ഓഹരി വിപണിയിലെ നിക്ഷേപത്തിൽ മികച്ച നേട്ടമുണ്ടാക്കണമെങ്കിൽ കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ്. സ്മോൾക്യാപ്പ് നിക്ഷേപത്തിന്‍റെ അസ്ഥിരമായ ലോകത്ത് കടം കുറവോ കടം ഇല്ലാത്തതോ ആയ കമ്പനികൾ പലപ്പോഴും നിക്ഷേപകരുടെ ഇഷ്ട ഓഹരികളിൽ ഇടം പിടിക്കാറുണ്ട്. ക്ലീൻ ബാലൻസ് ഷീറ്റ് സാമ്പത്തിക വഴക്കം നൽകുന്നു, അപകടസാധ്യത കുറയ്ക്കുന്നു, അനിശ്ചിത വിപണികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 2026 സാമ്പത്തിക വര്‍ഷം ഇതുവരെ 70- 130% കുതിച്ച 9 കടരഹിത ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധാക്കാം. ഇതില്‍ തന്നെ 2 ഓഹരികള്‍ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി കഴിഞ്ഞു.
1. ഇൻഫോബീൻസ് ടെക്നോളജീസ്
2000-ൽ സ്ഥാപിതമായ ഇൻഫോബീൻസ് ടെക്നോളജീസ് ലിമിറ്റഡ് സോഫ്റ്റ്‌വെയർ വികസന സേവനങ്ങളുടെ ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി വില 135% ഉയർന്നു. ഓഹരി വില 292 രൂപയിൽ നിന്ന് 688 രൂപയായി.
2. സുവൻ ലൈഫ് സയൻസസ്
ക്ലിനിക്കൽ-ഘട്ട ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സുവെൻ ലൈഫ് സയൻസസ് ലിമിറ്റഡ്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി വില 102% ഉയർന്നു, 113 രൂപയിൽ നിന്ന് 230 രൂപയായി.
3. ഋഷഭ് ഇൻസ്ട്രുമെന്‍റ്സ്
മൂന്ന് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള ഋഷഭ് ഇൻസ്ട്രുമെന്‍റസ് ലിമിറ്റഡ്, ടെസ്റ്റ് ആൻഡ് മെഷറിംഗ് ഉപകരണങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയാണ്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി 97% ഉയർന്നു. ഓഹരി വില 215 രൂപയിൽ നിന്ന് 423 രൂപയായി.
4. ഗബ്രിയേൽ ഇന്ത്യ
ഓട്ടോ ആൻസിലറി മേഖലയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈ ഓഹരി 96% ഉയർന്നു, 579 രൂപയിൽ നിന്ന് 1,136 രൂപയായി.

5. ഫോസെക്കോ ഇന്ത്യ
1958-ൽ സ്ഥാപിതമായ ഫോസെക്കോ ഇന്ത്യ ലിമിറ്റഡ്, മെറ്റലർജിക്കൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരിയുടെ വില 88% വർദ്ധിച്ചു, 3,430 രൂപയിൽ നിന്ന് 6,438 രൂപയായി.
7. തൈറോകെയർ ടെക്നോളജീസ്
ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി വില 86% വർദ്ധിച്ചു, 680 രൂപയിൽ നിന്ന് 1,265 രൂപയായി.
8. ശങ്കര ബിൽഡിംഗ് പ്രോഡക്ട്സ്
ഇന്ത്യയിലെ ഭവന നിർമ്മാണ മേഖലയിലെ പ്രധാന കമ്പനികളിലൊന്ന്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി വില 79% ഉയർന്നു, 566 രൂപയിൽ നിന്ന് 1,011 രൂപയായി.
9. റാലിസ് ഇന്ത്യ
പെസ്റ്റിസൈഡ്സ് സെഗ്മെന്റിൽ ബിസിനസ് ചെയ്യുന്ന ഒരു സ്മാൾക്യാപ് കമ്പനിയാണിത്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരിയുടെ വില 78% ഉയർന്നു, 215 രൂപയിൽ നിന്ന് 382 രൂപയായി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
