ഇന്ത്യൻ ഓഹരി വിപണി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. എന്നാൽ കേന്ദ്ര ബജറ്റ് അടുത്ത മാസം വരാനിരിക്കുന്ന സാഹചര്യത്തിൽ സൂചികകളുടെ ചാഞ്ചാട്ടം വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരി വാങ്ങുമ്പോൾ കൃത്യമായ നിരീക്ഷണവും പഠനവും നടത്തുന്നത് നല്ലതാണ്. ബ്രോക്കറേജ് നിർദ്ദേശങ്ങളും പരിഗണിക്കാം.
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി ഇന്ത്യയിലെ മൂന്നാമത്തെ വലിയ എത്‌നിക് സ്‌നാക്‌സ് കമ്പനിയായ ബിക്കാജി ഫുഡ്‌സ് ഓഹരികളിൽ കവറേജ് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ പ്രകടനത്തേയും ബ്രോക്കറേജ് വിലയിരുത്തലുകളും നമുക്ക് വിശദമായി അറിയാം.
ഓഹരി വില
ബിഎസ്ഇയിൽ 1.98 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 727.60 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.79 ശതമാനവും ഒരു മാസത്തിനിടെ 33.20 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 33.25 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ വളർച്ച.
ആറ് മാസത്തിനിടെ 35.59 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. ഒരു വർഷത്തിനിടെ 75.41 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
ആരോഗ്യകരമായ ഉൽപ്പന്ന മിശ്രിതം, പ്രവർത്തനക്ഷമത, ബ്രാൻഡ് എന്നിവ കാരണം കമ്പനിയുടെ വരുമാനം 20219-24 സാമ്പത്തിക വർഷത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇബിഐടിഡിഎ 21 ശതമാനവും സിഎജിആർ 42 ശതമാനവുമാണ് വർധിച്ചത്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്‍റെ ശുപാർശ. 900 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 24 ശതമാനത്തിലധികം വളർച്ച സാധ്യതയെ ഇത് സൂചിപ്പിക്കുന്നു.
അതേസമയം കോർ മാർക്കറ്റുകളിൽ ഉയർന്ന ആശ്രിതത്വവും അസംസ്കൃത വസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചിലുകളും കമ്പനിയുടെ പ്രധാന അപകടസാധ്യതകളിൽ ഉൾപ്പെടുന്നുവെന്ന് ബ്രോക്കറേജ് റിപ്പോർട്ടിലുണ്ട്. അസംഘടിത വിപണിയിൽ നിന്നുള്ള ഉയർന്ന മത്സരവും മറ്റൊരു പ്രധാന അപകടമാണ്.
ജൂൺ മാസത്തിലെ ഏറ്റവും മികച്ച ഓഹരി
രണ്ടര മാസത്തിനുള്ളിൽ 47 ശതമാനം നേട്ടമാണ് ബിക്കാജി ഫുഡ്സ് ഇൻ്റർനാഷണൽ ഓഹരി നേടിയത്. അതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനമായ മാർക്കറ്റ്‌സ്‌മോജോ ജൂൺ മാസത്തിലെ ഏറ്റവും മികച്ച ഓഹരിയായി ബിക്കാജി ഫുഡ്സിനെ തിരഞ്ഞെടുത്തു.
ബിക്കാജി ഫുഡ്‌സ് അതിൻ്റെ 2024 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷത്തെ ലാഭം 108 ശതമാനം വർധിച്ചു. 2020 സാമ്പത്തിക വർഷത്തിലെ 10.6 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 21.6 ശതമാനമായി ആഒഇ മെച്ചപ്പെടുത്തിക്കൊണ്ട് കമ്പനി സ്ഥിരമായി റിട്ടേൺ മെട്രിക്‌സ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.

രാജസ്ഥാൻ, അസം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. യുപി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബിസിനസ്സ് വർധിപ്പിക്കാനുള്ള ശ്രമങ്ങളും ബിക്കാജി ഫുഡ്‌സ് തുടങ്ങിക്കഴിഞ്ഞു.
ഓഹരി വാങ്ങാം
കമ്പനിയുടെ ഗുണനിലവാരം മികച്ചതാണ്. മൂല്യനിർണയം ചെലവേറിയതായി തോന്നുന്നു. എന്നാൽ കമ്പനിയുടെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുമ്പോൾ അത് ന്യായമാണെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. സാങ്കേതികതകൾ ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു. സ്റ്റോക്കിൻ്റെ സ്കോർ 85 ആണ്. അതുകൊണ്ടു തന്നെ ഓഹരി വാങ്ങാമെന്നാണ് മാർക്കറ്റ്‌സ്‌മോജോയുടെ ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications