അടുത്തിടെയായി ഓഹരി വിപണി മന്ദഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പല ഇൻവെസ്റ്റമെന്റുകളും നഷ്ടങ്ങളിലേക്ക് നീങ്ങുകയും നിക്ഷേപകർക്ക് അത് നഷ്ടം വരുത്തിവെക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. വിപണി വിദഗ്ദ്ധർ കുറഞ്ഞ കാലത്തേക്ക് ഇൻവെസ്റ്റ്മെന്റിനായി ചില ഓഹരികൾ ശുപാർശ ചെയ്യുന്നുണ്ട്. നിലവിലുള്ള നഷ്ടത്തെ നികത്താനും, നിങ്ങളുടെ സമ്പാദ്യം തിരിച്ചെടുക്കാനും ഈ ഓഹരികൾ നിങ്ങളെ സഹായിക്കും.
ബജാജ് ഹൗസിംഗ് ഫിനാൻസ്, വോഡഫോൺ ഐഡിയ, ഐആർസിഒഎൻ ഇന്റർനാഷണൽ, റിലയൻസ് ഇൻഡസ്ട്രീസ്, എൻബിസിസി, ഐആർഎഫ്സി, ജുപിറ്റർ വാഗൺസ്, ടാറ്റ പവർ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് ഉചിതമായ ഓഹരികൾ എന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ഓരോ ഓഹരിയുടെയും നിലവിലെ വിപണി വില, ലക്ഷ്യവില, സ്റ്റോപ്പ് ലോസ്, എന്നിവ ചുവടെ ചേർക്കുന്നു.
1. വോഡഫോൺ ഐഡിയ ഓഹരി
സി എം പി: ₹6.95 (എൻ എസ് ഇ)
ലക്ഷ്യവില: ₹8
സ്റ്റോപ്പ് ലോസ്: ₹6.50
വിദഗ്ദ്ധ ശുപാർശ:
വോഡഫോൺ ഐഡിയ ഓഹരികൾ നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലാണ്. 200-ഡേ എസ് എസ് എം എ പ്രതിരോധം തരണം ചെയ്യാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ₹6.50നു താഴെ പോയാൽ കൂടുതൽ വിറ്റു കളയൽ ഉണ്ടാകും.
തിരിച്ചടിയിൽ ₹8 വരെ ഉയരാൻ സാധ്യതയുണ്ട്.
2. ഐആർകോൺ ഇന്റർനാഷണൽ
സി എം പി: ₹140.15 (എൻ എസ് ഇ)
ലക്ഷ്യവില: ₹180 (₹160 തരണം ചെയ്താൽ)
സ്റ്റോപ്പ് ലോസ്: ₹127
വിദഗ്ദ്ധ ശുപാർശ:
ഓഹരിയിൽ 50% കുറവ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ₹140 എന്ന പ്രധാന പിന്തുണ നിലം നഷ്ടപ്പെട്ടു. ₹160 എന്ന നില തരണം ചെയ്താൽ ₹180 വരെ ഉയരാനാകും.

3. റിലയൻസ് ഇൻഡസ്ട്രീസ്
സി എം പി: ₹1246.65 (എൻ എസ് ഇ)
ലക്ഷ്യവില: ₹1340 (₹1280 തരണം ചെയ്താൽ)
സ്റ്റോപ്പ് ലോസ്: ₹1150
വിദഗ്ദ്ധ ശുപാർശ:
₹1150-₹1160 നിരക്കിൽ ശക്തമായ പ്രകടനം ഈ ഓഹരിയ്ക്ക് ഉണ്ട്. ഇവിടെ നിന്നുമുള്ള വീണ്ടെടുക്കൽ ആരംഭിച്ചിട്ടുമുണ്ട്. ₹1280 കടന്നാൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം.
