നിലവിലെ ഓഹരി വില, നിർവചിക്കപ്പെട്ട ടാർഗെറ്റ് വില, ഓഹരി നഷ്ടം, വളർച്ചയുടെ വ്യാപ്തി, പ്രതീക്ഷിക്കുന്ന വരുമാനം എന്നിവ കണക്കിലെടുത്താണ് ഓരോ ദിവസത്തെയും നേട്ടം കൈവരിക്കാൻ സാധ്യതയുള്ള ഓഹരികൾ വിവിധ വിശകലന വിദഗ്ധർ പ്രവചിക്കുന്നത്. ഇത് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർക്ക് സഹായകമാണ്. ചുരുങ്ങിയ കാലയളവിലേയ്ക്ക് നിക്ഷേപം നടത്താൻ ഏറ്റവും മികച്ച മൂന്ന് ഓഹരികൾ താഴെ പറയുന്നവയാണെന്നാണ് കാർവി സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ നിർദ്ദേശം.
ഇന്നത്തെ മികച്ച ഓഹരികൾ
- യുപിഎൽ
- സൺ ഫാർമ
- കൊട്ടക് മഹീന്ദ്ര ബാങ്ക്
ഇന്നത്തെ അന്താരാഷ്ട്ര, ആഭ്യന്തര വാർത്തകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകർ ഉറ്റു നോക്കുന്ന മറ്റ് ചില ഓഹരികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്
ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് കമ്പനി നിഫ്റ്റി 50 ൽ സ്ഥാനം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. സ്റ്റോക്ക് ഇൻട്രാ-ഡേ ട്രേഡിൽ 5% വരെ ഉയർന്ന് എൻഎസ്‌ഇയിൽ 575.65 രൂപ വരെ നേട്ടം കൈവരിച്ചു.
മദർസൺ സുമി
ആദ്യകാല വ്യാപാരത്തിൽ മദർസൺ സുമി ഓഹരികൾ ഇന്ന് രാവിലെ 9 ശതമാനം ഇടിഞ്ഞ് 94.2 രൂപ നിരക്കിലെത്തിയിരുന്നു. കമ്പനിയുടെ ബോർഡ് ഗ്രൂപ്പ് പുന:സംഘടനയുടെ ഭാഗമായി വയറിംഗ് ഹാർനെസ് ബിസിനസിനെ ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റാൻ അംഗീകരിച്ചതാണ് ഇടിവിന് കാരണം.
ലക്ഷ്മി വിലാസ് ബാങ്ക്
ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികൾ 5% അപ്പർ സർക്യൂട്ടിൽ എത്തി. സിംഗപ്പൂരിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്ലർമോണ്ട് ഗ്രൂപ്പ് ബാങ്കിൽ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. അതേസമയം, ബാങ്കും അയോൺ ക്യാപിറ്റൽ പിന്തുണയുള്ള ക്ലിക്സ് ക്യാപിറ്റലും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്.
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 0.55 ശതമാനം ഇടിഞ്ഞ് ബിഎസ്‌ഇയിൽ ഒരു ഓഹരിക്ക് 1879 രൂപ എന്ന നിലയിലെത്തിയിരുന്നു. ഭവന ധനകാര്യ കമ്പനി 2019-20 ലെ വാർഷിക റിപ്പോർട്ടിൽ ഒരു കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു.
കാഡില
ഫാർമ ഭീമനായ കാഡിലയിലെ ഓഹരികൾ 4.6 ശതമാനം ഉയർന്നു. കോവിഡ് 19 നുള്ള വാക്സിൻ, സൈക്കോവ്-ഡി, ഹ്യൂമൻ ക്ലിനിക്കൽ ട്രയലിനായി ഡിജിസിഐ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
