ഗൾഫ് രാജ്യങ്ങളിൽ ഇന്നും മലയാളികളെ കാത്ത് നിരവധിയായ തൊഴിലവസരങ്ങളുണ്ട്. ഭാഷ പ്രതിസന്ധിയില്ലാത്തതും മികച്ച മലയാളി സമൂഹത്തിന്റെ പിന്തുണയും മലയാളികൾക്ക് ഗൾഫ് രാജ്യങ്ങിലേക്ക് ചേക്കറുന്നത് കൂടുതൽ എളുപ്പമുള്ള കാര്യമാക്കുന്നു. എന്നാൽ തൊഴിൽ തേടി ഏജൻസികളെ സമീപിക്കുമ്പോൾ പറ്റിക്കപ്പെടാനുള്ള സാധ്യതയാണ് ഇവിടെയുള്ള റിസ്ക് ഫാക്ടർ.
ഇത് ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ഒഴിവ് നോക്കുന്നവരാണെങ്കിൽ കേരള സർക്കാർ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സിനെ (ഒഡിഇപിസി) സമീപിക്കാം. ഒഡിഇപിസി വഴി നിരവധി നിയമനങ്ങളാണ് ഇന്ന് നടക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഒഡിഇപിസി വഴി നടത്തുന്ന നിയമനങ്ങൾ അറിയാം.

മെയിൽ നഴസ്
യുഎഇയിലെ പ്രശസ്തമായ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്കാണ് ബിഎസ്‌സി യോഗ്യതയുള്ള പുരുഷ നഴ്‌സുമാരെ നിയമിക്കുന്നത്. ഐസിയു, എമർജൻസി, എമർജൻസി കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് എന്നി മേഖലകളിൽ ജോലി ചെയ്യേണ്ടതായി വരും. 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രായ പരിധി 40 വയസ്.
അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇൻഡസ്ട്രിയൽ / ഓൺഷോർ / ഓഫ്‌ഷോർ ക്ലിനിക്കുകളിലായിരിക്കും നിയമനം. 5,000 ദിർഹത്തിന് മുകളിലാണ് മെയിൽ നഴ്സിന് ലഭിക്കുന്ന ശമ്പളം. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 1 ലക്ഷം രൂപയ്ക്ക് മുകളിലാണ് ശമ്പളം. ഓവർടൈം അലവൻസുകൾ അധികമായി ലഭിക്കും.
ഷെയറിങ് ബാച്ചിലർ താമസസൗകര്യം കമ്പനി നൽകും. റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലൊരിക്കൽ വിമാന ടിക്കറ്റ് ലഭിക്കും. വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. യോഗ്യരായ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിവി gccodepc.in എന്ന ഇമെയിലിലേക്ക് അയക്കാം. അവസാന തീയതി 2024 ജനുവരി 15. വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാം.
ടീച്ചർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
ഒമാനിലെ പ്രമുഖ സ്‌കൂളിലേക്കാണ് വിവിധ അധ്യാപക തസ്‌കതികകളിലേക്ക് ഒഴിവുണ്ട്. ഒഡിഇപിസി വഴിയാണ് നിയമനം. തസ്തികയും യോഗ്യതയും നോക്കാം. കിന്റര്‍ഗാര്‍ഡന്‍ ടീച്ചര്‍- ബിരുദവും മോൻടിസറി/പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ്.
ഇംഗ്ലീഷ് ടീച്ചര്‍ പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി- പ്രൈമറി ടീച്ചർക്ക് ഇംഗ്ലീഷില്‍ ബിരുദവും ബിഎഡും. സെക്കന്‍ഡറി ക്ലാസിന് ഇംഗ്ലീഷില്‍ പിജിയും ബിഎഡും. സയന്‍സ്-പ്രൈമറി- പിജി/ ഡിഗ്രിയും ബിഎഡും. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്- അതാത് വിഷയങ്ങില്‍ പിജിയും ബിഎഡും. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്- ബിരുദവും എംഎസ് ഓഫീസ് ജൂസ്യൂട്ട് പരിചയവും എന്നിങ്ങനെയാണ് യോഗ്യത. പ്രായ പരിധി 45 വയസ്. അപേക്ഷകർക്ക് സിബിഎസ്ഇ/സിഎസിഎസ്ഇ സ്‌കൂളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്.
ടീച്ചര്‍മാര്‍ക്ക് 300-350 ഒമാനി റിയാലാണ് ശമ്പളം. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 75,000 രൂപയിലധികം വരും. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റിന്റ് 250 റിയാലാണ് ശമ്പളം 53,000 രൂപയോളം വരും. കമ്പനി വിസ അനുവദിക്കും. വര്‍ഷത്തില്‍ ഒരു തവണ വിമാന ടിക്കറ്റും ലഭിക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 ജനുവരി 20-നോ അതിനുമുമ്പോ ടീച്ചേഴ്സ്odepc.in എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കേണ്ടതാണ്. സബ്ജെക്ടിൽ Oman School Vacancies എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാം.
ടെക്നിക്കൽ ഒഴിവുകൾ
യുഎഇയിലെ പ്രശസ്ത കമ്പനിയിലേക്കും ഒഡിഇപിസി വഴി വിവിധ ടെക്നിക്കൽ ഒഴിവുകളിലേക്കുള്ള നിയമനം നടകക്കുന്നുണ്ട്. ഐടിഐ അല്ലെങ്കില്‍ തതുല്യ യോഗ്യയുള്ള 24 വയസിനും 38 വയസിനും ഇടില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിക്ക് മുകളിൽ വിദ്യാഭ്യാസം വേണം.
എംഇപി ഹെല്‍പര്‍ക്ക് 950 ദിര്‍ഹമാണ് ശമ്പളം. ഇന്നത്തെ വിനിമയം നിരക്ക് പ്രരാപം 21000 രൂപയോളം വരും. മറ്റ് ഒഴിവുകളായ എംഇപി മള്‍ട്ടി ടെക്‌നീഷ്യന്‍, എച്ച്‍വിസി ടെക്‌നീഷ്യന്‍, മൾട്ടി സ്‌കിള്‍ഡ് കാര്‍പെന്റര്‍, പെയിന്റര്‍, വെല്‍ഡര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിവയ്ക്ക് 1500 മുതല്‍ 2600 ദിര്‍ഹം വരെ ശമ്പളം ലഭിക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ gulfodepc.in എന്ന വിലാസത്തില്‍ 2024 ജനുവരി 12-നോ അതിനുമുമ്പോ അയക്കണം. വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications