ഈ വര്‍ഷം ടെലികോം മേഖലയില്‍ നിന്നും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ ഏതെല്ലാം? ഇതിനുത്തരവുമായി കടന്നുവരികയാണ് ആഗോള ബ്രോക്കറേജായ സിഎല്‍എസ്എ. ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ടവര്‍സ്, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് തുടങ്ങിയ ടെലികോം ഓഹരികള്‍ 2022 -ല്‍ വലിയ നേട്ടം സമ്മാനിക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി നടപ്പു വര്‍ഷം ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവര്‍സ് സ്റ്റോക്കുകളിലെ ടാര്‍ഗറ്റ് വില സിഎല്‍എസ്എ ഉയര്‍ത്തിയിട്ടുണ്ട്.
ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം അഥവാ എആര്‍പിയു വര്‍ധിക്കുന്നതും 4ജി സേവനങ്ങള്‍ക്ക് ആവശ്യക്കാരേറുന്നതും ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് സിഎല്‍എസ്എയുടെ നിരീക്ഷണം. 5ജി ബിസിനസില്‍ ചുവടുറപ്പിക്കാനുള്ള കരുനീക്കങ്ങളും പിന്നണിയില്‍ കമ്പനികള്‍ തകൃതിയായി നടത്തുന്നുണ്ട്. ഈ അവസരത്തില്‍ 2022 -ല്‍ മികച്ച ലാഭം സമര്‍പ്പിക്കാന്‍ സാധ്യതയുള്ള ടെലികോം സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
ഭാരതി എയര്‍ടെല്‍
ഭാരതി എയര്‍ടെല്ലില്‍ സിഎല്എസ്എയ്ക്ക് കാര്യമായ പ്രതീക്ഷയുണ്ട്. '2021 -ല്‍ എയര്‍ടെല്‍ 35 ശതമാനം ഉയരുകയുണ്ടായി. ബെഞ്ച്മാര്‍ക്ക് സൂചികകളെ പോലും പിന്നിലാക്കുന്ന പ്രകടനമാണിത്. പോയവര്‍ഷം മാര്‍ക്കറ്റ് വിഹിതം കൂട്ടാനും കമ്പനിക്ക് കഴിഞ്ഞു', സിഎല്‍എസ്എയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഭാരതി എയര്‍ടെല്ലിന്റെ ബാലന്‍സ് ഷീറ്റ് ശക്തമാണ്. മൂന്നു മടങ്ങുള്ള ഇബിഐടിഡിഎയും പോസിറ്റീവ് സോണില്‍ തുടരുന്ന പണമൊഴുക്കും കമ്പനിയുടെ കരുത്തു പറഞ്ഞുവെയ്ക്കുന്നുണ്ട്. സ്റ്റോക്കില്‍ 910 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സിഎല്‍എസ്എ നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 28 ശതമാനം ഉയര്‍ച്ച ബ്രോക്കറേജ് കണക്കാക്കുന്നു.
ഇന്‍ഡസ് ടവര്‍സ്
2021 -ല്‍ നിറംമങ്ങിയ സ്റ്റോക്കുകളില്‍ ഒന്നാണ് ഇന്‍ഡസ് ടവര്‍സ്. കേവലം 3 ശതമാനം നേട്ടം മാത്രമാണ് പോയവര്‍ഷം കമ്പനി കണ്ടെത്തിയത്. ടെലികോം മേഖലയിലെ ഉയര്‍ന്ന ചിലവുകളും വോഡഫോണ്‍ ഐഡിയ കമ്പനിയുടെ ഫണ്ട് സമാഹരണത്തിന് എടുത്ത കാലതാമസവും 2021 -ല്‍ ഇന്‍ഡസ് ടവര്സിന് തിരിച്ചടിയായി.
എന്തായാലും സ്റ്റോക്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചാ സാധ്യത സിഎല്‍എസ്എ കാണുന്നുണ്ട്. ഇന്‍ഡസ് ടവര്‍സ് ഓഹരികളുടെ വ്യാപാരം 5.5x എന്റര്‍പ്രൈസ് വാല്യു / ഇബിഐടിഡിഎ എന്ന ആകര്‍ഷകമായ നിലയിലാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 37 ശതമാനം മുന്നേറ്റമാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് പ്രവചിക്കുന്നത്. ടാര്‍ഗറ്റ് വില 360 രൂപ.
സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്
പോയവര്‍ഷം ടെലികോം മേഖലയില്‍ നിന്നും കയ്യടി നേടിയ സ്റ്റോക്കുകളില്‍ ഒന്നാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്. കോവിഡിന് ശേഷം ആഗോളതലത്തില്‍ ഡിജിറ്റല്‍ നെറ്റ്വര്ക്കുകള് വിപുലമാകുമ്പോള്‍ പ്രധാന ഗുണഭോക്താവായി സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് മാറുന്നു. ഇതേസമയം, ഒരുഭാഗത്ത് അറ്റ കടം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടനല്കുന്നുണ്ട്. പോയവര്‍ഷം 30 ശതമാനം വര്‍ധനവോടെ 28 ബില്യണ്‍ രൂപയായി കമ്പനിയുടെ കടബാധ്യതകള്‍ ഉയര്‍ന്നു.
ഡെറ്റ് ടു ഇക്വിറ്റി 1.3x -ല്‍ നിന്നും 0.5x ആയി വെട്ടിക്കുറയ്ക്കാന്‍ നടപടികളെടുക്കുമെന്ന് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് അറിയിച്ചിട്ടുണ്ട്. എന്തായാലും അറ്റ കടം മുന്‍നിര്‍ത്തി സ്റ്റോക്കിലെ ടാര്‍ഗറ്റ് വില 363 രൂപയായി സിഎല്‍എസ്എ കുറച്ചത് കാണാം. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 31 ശതമാനം ഉയര്‍ച്ച സ്റ്റെര്‍ലൈറ്റ് ടെക്നോളജീസില്‍ ബ്രോക്കറേജ് കാണുന്നു.
വോഡഫോണ്‍ ഐഡിയ
'അണ്ടര്‍പെര്‍ഫോം' റേറ്റിങ്ങാണ് വോഡഫോണ്‍ ഐഡിയയില്‍ സിഎല്‍എസ്എ നല്‍കുന്നത്. എജിആര്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കൂടുതല്‍ സാവകാശം കിട്ടിയ സ്ഥിതിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വിട്ടൊഴിയാന്‍ വോഡഫോണ്‍ ഐഡിയക്ക് കഴിഞ്ഞെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം. സ്റ്റോക്കില്‍ 16 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സിഎല്‍എസ്എ അറിയിക്കുന്നതും.
ഈ വര്‍ഷം ടെലികോം മേഖലയിലെ പ്രതീക്ഷകള്‍
2021 നവംബറിലാണ് 20 മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധനവ് കമ്പനികള്‍ നടപ്പിലാക്കിയത്. നിരക്ക് വര്‍ധനവിനൊപ്പം എജിആര്‍ കുടിശ്ശികയുടെ പേരില്‍ സാമ്പത്തികാശ്വാസ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ടെലികോം കമ്പനികള്‍ പുത്തനുണര്‍വ് കൈവരിച്ചു. ഈ വര്‍ഷം 4ജി വരിക്കാരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് പ്രതീക്ഷ. 2023-24 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും ഡാറ്റ വരിക്കാരുടെ എണ്ണം 921 മില്യണ്‍ തൊടുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതില്‍ 83 ശതമാനം പേരും 4ജി സേവനങ്ങളായിരിക്കും ഉപയോഗിക്കുക.
5ജി ബിസിനസിന് തിരിതെളിയുന്നതും ടെലികോം മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുവെയ്ക്കും. എജിആര്‍ കുടിശ്ശികയാണ് സെക്ടറിലെ പ്രധാന തലവേദന. എജിആര്‍ കുടിശ്ശിക സംബന്ധിച്ച് റിവ്യു പെറ്റീഷന് കമ്പനികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിധി അനുകൂലമായാണ് വരുന്നതെങ്കില്‍ ഭാരതി എയര്‍ടെല്ലിന് 4.2 ബില്യണ്‍ ഡോളറും വോഡഫോണ്‍ ഐഡിയക്ക് 5 ബില്യണ്‍ ഡോളറുമാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷം റിലയന്‍സ് ജിയോയും ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സൂചനയുണ്ട്. ജിയോയുടെ ലിസ്റ്റിങ് സെക്ടറിന്റെ മുഖംതന്നെ മാറ്റിമറിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications