ഓഹരി വിപണിയിൽ നിന്നും മികച്ച ലാഭമുണ്ടാക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമാണ്. എന്നാൽ അത് അത്ര എളുപ്പമല്ല. കൃത്യമായ നിരീക്ഷണം, വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ധാരണ തുടങ്ങിയ അത്യാവശ്യമാണ്. കഴിഞ്ഞ 4 വ്യാപാര ദിവസങ്ങളും നേട്ടത്തോടെ അവസാനിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. ഓഹരി വിപണി ഒരു ബുൾ ട്രെൻഡിലാണെന്നും നിഫ്റ്റി 50 സൂചിക ഉടൻ തന്നെ 24,200-24,600 ലെവലിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിയിലെ ടെക്നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മെഹുൽ കോത്താരി വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ഓഹരികൾ വാങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു.
ഇപ്പോൾ വാങ്ങിയാൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്ന 3 ഓഹരികൾ മെഹുൽ കോത്താരി ശുപാർശ ചെയ്യുന്നു. അവ ഏതൊക്കെയാണെന്നും വിപണിയിലെ പ്രകടനം എങ്ങനെയാണെന്നും നമുക്ക് നോക്കാം.
1. യെസ് ബാങ്ക്
ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്. 2004 ൽ റാണാ കപൂർ, അശോക് കപൂർ എന്നിവർ ചേർന്നാണ് ഈ ബാങ്ക് സ്ഥാപിച്ചത്. 2025 ജനുവരി-മാർച്ച് കാലയളവിലെ നാലാം പാദ വരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംയോജിത അറ്റാദായം 59 ശതമാനം വർധിച്ച് 744.5 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 467.2 കോടി രൂപയായിരുന്നു. 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 619.3 കോടി രൂപയായിരുന്ന യെസ് ബാങ്കിന്റെ അറ്റാദായവും ത്രൈമാസ അടിസ്ഥാനത്തിൽ ഗണ്യമായി ഉയർന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 18.07 രൂപ എന്നതാണ് നിലവിൽ യെസ് ബാങ്ക് ഓഹരിയുടെ വില. വ്യാഴാഴ്ച 1.12 ശതമാനം വളർച്ച കൈവരിക്കാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.80 ശതമാനവും ഒരു മാസത്തിനിടെ 6.11 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
19.80 രൂപ ടാർഗെറ്റ് വിലയോടെ യെസ് ബാങ്ക് ഓഹരി വാങ്ങാമെന്നാണ് മെഹുൽ കോത്താരി ശുപാർശ ചെയ്യുന്നത്. 17.10 രൂപയാണ് സ്റ്റോപ്പ് ലോസ്.

2. നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ്
നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള യൂറിയ വളം ഉൽപ്പാദകവുമാണ്. ഇത് ഒരു നവരത്ന കമ്പനിയാണ്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 85.45 രൂപ എന്നതാണ് നിലവിൽ നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.81 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 2 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 169.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 71 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
89 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് ഓഹരിയിൽ നിക്ഷേപം നടത്താമെന്നാണ് മെഹുൽ കോത്താരി പറയുന്നത്. സ്റ്റോപ്പ് ലോസ് 83 രൂപയായി ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
3. ട്രൈഡന്‍റ് ലിമിറ്റഡ്
നൂൽ, ബാത്ത് ലിനൻ, ബെഡ് ലിനൻ, ഗോതമ്പ് വൈക്കോൽ അടിസ്ഥാനമാക്കിയുള്ള പേപ്പർ, കെമിക്കൽസ്, ക്യാപ്റ്റീവ് പവർ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് ട്രൈഡന്റ് ലിമിറ്റഡ്. നിലവിൽ, കമ്പനിക്ക് ബർണാല (പഞ്ചാബ്), ബുധ്‌നി (മധ്യപ്രദേശ്) എന്നിവിടങ്ങളിൽ നിർമ്മാണ സൗകര്യങ്ങളുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 27.27 രൂപ എന്നതാണ് ട്രൈഡന്‍റ് ഓഹരിയുടെ വില. കഴിഞ്ഞ 5 ദിവസത്തിനിടെ 7.49 ശതമാനവും ഒരു മാസത്തിനിടെ 5 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 41.78 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
28.50 രൂപ ടാർഗെറ്റ് വിലയോടെ ട്രൈഡന്‍റ് ഓഹരിയിൽ നിക്ഷേപം നടത്താമെന്നാണ് മെഹുൽ കോത്താരിയുടെ ശുപാർശ. 26.60 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications