വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികൾ എന്ന് വിളിക്കുന്നത്. വലിയ മുതൽ മുടക്കില്ലാതെ കൂടുതൽ ഓഹരികൾ വാങ്ങാൻ അതുകൊണ്ടു തന്നെ സാധിക്കും. പുതിയതായി വിപണിയിലേക്കെത്തുന്ന നിക്ഷേപകർക്ക് പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ വിപണിയുടെ വികാരത്തെ കൂടുതൽ മനസിലാക്കാനും കൂടുതൽ പഠനം നടത്താനും സാധിക്കും. അതോടൊപ്പം മികച്ച വരുമാനവും കണ്ടെത്താം.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി പെന്നി സ്റ്റോക്കുകൾ അവരുടെ നിക്ഷേപകർക്ക് ഗണ്യമായ വരുമാനം നൽകിയിട്ടുണ്ട്. 40 ശതമാനത്തിനും 740 ശതമാത്തിനിടയിലും വളർച്ച കൈവരിച്ച 6 പെന്നി സ്റ്റോക്കുകളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ്
ബാങ്കിതര ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് . കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മൈക്രോ ക്യാപ് ഓഹരി 740 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100 ശതമാനം വർധനയും ആറ് മാസത്തിനിടെ 60 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 8.8 രൂപയിലാണ് നിലവിൽ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്.

2. പദം കോട്ടൺ യാൺസ് ലിമിറ്റഡ്
പരുത്തിനൂൽ നിർമാണത്തിൽ ശ്രദ്ധയൂന്നീയിരിക്കുന്ന സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയാണ് പദം കോട്ടൺ യാൺസ് ലിമിറ്റഡ്. കഴിഞ്ഞ ഒരുമാസത്തിനിടെ 35 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുവർഷം കൊണ്ട് 316 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി നിക്ഷേപകർക്ക് മൾട്ടിബാഗർ ലാഭം നൽകാനും പദം കോട്ടൺ ഓഹരിക്ക് സാധിച്ചു. നിലവിൽ 5.54 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്.
3. ക്രെറ്റോ സിസ്‌കോൺ
റിയൽ എസ്റ്റേറ്റ് മേഖലയിലും ഐടി മേഖലിയും പ്രവർത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ക്രെറ്റോ സിസ്കോൺ ലിമിറ്റഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രെറ്റോ സിസ്കോൺ ഓഹരിയിൽ 180 ശതമാനം നേട്ടം കുറിച്ചിട്ടുണ്ട്. 2.08 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം. 2.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
4. വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
ടാബ്‌ലെറ്റുകൾ, കാപ്‌സ്യൂളുകൾ, ഡ്രൈ സിറപ്പുകൾ എന്നിവയുൾപ്പെടെ വിവിധതരം ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളുടെ ഉത്പാദനവും വിപണനത്തിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആൻറിബയോട്ടിക്കുകൾ, സൾഫ മരുന്നുകൾ, വിറ്റാമിനുകൾ തുടങ്ങി മരുന്നുകളും കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 112 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ പെന്നി ഓഹരികളുടെ പട്ടികയിൽ ഇടം നേടാൻ വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് സാധിച്ചു.
5. ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി
ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ലീഡിങ് ലീസിങ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് . കഴിഞ്ഞ ഒരുവർഷത്തിനിടെ 92 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 5.72 രൂപ നിരക്കിലാണ് നിലവിലെ ഓഹരി വ്യാപാരം.
6. സെൾവിൻ ട്രേഡേഴ്സ് ലിമിറ്റഡ്
റിയൽ എസ്റ്റേറ്റ് സെക്ടറിലും ധനകാര്യ മേഖലയിലും ശ്രദ്ധയൂന്നിയിരിക്കുന്ന ചെറുകിട സ്വകാര്യ കമ്പനിയാണ് സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്. കഴിഞ്ഞ ആറ് മാസത്തിനിടെ 72.6 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 7.08 രൂപയാണ് നിലവിലെ ഓഹരി വില.
നിക്ഷേപത്തിൽ ശ്രദ്ധ വേണം
കുറഞ്ഞ വിലയും മികച്ച വളർച്ചാ സാധ്യതയും സാധ്യതയും കാരണം പെന്നി സ്റ്റോക്കുകൾ പലപ്പോഴും ശ്രദ്ധ ആകർഷിക്കുന്നു. എന്നാൽ അപകടസാധ്യതകളും ഉയർന്നതാണ്. പെന്നി ഓഹരികൾ സാധാരണയായി കുറഞ്ഞ ലിക്വിഡിറ്റി, ഉയർന്ന അസ്ഥിരത, പരിമിതമായ സാമ്പത്തിക സുതാര്യത എന്നിവ വഹിക്കുന്നു. നിക്ഷേപകർ ജാഗ്രതയോടെ മുന്നോട്ട് പോകണം. പെന്നി സ്റ്റോക്കുകളിലെ വിജയത്തിന് ഭാഗ്യം മാത്രമല്ല, വ്യക്തമായ തന്ത്രവും ശക്തമായ റിസ്ക് മാനേജ്മെന്റും ആവശ്യമാണ് എന്ന് സാരം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications