ഒരു ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള ഗതി നിര്‍ണയിക്കുന്നതില്‍ ഏറ്റവുമൊടുവിലായി പുറത്തുവരുന്ന പ്രവര്‍ത്തന ഫലത്തിനും കാര്യമായ സ്വാധീനം ചെലുത്താനാകും. ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളുടെ നാലാം പാദഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് ഐടി മേഖലയിലെ ഓഹരികളില്‍ ഒന്നടങ്കം തിരിച്ചടി നേരിട്ടു. ഇത്തരത്തില്‍ തിരുത്തലിനു വിധേയമായ രണ്ടാം നിര ഐടി കമ്പനി, പൊതുവില്‍ പ്രതീക്ഷച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടത്. ഇതോടെ ഈ ടാറ്റ ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍ തിരികെയെത്തി. സമീപ ഭാവിലേക്ക് ഓഹരിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് വിപണി വിദഗ്ധര്‍ നിര്‍ദേശിച്ചതും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂചിപ്പിച്ച് വന്നത് 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട ടാറ്റ എലക്സിയെ കുറിച്ചാണ്. മാര്‍ച്ച് പാദത്തില്‍ ടാറ്റ എലക്സിയുടെ വരുമാനം 682 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 7.3 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 31.5 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തിലെ അറ്റാദായം 160 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 39 ശതമാനം വളര്‍ച്ചയാണ് നേടിയത്. പ്രവര്‍ത്തന മാര്‍ജിന്‍ 32.5 ശതമാനമാണ്. ഈ കാലയളവിലെ പ്രതിയഹോരി വരുമാനവും 18.49 രൂപയില്‍ നിന്നും 25.69-ലേക്ക് മെച്ചപ്പെട്ടു.
ടാറ്റ എലക്സിയുടെ (BSE: 500408, NSE: TATAELXSI) കീഴിലുള്ള എല്ലാ വിഭാഗം സംരംഭങ്ങളും പ്രാദേശിക, വ്യാവസായിക മേഖലാ വ്യത്യാസങ്ങളില്ലാതെ വരുമാനത്തില്‍ മികച്ച സംഭാവന നല്കി. നാലാം പാദത്തില്‍ മികച്ച ഫലം പുറത്തെടുത്തതോടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലും 35 ശതമാനവും അറ്റാദായത്തില്‍ 49 ശതമാനവും വര്‍ധന കരസ്ഥമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിനിടെ പ്രതിയോഹരി 42.5 രൂപ വീതം ലാഭവിഹിതം നല്‍കുമെന്നും ടാറ്റ എലക്സി നേതൃത്വം പ്രഖ്യാപിച്ചു.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്
ടാറ്റ എലക്സിയുടെ ഏറ്റവും വലിയ ഉപവിഭാഗമായ എംബഡഡ് പ്രോഡക്ട് ഡിസൈനില്‍ 34.7 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ & വിഷ്വലൈസേഷന്‍ വിഭാഗത്തില്‍ പാദാനുപാദം 8 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് നേട്ടമാണെന്നും ഡിവിഡന്റ് പ്രഖ്യാപിച്ചതും ഇക്വിറ്റി99-ന്റെ റിസര്‍ച്ച് തലവന്‍ രാഹുല്‍ ശര്‍മ ചൂണ്ടിക്കാട്ടി. കമ്പനിയുടെ നേതൃത്വം വരും വര്‍ഷത്തേക്ക് നടത്തിയ മാര്‍ഗോപദേശവും ക്ലൗഡ്, ഇവി സിസ്റ്റം വികസനത്തില്‍ നേടിയ വന്‍കിട കരാറുകളും യൂറോപ്യന്‍ വാണിജ്യ വാഹന നിര്‍മാതാവുമായി ചേര്‍ന്നൊരുക്കുന്ന ഗവേഷണ വികസന കേന്ദ്രവും അനുകൂലമാണെന്ന് സ്വസ്തിക ഇന്വസ്റ്റ്മാര്ട്ടിലെ റിസര്‍ച്ച് തലവന്‍ രവി സിംഗാള്‍ ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 9,200
ഇന്ന് 7,904-ലാണ് ടാറ്റ എലക്സി ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 9,200 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് വിപണി വിദഗ്ധര്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 മാസത്തിനകം 18 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുളള സ്റ്റോപ് ലോസ് 7,700 രൂപയില്‍ ക്രമീകരിക്കണം. 8,400- 8,500 നിലവാരത്തില്‍ ചെറിയ പ്രതിരോധം അനുഭവപ്പെടാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 9,420 രൂപയും താഴ്ന്ന നിലവാരം 1,468 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 160 ശതമാനം നേട്ടം ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
