ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ഓട്ടോ, ഐടി ഓഹരികളൃുടെ പിന്തുണയിൽ നേട്ടം കൈവരിച്ചു. സെൻസെക്സ് 429 പോയിൻറ് അഥവാ 1.21 ശതമാനം ഉയർന്ന് 35,843.70 ലെത്തി. നിഫ്റ്റി സൂചിക122 പോയിൻറ് അല്ലെങ്കിൽ 1.17 ശതമാനം ഉയർന്ന് 10,552ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 1.13 ശതമാനവും 0.89 ശതമാനവും ഉയർന്നു.
ഈ ദിവസത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയാണ് നിഫ്റ്റി ഓട്ടോ. ഏകദേശം 3 ശതമാനം വർദ്ധനവാണ് നിഫ്റ്റി ഐടി കൈവരിച്ചിരിക്കുന്നത്. നിഫ്റ്റി മെറ്റൽ 0.98 ശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് 0.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. എം ആൻഡ് എം, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ടൈറ്റാൻ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഇന്ന് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, യുപിഎൽ, വേദാന്ത, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐഷർ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ഇന്ത്യൻ രൂപ ഡോളറിന് എതിരെ 56 പൈസ ഉയർന്ന് 75.04ൽ ക്ലോസ് ചെയ്തു. ബുധനാഴ്ച ഇത് 75.60 എന്ന നിലയിലായിരുന്നു. ജർമ്മനി ആസ്ഥാനമായുള്ള ബയോൺ ടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ വിജയ സാധ്യത തെളിയിച്ചതായി കമ്പനിയുടെ യുഎസ് വിഭാഗം അറിയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ഫൈസറിന്റെ ഓഹരികൾ എട്ട് ശതമാനത്തിലധികം ഉയർന്നു. ആദ്യഘട്ടത്തിൽ നടത്തിയ മനുഷ്യ പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തി.
വിപണിയിലെ മുന്നേറ്റത്തിന് അനുകൂലമായ ദിവസമായിരുന്നു ഇന്ന്. എൻഎസ്‌ഇയിലെ 1,090 ഓഹരികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ 720 ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
