ഓഹരി വിപണിയിലെ നിക്ഷേപകരെ നമുക്ക് രണ്ടായി തരം തിരിക്കാൻ സാധിക്കും. ദീർഘകാല നിക്ഷേപകരും ഹ്രസ്വകാല നിക്ഷേപകരും. ഒരു വർഷത്തിൽ കൂടുതൽ ഓഹരി കൈവശം വയ്ക്കുന്നവരെയാണ് സാധാരണയായി . ദീർഘകാല നിക്ഷേപകർ എന്ന് വിളിക്കുന്നത്. അതേസമയം ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളെ ഹ്രസ്വകാല നിക്ഷേപമായി കണക്കാക്കുന്നു. ദീർഘകാല ഓഹരികളിൽ നിക്ഷേപിക്കുന്നത് കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമായി കണക്കാക്കപ്പെടുന്നു.
ഹ്രസ്വകാലത്തേക്ക് ഓഹരി മാർക്കറ്റ് അസ്ഥിരമാകും. അതുകൊണ്ടുതന്നെ ക്ഷമയുള്ള നിക്ഷേപകർക്ക് കാര്യമായ പ്രതിഫലം കൊയ്യാൻ ദീർഘകാല നിക്ഷേപങ്ങളിലൂടെ സാധിക്കുമെന്ന് ചരിത്രം കാണിക്കുന്നു. അഞ്ച് വർഷത്തെ സിഎജിആർ അടിസ്ഥാനമാക്കി 2024 സെപ്റ്റംബറിൽ നിക്ഷേപിക്കാൻ സാധിക്കുന്ന 3 ഓഹരികളെ ഏഞ്ചൽ വൺ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി ലിമിറ്റഡ്
ഇരുമ്പയിര് ഖനനം, സ്പോഞ്ച് ഇരുമ്പ് നിർമാണം, വൈദ്യുതി ഉത്പ്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി ലിമിറ്റഡ്. 1977-ൽ സ്ഥാപിക്കപ്പെട്ട കമ്പനിയുടെ ആസ്ഥാനം മുംബൈ ആണ്. 40,694.39 കോടി രൂപയാണ് വിപണി മൂലധനം.
⦁ റിട്ടേൺ ഓൺ ഇക്വിറ്റി (ROE): 56.6%
⦁ മൂലധനത്തിൽ നിന്നുള്ള വരുമാനം (ROCE): 78.3%
⦁ സിഎജിആർ: 143.69%
ഓഹരി വില
എൻഎസ്ഇയിൽ 773.85 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച . ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 31.83 ശതമാനം വളർച്ച ഓഹരി നേടി. കഴിഞ്ഞ ഒരു വർഷത്തിനിടെ 42 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

2. സിജി പവർ & ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ്
വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം, റെയിൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് സി.ജി പവർ. 1,12,808.66 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
⦁ റിട്ടേൺ ഓൺ ഇക്വിറ്റി : 57.8%
⦁ മൂലധനത്തിൽ നിന്നുള്ള വരുമാനം : 46.6%
⦁ സിഎജിആർ: 143.06%
ഓഹരി വില
695.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 49.66 ശതമാനം വളർച്ച ഓഹരി നേടി. 64.15 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരിയുടെ നേട്ടം.

3. ഇലകോൺ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്
പവർ ട്രാൻസ്മിഷൻ സിസ്റ്റങ്ങളും മെറ്റീരിയൽ ഹാൻഡ്ലിംഗ് ഉപകരണങ്ങളും പ്രദാനം ചെയ്യുന്ന കമ്പനി. സ്റ്റീൽ, വളങ്ങൾ, സിമന്റ്, കൽക്കരി, ലിഗ്‌നൈറ്റ്, ഇരുമ്പയിര് ഖനനം, പഞ്ചസാര, പവർ സ്റ്റേഷനുകൾ എന്നി പോർട്ട്‌ഫോളിയോയിൽ ഉൾക്കൊള്ളുന്നു.
⦁ റിട്ടേൺ ഓൺ ഇക്വിറ്റി : 24.5%
⦁ മൂലധനത്തിൽ നിന്നുള്ള വരുമാനം : 31.3%
⦁ സിഎജിആർ: 112.75%
ഓഹരി വില
622.50 രൂപ എന്നതാണ് എൻഎസ്ഇയിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 25.77 ശതമാനവും ഒരു വർഷത്തിനിടെ 38.26 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications