ചാഞ്ചാട്ടത്തില്‍ ബിഗ്ബുള്ളിനും കൈപൊള്ളി! ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല

ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ വമ്പന്‍ ചാഞ്ചാട്ടത്തിനാണ് വിപണിയില്‍ സാക്ഷ്യം വഹിച്ചത്. ആഗോള തലത്തില്‍ വ്യാപകമാകുന്ന വിലക്കയറ്റവും റഷ്യ- ഉക്രൈന്‍ യുദ്ധവുമൊക്കെ ആഭ്യന്തര വിപണിയേയും പ്രതികൂലമായി ബാധിച്ചു. ഇതോടെ മാര്‍ച്ച് പാദത്തില്‍ വന്‍കിട നിക്ഷേപകര്‍ക്കും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തേണ്ടിവന്നു. ഇന്ത്യയുടെ വാറന്‍ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയും തന്റെ ഓഹരിക്കൂട്ടത്തില്‍ 'ചില്ലറ' മാറ്റമൊക്കെ വരുത്തി.

ജുന്‍ജുന്‍വാല

ഏറ്റവുമൊടുവില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, മാര്‍ച്ച് പാദകാലയളവില്‍ ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ ഓഹരികളുടെ വിഹിതം രാകേഷ് ജുന്‍ജുന്‍വാല കുറച്ചു. ഡിസംബര്‍ പാദത്തില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയിലുണ്ടായിരുന്ന 3.93 ശതമാനം വിഹിതം മാര്‍ച്ച് പാദത്തോടെ 2.95-ലേക്ക് താഴ്ത്തി. അതായത് ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ 50,00,000 ഓഹരികള്‍ അഥവാ 0.98 ശതമാനം വിഹിതമാണ് ജുന്‍ജുന്‍വാല ഒഴിവാക്കിയത്. ഇതോടെ ആകെ ഓഹരികളുടെ എണ്ണം 1,50,00,000 ആയി താഴ്ന്നു.

ഡിവിആര്‍

ഡിവിആര്‍

ഡിഫറന്‍ഷ്യല്‍ വോട്ടിങ് റൈറ്റ്‌സ് ഷെയേര്‍സ് അഥവാ ഡിവിആര്‍ ഓഹരി എന്നത് സാദാ ഓഹരിയെ പോലെ തന്നെയാണെങ്കിലും വോട്ടവകാശത്തില്‍ ചില വ്യത്യാസങ്ങളുണ്ടാവും. സാദാരണ ഓഹരിയേക്കാള്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൂടിയ തോതിലോ അല്ലെങ്കില്‍ കുറഞ്ഞതോ ആയ വോട്ടിങ് അവകാശം ഡിവിആറില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍ ഇന്ത്യയിലെ നിയമത്തില്‍ സാദാ ഓഹരികളേക്കാള്‍ ഉയര്‍ന്ന വോട്ടിങ് അവകാശം അനുവദിക്കാന്‍ കമ്പനികള്‍ക്ക് അനുവാദം ഇല്ല.

ഓഹരികളേക്കാള്‍

അതിനാല്‍ ഇന്ത്യന്‍ ഡിവിആര്‍ പൊതുവേ സാദാ ഓഹരികളേക്കാള്‍ വോട്ടിങ് അവകാശം കുറവുള്ളതായിരിക്കും. അതേസമയം പകരമായി ഉയര്‍ന്ന തോതിലുള്ള ലാഭവിഹിതമാവും കൈമാറുക. നിര്‍ബന്ധിതമായോ സംഘടിതമായോ കമ്പനിയുടെ ഭരണം പിടിച്ചെടുക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായും പരോക്ഷമായി നിര്‍ണായക നിക്ഷേപകനെ ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയൊക്കെ കമ്പനികള്‍ ഡിവിആര്‍ ഉപയോഗപ്പെടുത്തും.

റീട്ടെയില്‍

അതേസമയം സാദാ ഓഹരിയേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതം കിട്ടുന്നതാണ് കമ്പനിയുടെ നിയന്ത്രണത്തില്‍ താത്പര്യമില്ലാത്ത റീട്ടെയില്‍ നിക്ഷേപകരെ ഡിവിആര്‍ ഓഹരിക്ക് പിന്നാലെ പായാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ച പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഡിവിആര്‍ ഓഹരികളും എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ സാദാ ഓഹരിയെ പോലെ കൈമാറ്റം ചെയ്യാം. മിക്കപ്പോഴും കമ്പനിയുടെ സാദാ ഓഹരിയേക്കാള്‍ വിലക്കുറവില്‍ ഡിവിആര്‍ ഓഹരികള്‍ ലഭ്യമാകും.

രാകഷ് ജുന്‍ജുന്‍വാല

രാകഷ് ജുന്‍ജുന്‍വാല

ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X