ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ നിക്ഷേപകരും. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി വാങ്ങുമ്പോൾ ഉറപ്പായും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ചില ഓഹരികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ കത്തിക്കയറുന്നവയാണ്. അങ്ങനെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 20 ശതമാനത്തോളം വളർച്ച നേടിയ ഫാർമ ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. ദീർഘകാലാടിസ്ഥാനത്തിലും മികച്ച ലാഭം നൽകാനും ഈ ഫാർമ ഓഹരിക്ക് സാധിച്ചു. ഏതാണ് ആ ഓഹരി എന്നാണോ, മറ്റാരുമല്ല വീനസ് റെമഡീസ് ലിമിന്‍റഡാണ് ആ മൾട്ടിബാഗർ ഓഹരി.
തുടർച്ചയായി അപ്പർസർക്യൂട്ടിൽ
എൻഎസ്ഇയിൽ 552.80 രൂപ എന്ന നിരക്കിലാണ് വീനസ് റെമഡീസ് ലിമിന്‍റഡ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണിത്. തുടർച്ചയായി രണ്ടാം ദിവസമാണ് ഫാർമ ഓഹരി 5 ശതമാനം അപ്പർസർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 20 ശതമാനവും ഒരുമാസത്തിനിടെ 25.84 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 85.66 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2025-ൽ ഇതുവരെ 73.65 ശതമാനം നേട്ടത്തോടെ നിക്ഷേപകരുടെ കീശ നിറയ്ക്കാനും വീനസ് റെമഡീസ് ഓഹരിക്ക് സാധിച്ചു.

ഒരുവർഷത്തിനിടെ 43.88 ശതമാനവും അഞ്ച് വർഷം കൊണ്ട് 847 ശതമാനവും വളർച്ച കൈവരിക്കാൻ വീനസ് റെമഡീസിന് സാധിച്ചു. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 270.25 രൂപയായി. വെറും 6 മാസത്തിനുള്ളിൽ ഓഹരി 70 ശതമാനം ഉയർന്നു.
മികച്ച സാമ്പത്തിക പ്രകടനം
2025 മാർച്ച് പാദത്തിൽ റിപ്പോർട്ട് ചെയ്ത അറ്റാദായത്തിൽ വീനസ് റെമഡീസ് ലിമിന്‍റഡ് 99.8 ശതമാനം വളർച്ച രേഖപ്പെടുത്തി. കൂടാതെ കഴിഞ്ഞ രണ്ട് പാദങ്ങളിലായി കമ്പനി സ്ഥിരമായി പോസിറ്റീവ് ഫലങ്ങൾ നൽകിയിട്ടുണ്ട്. 11.02 ശതമാനം മൂലധന ലാഭവുമായി വീനസ് റെമഡീസ് ശക്തമായ പ്രവർത്തന കാര്യക്ഷമത പ്രകടമാക്കുന്നു. സഹകമ്പനികളുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഓഹരി ന്യായമായ മൂല്യത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ വർഷം, ഓഹരി 41.89% വരുമാനം നേടിക്കൊടുത്തപ്പോൾ, ലാഭം 31.7% വർദ്ധിച്ചു; കമ്പനിയുടെ PEG അനുപാതം 0.6 ആണ്.
2025 മാർച്ചിലെ അവസാന പാദത്തിൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവരുടെ ഓഹരി 1.11 ശതമാനത്തിൽ നിന്ന് 11.34 ശതമാനമായി ഉയർത്തി. 700 കോടി രൂപയിലധികം വിപണി മൂലധനമുള്ള കമ്പനി കഴിഞ്ഞ 5 വർഷത്തിനിടെ 70 ശതമാനം സംയോജിത വാർഷിക വളർച്ച കൈവരിച്ചു.
വീനസ് റെമഡീസ് ലിമിറ്റഡ്
1989-ൽ സ്ഥാപിതമായ വീനസ് റെമഡീസ് ലിമിറ്റഡ് ഒരു ഗവേഷണ അധിഷ്ഠിത ഫാർമസ്യൂട്ടിക്കൽ കമ്പനിയും ഇൻജക്റ്റബിൾ നിർമ്മാതാവുമാണ് . മെറോപെനെം ആൻറിബയോട്ടിക്കുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നാണ് വിഎസ്ആർ. ആന്‍റി-ഇൻഫെക്റ്റീവ് (ആൻറിബയോട്ടിക്കുകൾ), ആന്‍റിമൈക്രോബയൽ റെസിസ്റ്റൻസ്, ഓങ്കോളജി, ന്യൂറോളജി, വേദന മാനേജ്മെന്‍റ്, ചർമ്മ, മുറിവ് പരിചരണം എന്നിവയുൾപ്പെടെ വിവിധ ചികിത്സാ മേഖലകളെ പരിപാലിക്കുന്ന വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുകയും വിപണിയിൽ നൽകുകയും ചെയ്യുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് 36-മത് വാർഷിക പൊതുയോഗം (AGM) 2025 ഓഗസ്റ്റ് 22-ന് ഇന്ത്യൻ സമയം രാവിലെ 11:30-ന് വീഡിയോ കോൺഫറൻസിംഗ് വഴി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications