ബീജിങ്: കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നായിരുന്നു. വുഹാനില്‍ നിന്ന് തുടങ്ങിയ രോഗബാധ ചൈനയും കടന്ന് ലോകം മുഴുവന്‍ കീഴടക്കി. എന്നാല്‍ അപ്പോഴേക്കും ചൈന വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു.
പക്ഷേ, അതിന് വലിയ വിലയും ചൈന നല്‍കേണ്ടി വന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും മുമ്പേ ചൈന കൊടിയ പ്രതിസന്ധിയില്‍ ആയി. അതേസമയം, ലോകം മുഴുവന്‍ പ്രതിസന്ധി കനത്തപ്പോള്‍ പിടിച്ചു നിന്നത് ചൈന മാത്രമായിരുന്നു. ചൈനയില്‍ നിന്ന് മറ്റൊരു ശുഭവാര്‍ത്ത കൂടി പുറത്ത് വരികയാണ് ഇപ്പോള്‍.
ഓഹരി വിപണി
ചൈനീസ് ഓഹരി വിപണി കുറച്ച് നാളുകളായി കടുത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക തിരിച്ചുവരവില്‍ രാജ്യം നേട്ടമുണ്ടാക്കിയെങ്കിലും ഓഹരി വിപണിയില്‍ അത് കാര്യമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍, ആ പ്രശ്നവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.
കുതിച്ചുയര്‍ന്ന് വിപണി
റെക്കോര്‍ഡ് നേട്ടമാണ് ചൈനയിലെ സിഎസ്ഐ ഇന്‍ഡക്സ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.ച ചൊവ്വാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ 1.9 ശതമാനം ആയിരുന്നു വളര്‍ച്ച. ഇതോടെ കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും വിപണി എത്തി.
2015 ലെ റെക്കോര്‍ഡ്
2008 ന് ശേഷം 2015 ല്‍ ആയിരുന്നു സിഎസ്ഐ ഇന്‍ഡക്സ് മികച്ച നേട്ടം കൈവരിച്ചത്. ആ റെക്കോര്‍ഡ് ആണ് 5,353.75 പോയന്റ് മറികടന്നതോടെ തിരുത്തിക്കുറിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ സ്ഥിതിയില്‍ നിന്ന് അമ്പത് ശതമാനത്തോളം ആണ് ഇപ്പോള്‍ വിപണിയിലെ മുന്നേറ്റം. ഇതോടെ ചൈനയിലെ ആഭ്യന്തര ഓഹരികളുടെ മൂല്യം 11 ട്രില്യണ്‍ ഡോളര്‍ ആയി. ഇതും സര്‍വ്വകാല റെക്കോര്‍ഡ് ആണ്.
അല്പം ഭയവും
2015 ല്‍ ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ മുന്നേറ്റത്തിന്റെ ഓര്മ ചൈനയ്ക്ക് ഇപ്പോഴും ഉണ്ട്. അന്ന് ആ വന്‍മുന്നേറ്റത്തിന് പിറകെ എത്തിയത് വലിയ തിരിച്ചടി ആയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ 5.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണി നേരിട്ടത്. സമാനമായ മുന്നേറ്റം കഴിഞ്ഞ ജൂലായ് മാസത്തില്‍ പ്രകടമായപ്പോള്‍, അതിനെ നിയന്ത്രിക്കാനുള്ള നീക്കമായിരുന്നു അധികൃതര്‍ സ്വീകരിച്ചത്.
ഇത്തവണ എങ്ങനെ
എന്തായാലും 2015 ലെ പോലെ ആകില്ല ഇത്തവണ എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഈ മുന്നേറ്റം കുറച്ച് കാലം നിലനിന്നേക്കും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സിഎസ്ഐ ഇന്‍ഡക്സ് 5,525 നും 5,570 നും ഇടയിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ചൈനീസ് മുന്നേറ്റം
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ചൈന ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ആഗോള വിപണിയിലും ചര്‍ച്ചയാണ്. മികച്ച ജിഡിപിയുമായി കഴിഞ്ഞ പാദത്തില്‍ ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. യൂറോപ്പും അമേരിക്കയും ഇപ്പോഴും കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ആണ് ചൈനയുടെ ഈ മുന്നേറ്റങ്ങള്‍.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications