വില 31 രൂപ മുതൽ, ഈ 3 പെന്നി ഓഹരികളിൽ ശ്രദ്ധവേണം, അൽപ്പം കാത്തിരുന്നാൽ മികച്ച ലാഭം നേടാം

ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല വലിയ രീതിയിലുള്ള വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യ ഒരു പ്രധാന തുണി കയറ്റുമതിക്കാരനായി മുന്നേറുകയാണ്. അതുകൊണ്ടു തന്നെ ടെക്സ്റ്റൈൽ മേഖലയിലെ ഓഹരികളും മികച്ച മുന്നേറ്റം നേടുമെന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലാർജ്‌ക്യാപ്, മിഡ്‌ക്യാപ് ടെക്‌സ്റ്റൈൽ ഓഹരികൾ റാലിയിൽ മുന്നിട്ടുനിൽക്കുമ്പോൾ, കുറഞ്ഞ വിലയിലുള്ള ഓഹരികളോടും നിക്ഷേപകർക്ക് പ്രിയം ഏറുന്നുണ്ട്. അതുകൊണ്ടുതന്നെ 3 പെന്നി ടെക്സ്റ്റൈൽ ഓഹരികളുടെ വിവരങ്ങൾ നമുക്ക് നോക്കാം.

1. ട്രൈഡന്‍റ് ലിമിറ്റഡ്

ട്രൈഡന്‍റ് ഗ്രൂപ്പിന്‍റെ മുന്‍നിര കമ്പനിയാണ് ട്രൈഡന്‍റ് ലിമിറ്റഡ്. നൂല്‍, ബാത്ത്, ബെഡ് ലിനന്‍, ഗോതമ്പ് വൈക്കോല്‍ അടിസ്ഥാനമാക്കിയുള്ള പേപ്പര്‍, രാസവസ്തുക്കള്‍, ക്യാപ്റ്റീവ് പവര്‍ എന്നിവ നിര്‍മ്മിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക അധിഷ്ഠിത പേപ്പര്‍ നിര്‍മ്മാതാക്കളാണ്.

വില 31 രൂപ മുതൽ, ഈ 3 പെന്നി ഓഹരികളിൽ ശ്രദ്ധവേണം, അൽപ്പം കാത്തിരുന്നാൽ മികച്ച ലാഭം നേടാം

പഞ്ചാബിലെ ബർണാല, ധൗള എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ബുധിനിയിലുമാണ് കമ്പനിയുടെ നിർമ്മാണ ശാലകൾ. ഭാവിയിലേക്ക് നോക്കുമ്പോൾ സുസ്ഥിരത, ആധുനികവൽക്കരണം, ആസ്തി നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2026 സാമ്പത്തിക വർഷത്തിൽ 1000 കോടി മൂലധനം നേടാനുള്ള പദ്ധതിൾ ട്രൈഡന്‍റ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട് . ബ്രാൻഡിംഗ് മേഖലയിലും കമ്പനിക്ക് വലിയ പദ്ധതികളുണ്ട്. 2027 ആകുമ്പോഴേക്കും ആഭ്യന്തര ബിസിനസ്സ് മൂന്നിരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വന്തം ടെക്സ്റ്റൈൽ ബ്രാൻഡായ മൈട്രൈന്‍റ് ഇപ്പോൾ ആഡംബര മേഖലയിലേക്ക് കടക്കുന്നിട്ടുണ്ട്.

ഓഹരി വില

എൻഎസ്ഇയിൽ 31.40 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച ട്രൈഡന്‍റ് ലിമിറ്റഡ് ഓഹരി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 3.58 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷത്തിനിടെ 400 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിൽ കമ്പനി നേടിയത്. 41.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

2. ജിൻഡാൽ വേൾഡ്‌വൈഡ്

1986ൽ അഹമ്മദാബാദ് കേന്ദ്രമാക്കിയാണ് കമ്പനിയുടെ തുടക്കം. ഗാർഹികാവശ്യങ്ങൾക്കുള്ള തുണിത്തരങ്ങളാണ് പ്രധാനമായും നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംയോജിത ഡെനിം ഫാബ്രിക് നിർമാതാവാണ്. ഇന്തയ്ക്ക് പുറമെ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഗൾഫ് എന്നിവടങ്ങളിലെ വിദേശ വിപണിയിലേക്കും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിവർഷം 140 മീറ്റർ ഡെനിം ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. അടുത്ത വർഷത്തോടെ ഡീലർഷിപ്പ് ശൃംഖല 100 ആയി ഉയർത്താൻ പദ്ധതിയിടുന്നതായി ജിൻഡാൽ വേൾഡ്‌വൈഡ് അറിയിച്ചു.

ഓഹരി വില

എൻഎസ്ഇയിൽ 42.86 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച ജിൻഡാൽ വേൾഡ്‌വൈഡ് ഓഹരി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കമ്പനിയുടെ ഓഹരി വില താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 44 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 94.24 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

3. ഫിലാറ്റെക്സ് ഇന്ത്യ

സിന്തറ്റിക് നൂലുകളുടെയും തുണിത്തരങ്ങളുടെയും നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനി. പോളിസ്റ്റർ, പോളിപ്രൊഫൈലിൻ മൾട്ടിഫിലമെന്‍റ് നൂലുകളും പോളിസ്റ്റർ ചിപ്പുകളും ഫിലാറ്റെക്സ് ഇന്ത്യ പ്രധാനമായും നിർമ്മിക്കുന്നു. ദാദ്ര & നാഗർ ഹവേലിയിലും ദഹേജിലും ജർമ്മനിയിൽ നിന്നുള്ള ആധുനിക യന്ത്രങ്ങൾ ഘടിപ്പിച്ച രണ്ട് നിർമ്മാണ സൗകര്യങ്ങൾ കമ്പനിക്കുണ്ട്. മുന്നോട്ട് പോകുമ്പോൾ, ദഹേജിലെ തുണി വ്യവസായത്തിൽ ഉപയോഗിക്കുന്ന മൂന്ന് പ്രധാന നൂൽ ഇനങ്ങളായ POY, FDY, DTY എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2025 ജനുവരിയിൽ ബോർഡ് അനുമതി നൽകിയ ഈ വിപുലീകരണത്തിന് 1.6 ബില്യൺ നിക്ഷേപം ആവശ്യമാണ്. 2026 ജൂണിൽ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

ഓഹരി വില

59.61 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 11.23 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷത്തിനിടെ 375 ശതമാനം വളർച്ചയാണ് ഫിലാറ്റെക്സ് ഇന്ത്യ ഓഹരി നേടിയത്. 73.39 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ഈ ഓഹരികൾ വാങ്ങണോ..?

ആഭ്യന്തര തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും വിപണി പ്രതിവർഷം 10 ശതമാനം വളർച്ച കൈവരിക്കുമെന്നും 2030 ആകുമ്പോഴേക്കും ഇത് 350 ബില്യൺ ഡോളറിലെത്തുമെന്നുമാണ് ഐബിഎഫിന്‍റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കയറ്റുമതി സാധ്യതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനുപുറമെ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള ഓൺലൈൻ ഷോപ്പിംഗിലെ കുതിച്ചുചാട്ടവും, സ്റ്റൈലിഷ്, റെഡി-ടു-വെയർ വസ്ത്രങ്ങൾക്കുള്ള ആവശ്യം കൂടുതൽ ശക്തമാകാൻ കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ടെക്സ്റ്റൈൽ പെന്നി സ്റ്റോക്കുകൾ ദീർഘകാല നിക്ഷേപകർക്ക് മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X