4. എൻബിസിസി
സി എം പി: ₹77.86 (എൻ എസ് ഇ)
ലക്ഷ്യവില: ₹90 (₹81 തരണം ചെയ്താൽ)
സ്റ്റോപ്പ് ലോസ്: ₹74
വിദഗ്ദ്ധ ശുപാർശ:
₹72 വരെ താഴ്ന്ന ശേഷം വീണ്ടെടുക്കലാണ് ഈ ഓഹരിയുടെ പ്രത്യേകത. ₹81 കടന്നാൽ കൂടുതൽ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. വീണ്ടെടുക്കൽ സമയത്ത് ഓഹരികൾ വിറ്റഴിക്കുക.
5. ബജാജ് ഹൗസിംഗ് ഫിനാൻസ്
സി എം പി: ₹115.10 (എൻ എസ് ഇ)
ലക്ഷ്യവില: ₹135 (₹124 തരണം ചെയ്താൽ)
സ്റ്റോപ്പ് ലോസ്: ₹108
വിദഗ്ദ്ധ ശുപാർശ:
ഓഹരികൾ നീണ്ടുനിൽക്കുന്ന പരിധിയിൽ വ്യാപാരം ചെയ്യുന്നവയാണ്. ₹124 തരണം ചെയ്താൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം.
6. ഐആർഎഫ്സി
സി എം പി: ₹117.03 (എൻ എസ് ഇ)
ലക്ഷ്യവില: ദീർഘകാലം ₹150+
സ്റ്റോപ്പ് ലോസ്: ₹72
വിദഗ്ദ്ധ ശുപാർശ:
3 വർഷക്കാലക്കാലത്തേക്ക് ഐ ആർ എഫ് സി സ്ഥിരതയുള്ള ഓഹരിയാണ്. ₹90-₹100 നിരക്കിൽ എപ്പോഴും എത്താറുണ്ട്. ദീർഘകാല നിക്ഷേപം ഉദ്ദേശിച്ചാൽ ഉയർന്ന ലാഭം പ്രതീക്ഷിക്കാം.
7. ജുപിറ്റർ വാഗൺസ്
സി എം പി: ₹295 (എൻ എസ് ഇ)
ലക്ഷ്യവില: ₹333-₹350
സ്റ്റോപ്പ് ലോസ്: ₹278
വിദഗ്ദ്ധ ശുപാർശ:
താത്കാലിക നഷ്ടം ഉണ്ടായെങ്കിലും പിടിച്ചു നിൽക്കുന്ന ഓഹരിയാണ് ഇത്. ₹333-₹350 നിരക്കിൽ എത്തിയാൽ ഓഹരികൾ വിറ്റഴിക്കാം.
8. ടാറ്റ പവർ
സി എം പി: ₹350.80 (എൻ എസ് ഇ)
ലക്ഷ്യവില: ₹460 (ദീർഘകാലം)
വിദഗ്ദ്ധ ശുപാർശ:
കമ്പനി ദീർഘകാല വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശക്തമായ സാമ്പത്തിക ഘടന ഉള്ളതിനാൽ ദീർഘകാലത്തേക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം.
9. ടാറ്റ മോട്ടോഴ്സ്
സി എം പി: ₹654.70 (എൻ എസ് ഇ)
ലക്ഷ്യവില: ₹700 (₹700 തരണം ചെയ്താൽ കൂടുതൽ നേട്ടം)
വിദഗ്ദ്ധ ശുപാർശ:
ഓഹരി ₹1150-ൽ നിന്ന് ₹600 വരെ താഴ്ന്നിരുന്നു. എന്നാൽ 200-എസ് എം എ പിന്തുണയുണ്ട്. ₹700 കടന്നാൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം.
ഇവിടെ ചർച്ച ചെയ്ത ഓഹരികൾ കുറച്ചു കാലത്തേക്കുള്ള ഇൻവെസ്റ്റർമാർക്കുള്ള മികച്ച തെരഞ്ഞെടുക്കലുകളായി വിപണി വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഓഹരികൾ വാങ്ങുമ്പോൾ സ്റ്റോപ്പ് ലോസ് പാലിക്കുകയും, ലക്ഷ്യവില പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. വിപണി അപകടസാധ്യതകൾ ഉള്ളതിനാൽ, സൂക്ഷ്മതയോടെയും അവലോകനത്തിനൊടുവിലും മാത്രമേ നിക്ഷേപം നടത്താവൂ.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications