കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വളർച്ച നേടുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്ന് വിളിക്കുന്നത്. ഓഹരിയുടെ കുതിപ്പ് തുടരുന്ന സമയത്ത് തന്നെ നിക്ഷേപം നടത്താൻ സാധിച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് സാധിക്കും. മൾട്ടിബാഗറുകളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ നിരീക്ഷണവും വിപണിയുടെ ചാഞ്ചാട്ടത്തെ മനസിലാക്കാനും സാധിക്കണം. മൾട്ടിബാഗർ ഓഹരികളെ നിങ്ങളുടെ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. കാരണം ഭാവിയിലും സമാനമായ കുതിപ്പുണ്ടാകാനുള്ള സാധ്യത നേരത്തെ കണ്ടെത്താൻ നിക്ഷേപകർക്ക് സാധിക്കും.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 494 ശതമാനം കുതിച്ച ഒരു മൾട്ടിബാഗർ ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരിയാണ് നിക്ഷേപകരുടെ കീശ നിറച്ചത്.

റോക്കറ്റ് വേഗതയിലെ കുതിപ്പ്
ബിഎസ്ഇയിൽ 44 രൂപയ്ക്ക് തൊട്ടടുത്താണ് കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.19 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. തിങ്കളാഴ്ച വ്യാപാരം പച്ചയിൽ അവസാനിച്ചതോടെ തുടർച്ചയായ 19 സെഷനുകളിലാണ് കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരി നേട്ടത്തിൽ അവസാനിച്ചത്. ഒരുമാസത്തിനിടെ 62 ശതമാനവും ആറ് മാസത്തിനിടെ 153 ശതമാനവും വളർച്ച കൈവരിക്കാൻ സ്‌മോൾ ക്യാപ് മൾട്ടിബാഗർ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 184.66 ശതമാനം മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്.
3,934.86 ശതമാനം വളർച്ചയാണ് അഞ്ച് വർഷം കൊണ്ട് കൊളാബ് പ്ലാറ്റ്‌ഫോംസ് നേടിയത്. ഒക്ടോബറിൽ കൊളാബ് പ്ലാറ്റ്‌ഫോംസിന്‍റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 5.42 ൽ എത്തി. പിന്നീട് ഈ വർഷം മെയ് മാസത്തിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 76.18 ൽ എത്തി. 2025 ജൂണിൽ സ്‌മോൾ ക്യാപ് ഓഹരി 24 രൂപയ്ക്ക് അല്പം താഴ്ന്നെങ്കിലും , അതിനുശേഷം അത് സ്ഥിരമായി തിരിച്ചുവരവ് നടത്തിവരികയാണ്.
ബിസിനസ് വളർച്ച
6715 കോടി രൂപയാണ് 2024-ൽ ഇന്ത്യൻ പ്യുവർ-പ്ലേ ഗെയിമിംഗ് മേഖലയിൽ നടന്ന ബിസിനസ്സ്. 2026 ആകുമ്പോഴേക്കും ഇത് 10,487 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജൂണിൽ കൊളാബ് പ്ലാറ്റ്‌ഫോംസ് ബില്യൺ ഡോളർ മൂല്യമുള്ള ഇ-സ്‌പോർട്‌സ് വിപണിയിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മത്സരാധിഷ്ഠിത ഗെയിമിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. കൗണ്ടർ-സ്ട്രൈക്ക് 2 മുതൽ ലോ-എൻട്രി, ഹൈ-ഫ്രീക്വൻസി ടൂർണമെന്റുകളിലൂടെയും പ്രൊപ്രൈറ്ററി ഗെയിം സെർവറുകളിലൂടെയും ഡിജിറ്റൽ അത്‌ലറ്റുകളെ പരിപോഷിപ്പിക്കുന്ന, കളിക്കാർക്ക് മുൻഗണന നൽകുന്ന, സുതാര്യവും വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ളതുമായ ഒരു അടിസ്ഥാന സൗകര്യം സൃഷ്ടിക്കാൻ കൊളാബ് എസ്പോർട്സ് പദ്ധതിയിടുന്നു.
കൊളാബ് പ്ലാറ്റ്‌ഫോംസ്
സോഫ്റ്റ് വെയർ സേവനങ്ങളടക്കം നൽകുന്ന ഐ.ടി കമ്പനിയാണിത്. 1989ൽ സ്ഥാപിതമായ കമ്പനി ഡാറ്റ മാനേജ്മെന്റ്, സോഫ്റ്റ് വെയർ കൺസൾട്ടൻസി, സ്പോർട്സെ ടെക് സൊല്യൂഷൻസ്, എ.ഐ അനലിറ്റിക്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങിയ സേവനങ്ങളും നൽകുന്നു.
2024 സാമ്പത്തിക വർഷത്തിൽ കമ്പനി 2.21 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിലെ 1.50 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 47.33 ശതമാനം വളർച്ച . ഈ വർഷത്തെ അറ്റാദായം 1.79 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ 0.85 കോടി രൂപയിൽ നിന്ന് 110.59 ശതമാനം വർധനവ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications