അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..

വെള്ളിയാഴ്ച വിപണി അവധിയായത് കൊണ്ടു തന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസത്തിലെ വാരാന്ത്യ വ്യാപാരമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപകരൊക്കെ വിപണിയിൽ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്തായാലും ആ പ്രതീക്ഷകളൊന്നും തെറ്റിയില്ല. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം വിപണി ഇന്നും ആവർത്തിക്കുകയാണ്. ആദ്യ സെഷനിൽ വിപണി സൂചികളായ സെന്‍സെക്‌സ് 342.48 പോയിന്റ് ഉയര്‍ന്ന് 73,338.79 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 96.25 പോയിന്റ് ഉയര്‍ന്ന് 22,219.90-ലെത്തി.

വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതും യുഎസ് വിപണികളിലെ പോസിറ്റീവ് പ്രവണതയുമാണ് വിപണിയുടെ മുന്നേറ്റത്തിന് സഹായിച്ചത്. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഉയരത്തിലേക്ക് കുതിച്ച് വിപണി, നേട്ടമുണ്ടാക്കി ഭെൽ

വ്യാഴാഴ്ച തുടക്കത്തിലേ നേട്ടമുണ്ടാക്കിയ മറ്റൊരു പ്രധാന ഓഹരിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് അഥവാ ഭെൽ. എന്താണ് കമ്പനിയുടെ മുന്നേറ്റത്തിന് കാരണമെന്ന് വിശദമായി പരിശോധിക്കാം.

അദാനി പവറിൽ നിന്ന് 4,000 കോടി രൂപയുടെ ഓർഡർ

വിപണിയുടെ ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനത്തിന്‍റെ നേട്ടമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് നേടാനായത്. ഓഹരി വില 4.70 രൂപ അഥവാ 1.93 ശതമാനം ഉയർന്ന് 247.60 രൂപയിലെത്തി.

ഛത്തീസ്ഗഡിലെ റായ്ഗഡിൽ 2x800 മെഗാവാട്ട് ശേഷിയുള്ള റായ്ഗഡ് ഘട്ടം-II താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അദാനി പവറിൽ നിന്ന് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 4,000 കോടിയുടെ കരാർ ലഭിച്ചിരുന്നു. ഇതാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് സഹായിച്ചത്.

ഈ മാസം തുടക്കത്തിൽ എൻടിപിസിയിൽ നിന്ന് 1,600 മെഗാവാട്ട് സിങ്ഗ്രൗളി സൂപ്പർ ക്രിറ്റിക്കൽ തെർമൽ പവർ പ്ലാൻ്റ് (എസ്ടിപിപി) സ്റ്റേജ്-III സ്ഥാപിക്കുന്നതിനുള്ള കരാറും കമ്പനി നേടിയിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.58 ശതമാനത്തിന്‍റെ വളർച്ചയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് ഓഹരി വിപണിയിൽ നിന്നും നേടാനായത്. അതോടൊപ്പം ഒരു മാസത്തിനിടെ 9.90 ശതമാനത്തിന്‍റെ ലാഭവും കമ്പനി നേടി. ആറ് മാസത്തിനിടെ 95 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചു.

ഉയരത്തിലേക്ക് കുതിച്ച് വിപണി, നേട്ടമുണ്ടാക്കി ഭെൽ

മൾട്ടിബാഗർ നേട്ടമുണ്ടാക്കിയ സ്ഥാപനം കൂടിയാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. 252.28 ശതമാനത്തിന്‍റെ ലാഭമാണ് ഒരു വർഷത്തിനിടെ ഓഹരി നിക്ഷേപകർക്ക് നൽകിയത്. 275.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 67.60 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില. കഴിഞ്ഞ വർഷം 0.40 രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

പൊതുമേഖലയിലുള്ള വന്‍കിട എന്‍ജിനീയറിംഗ്, ഇലക്ട്രിക് ഉപകരണ നിര്‍മാതാക്കളാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് അഥവാ ഭെല്‍. 1956-ല്‍ സ്ഥാപിതമായി. വൈദ്യുതി, വ്യവസായ വിഭാഗങ്ങളിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസിനു പ്രവർത്തനങ്ങളുണ്ട്. ടർബോ ജനറേറ്ററുകൾ, ബോയിലറുകൾ, ടർബൈനുകൾ, ആക്സസറികൾ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു, കൂടാതെ ഗ്യാസ്, കൽക്കരി, ജലവൈദ്യുത, ആണവ, സൗരോർജ്ജം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ്റുകൾ നിർമ്മിക്കുന്നു.

83,465.06 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 5,621.96 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ വരുമാനം 4.62% വർദ്ധിച്ചു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X