്റെ ഓഹരികൾ 103 ശതമാനം റിട്ടേൺ നൽകി. 219.25 രൂപയാണ് ഗെയിൽ ഓഹരിയുടെ നിലവിലെ വിപണി വില.

ഓഹരി വിപണിയിൽ പച്ച പിടിക്കാം, ഇതാ 5 ഗ്രീൻ എനർജി ഓഹരികൾ

2. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ( എൻടിപിസി )

രാജ്യത്തെ ഊര്‍ജോത്പാദന മേഖലയില്‍ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അഥവാ എന്‍ടിപിസി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ബിസിനസ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ എൻടിപിസിയുടെ ഓഹരികൾ 91 ശതമാനം റിട്ടേൺ നൽകി. 3.7 ലക്ഷം കോടി രൂപയാണ് എൻടിപിസിയുടെ വിപണി മൂലധനം. നിലവിലെ വില ഒരു ഓഹരിക്ക് 358.75 രൂപയാണ്.

3. അദാനി ഗ്രീൻ എനർജി

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ കമ്പനികളിലൊന്നാണ്. നിലവിൽ 20,434 മെഗാവാട്ട് പ്രൊജക്റ്റ് പോർട്ട്‌ഫോളിയോയുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 88.09 ശതമാനം ഉയർന്നു. അദാനി ഗ്രീൻ എനർജി സ്റ്റോക്കിൻ്റെ നിലവിലെ വില 1808.90 രൂപയാണ്.

ഓഹരി വിപണിയിൽ പച്ച പിടിക്കാം, ഇതാ 5 ഗ്രീൻ എനർജി ഓഹരികൾ

4. റിലയൻസ് ഇൻഡസ്ട്രീസ്

റിലയൻസ് ഇൻഡസ്ട്രീസ് ജാംനഗറിൽ 5,000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്‌സ് നിർമ്മിക്കുന്നു. ഫോട്ടോവോൾട്ടെയ്‌ക് പാനലുകൾ, ഫ്യൂവൽ സെൽ സിസ്റ്റം, ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ്, പവർ ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്കായാണ് ഫാക്ടറികൾ. ഗിഗാ സ്കെയിലിൽ ചെലവ് കുറഞ്ഞ കാറ്റിൽ നിന്ന് വൈദ്യുതിയും കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 15.33 ശതമാനം റിട്ടേൺ നൽകി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടെ ഇപ്പോഴത്തെ വില 2949 രൂപയാണ്.

5. ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി)

ഗുജറാത്തിലെ ഹാസിറയിലുള്ള എഎം നായിക് ഹെവി എൻജിനീയറിങ് കോംപ്ലക്‌സിലെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഇലക്‌ട്രോലൈസർ കമ്മീഷൻ ചെയ്തുകൊണ്ട് ലാർസൻ ആൻഡ് ടൂബ്രോ ക്ലീൻ എനർജി മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ എൽ ആൻഡ് ടിയുടെ ഓഹരികൾ 51 ശതമാനം റിട്ടേൺ നൽകി. 3,598.40 രൂപയാണ് ഓഹരി വില.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X