പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ധനവില വര്‍ദ്ധനവും ഓഹരി വിപണിയുടെ ശോഭ കെടുത്തുമ്പോള്‍ പുതിയ വാങ്ങല്‍ നിര്‍ദ്ദേശങ്ങളുമായി കൊടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. ബജാജ് ഫിനാന്‍സ്, എറ്റേര്‍ണല്‍ ഓഹരികളെ തങ്ങളുടെ മോഡല്‍ പോര്‍ട്ട്ഫോളിയോയില്‍ ചേര്‍ത്ത ബ്രോക്കറേജ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ ഒഴിവാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കാരണം കമ്പനികള്‍ വരുമാനക്കുറവ് നേരിട്ടുവെങ്കിലും ആ കുറവിന് അനുസൃതമായല്ല ഓഹരികള്‍ ഇടിഞ്ഞത്. വരുമാന ആഘാതത്തേക്കാള്‍ വലിയ തോതില്‍ ഓഹരികള്‍ ഇടിഞ്ഞു.
അതുകൊണ്ടുതന്നെ, സ്റ്റോക്കുകള്‍ ആകര്‍ഷകമായ മൂല്യത്തിലാണുള്ളത്. ഈ വിലക്കുറവ് വാങ്ങല്‍ അവസരമാക്കാം.
ബജാജ് ഫിനാന്‍സ്
ഫെബ്രുവരി 27 തൊട്ട് 11 ശതമാനം ഇടിഞ്ഞ ഓഹരിയാണ് ബജാജ് ഫിനാന്‍സിന്റേത്. അതുകൊണ്ടുതന്നെ ഇനി ഓഹരി കുതിക്കും. വരുന്ന 12 മാസത്തില്‍ 2500 രൂപ വരെ വില ഉയര്‍ന്നേയ്ക്കും.
നിലവിലെ വിലയില്‍ നിന്നും 41 ശതമാനം വര്‍ദ്ധനവ്. ഓഹരി വാങ്ങാന്‍ കൊട്ടക്ക് നിര്‍ദ്ദേശിച്ചു. കമ്പനി വളര്‍ച്ച നിലനിര്‍ത്തുന്നുണ്ടെന്നും ദീര്‍ഘകാലത്തില്‍ ഓഹരി മികച്ച പ്രകടനം നടത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എറ്റേര്‍ണല്‍
ഈ വര്‍ഷം ഇതുവരെ 10 ശതമാനം ഇടിവ് നേരിട്ട എറ്റേര്‍ണല്‍ ഓഹരി ഇപ്പോള്‍ വീണ്ടെടുപ്പിന്റെ പാതയിലാണ്. വരുന്ന 12 മാസത്തില്‍ ഓഹരി 375 രൂപ വരെ ഉയരും. നിലവിലെ വിലയില്‍ നിന്നും 70 ശതമാനം വളര്‍ച്ചയാണിത്.
മികച്ച തോതില്‍ വരുമാനം സൃഷ്ടിക്കാനുള്ള കഴിവും വ്യവസായത്തിലെ മേധാവിത്തവും എറ്റേര്ണലിനെ ആകര്‍ഷകമാക്കുന്നു. ഹ്രസ്വകാല ലാഭം കുറയുന്നതിനാല്‍ ഓഹരിയില്‍ ചാഞ്ചാട്ടം ദൃശ്യമായേക്കാം.എന്നാല്‍ അതൊരിക്കലും കമ്പനിയുടെ ദൗര്‍ബല്യമായി കാണേണ്ടതില്ല.
എറ്റേര്‍ണലിന്റെ ബിസിനസ് വളരെ ശക്തമാണ്. ദീര്‍ഘകാലത്തില്‍ ഓഹരി നേട്ടമുണ്ടാക്കും.
കൂടാതെ, യഥാര്‍ത്ഥ മൂല്യത്തില്‍ നിന്നും വളരെ താഴെയാണ് നിലവില്‍ ഓഹരിയുള്ളത്. വിലയും മൂല്യവും തമ്മിലുള്ള ഈ വിടവ് മറ്റ് ഓഹരികളെ അപേക്ഷിച്ച് എറ്റേര്‍ണലില്‍ കൂടുതലാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ബാങ്ക് ഓഹരിയ്ക്ക് നല്‍കിയിരുന്ന ശുപാര്‍ശ ബ്രോക്കറേജ് പിന്‍വലിച്ചു. കുറഞ്ഞ വിലയില്‍ ലഭ്യമാണെങ്കിലും പ്രതീക്ഷിക്കപ്പെടുന്ന നേട്ടം പരിമിതമാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നിക്ഷേപം മറ്റ് ഓഹരികളിലേയ്ക്ക് മാറ്റിയാല്‍ ഇരട്ടി നേട്ടം കൊയ്യാം. ഈ കാരണത്താല്‍ തങ്ങളുടെ മോഡല്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നും കൊടക്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരിയെ ഒഴിവാക്കി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications