മുംബൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിന കേസുകളുടെ കാര്യത്തില്‍ ചെറിയ കുറവ് വന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നതും അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. അതേസമയം വാക്സിന് ലഭ്യത ഇപ്പോഴും പ്രതിസന്ധിയായി തുടരുകയും ചെയ്യുകയാണ്.
അതിനിടെയാണ് ഓഹരി വിപണിയില്‍ ഞെട്ടിക്കുന്ന കുതിപ്പുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിലെ നേട്ടത്തിന്റെ പ്രതിഫലനം തന്നെയാണ് ആഭ്യന്തര വിപണികളിലും പ്രകടമായത്. ഇതോടെ നിക്ഷേപകര്‍ക്കുണ്ടായ നേട്ടം എഴുതിയാല്‍ വായിക്കാന്‍ പോലും പറ്റാത്തത്ര വലിയ തുകയാണ്. പരിശോധിക്കാം...
5.78 ട്രില്യണ്‍
രണ്ട് ദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 5.78 ട്രില്യണ്‍ രൂപയാണ് വർദ്ധിച്ചത് എന്നാണ് കണക്കുകള്‍. 41,68,33,30,50,00,000.06 ഇന്ത്യന്‍ രൂപ! ഇത് വായിച്ചെടുക്കാന്‍ തന്നെ പ്രയാസമാകും.
സെന്‍സെക്സും നിഫ്റ്റിയും
സെന്‍സെക്സ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 50,193.33 പോയന്റിലാണ്. 1,574.97 പോയന്റ് ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. 3.24 ശതമാനത്തിന്റെ വര്‍ദ്ധന. നിഫ്റ്റി ക്ലോസ് യെ്തത് 430.30 പോയന്റ് ഉയര്‍ന്ന്15,108.10 പോയന്റിലും. 2.93 ശതമാനം ഉയര്‍ച്ച.
നേട്ടമുണ്ടാക്കിയവര്‍
മഹീന്ദ്ര ആന്റ് മഹീന്ദ്രയാണ് ഇതില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. ഓഹരി മൂല്യം 5.91 ശതമാനം ആണ് വര്‍ദ്ധിച്ചത്. ബജാജ് ഓട്ടോയുടെ മൂല്യം 5.17 ശതമാനം വര്‍ദ്ധിച്ചു. ടൈറ്റാന്‍ 4.89 ശതമാനത്തിന്റേയും ബജാജ് ഫിനാന്‍സ് 4.84 ശതമാനത്തിന്റേയും എച്ച്ഡിഎഫ്സി ബാങ്ക് 2.57 ശതമാനത്തിന്റേയും വളര്‍ച്ച നേടി.
തിരിച്ചടി നേരിട്ടത്
ഓഹരി വിപണിയില്‍ ഇത്രവലിയ നേട്ടം ഉണ്ടായെങ്കിലും തിരിച്ചടി നേരിട്ടവരും ഉണ്ട്. ടെലികോം മേഖലയും എഫ്എംസിജി കമ്പനികളും ആണ് തിരിച്ചടി നേരിട്ടത്. ഭാരതി എയര്‍ടെല്‍, ഐടിസി, ഡോ റെഡ്ഡീസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് പിറകോട്ടടിച്ചത്.
എന്താണ് കാരണം
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചത് തന്നെയാണ് ഓഹരി വിപണിയില്‍ അനുകൂലമായ തരംഗം സൃഷ്ടിച്ചത്. മൂന്ന് മാസത്തോളമായി മന്ദഗതിയില്‍ ആയിരുന്നു ഇന്ത്യന്‍ വിപണികള്‍. ആഗോള വിപണിയിലെ ഉയര്‍ച്ചയും വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
