തിരുവനന്തപുരം; വാട്സ് ആപ് ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്ന് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. എസ്എംഎസ് വഴിയും ഫോൺ കോളുകൾ വഴിയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വാട്സ് ആപിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.
ഉപഭോക്താക്കളെ വാട്സ് ആപ് അക്കൗണ്ടുകൾ വഴിയാണ് ഇപ്പോൾ തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിടുന്നത്. സൈബർ കുറ്റവാളികൾ നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്! ദയവായി അറിഞ്ഞിരിക്കുക, ജാഗ്രത പാലിക്കുക എസ്ബിഐ ട്വീറ്റ് ചെയ്തു. ഡിജിറ്റൽ പണമിടപാടുകൾ ഉയർന്നതോടെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി വലവിരിച്ചിട്ടുണ്ടെന്ന് എസ്ബിഐ വ്യക്തമാക്കുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബാങ്കിന്റെ ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുകളിൽ ജാഗ്രത പാലിക്കാൻ എസ്‌ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എസ്‌ബിഐയുടെ പേരിലും ശൈലിയിലുമുള്ള എന്റിറ്റികളിൽ നിന്ന് ഉപയോക്താക്കൾക്ക് വ്യാജ അലേർട്ട് ഇമെയിലുകൾ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഇമെയിലുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ്ബിഐ ഒരിക്കലും ഇത്തരം മെയിലുകൾ അയക്കില്ലെന്നുമായിരുന്നു മുന്നറിയിപ്പ്.
ചില തട്ടിപ്പ് രീതികളെ കുറിച്ചും എസ്ബി ഐ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലോട്ടറി അടിച്ചെന്നും എസ്ബിഐ നമ്പറുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ട് കൊണ്ട് നമ്പർ നൽകുന്നതാണ് ഇവയിൽ ഒന്ന്.എസ്ബിഐയ്ക്ക് അത്തരത്തിൽ ലോട്ടറി, ലക്കി ഡ്രോ സ്കീമുകൾ ഇല്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
More From GoodReturns

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications