81 രൂപയുടെ സ്റ്റോക്കില്‍ 7 കോടിയിലേറെ രൂപ ലാഭം പിടിച്ച് ജുന്‍ജുന്‍വാല!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു കുഞ്ഞന്‍ സ്‌റ്റോക്കുണ്ട്. ബില്‍കെയര്‍ ലിമിറ്റഡ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 -ന് 43.55 രൂപയില്‍ ക്ലോസ് ചെയ്ത ബില്‍കെയര്‍ ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരി വില 81 രൂപയാണ്. നടപ്പു വര്‍ഷം 84 ശതമാനം ഉയര്‍ന്ന ഈ കുഞ്ഞന്‍ സ്റ്റോക്കില്‍ നിന്നും 7 കോടിയിലേറെ രൂപയാണ് ജുന്‍ജുന്‍വാല ലാഭം കണ്ടെത്തുന്നത്.

ബിൽകെയർ ലിമിറ്റഡ്

2020 ഡിസംബര്‍ പാദം ബില്‍കെയറിന്റെ 19.97 ലക്ഷം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് വാങ്ങിയത്. അന്ന് 8.70 കോടി രൂപ ഇതിനായി ഇവര്‍ മുടക്കി. കമ്പനിയുടെ 17.35 ലക്ഷം ഓഹരികള്‍ ജുന്‍ജുന്‍വാലയും 2.62 ലക്ഷം ഓഹരികള്‍ രേഖ ജുന്‍ജുന്‍വാലയും തമ്മില്‍ പങ്കിടുന്നു.

Also Read: മികച്ച ലാഭത്തിന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ഫാര്‍മ, ഐടി സ്റ്റോക്കുകള്‍Also Read: മികച്ച ലാഭത്തിന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ഫാര്‍മ, ഐടി സ്റ്റോക്കുകള്‍

 
ഉയർച്ച

ഇക്കഴിഞ്ഞ സെപ്തംബര്‍ പാദം വരെയും ഈ കമ്പനിയിലെ നിക്ഷേപത്തില്‍ ജുന്‍ജുന്‍വാല ദമ്പതികള്‍ മാറ്റം വരുത്തിയില്ല. വ്യാഴാഴ്ച്ച ബില്‍കെയര്‍ ലിമിറ്റഡിന്റെ ഓഹരി വില 81.15 രൂപയില്‍ എത്തിനില്‍ക്കുമ്പോള്‍ 7.5 കോടി രൂപയാണ് രാകേഷ് ജുന്‍ജുന്‍വാല ലാഭം പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 86.34 ശതമാനം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ടുമാത്രം 9.05 ശതമാനം ഉയരാന്‍ ഈ മൈക്രോ-കാപ്പ് കമ്പനിക്ക് കഴിഞ്ഞു.

മൂവിങ് ആവറേജ്

5, 20, 50, 100, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ബില്‍കെയറിന്റെ ഇപ്പോഴത്തെ വ്യാപാരം. സാമ്പത്തിക മികവ് മെച്ചപ്പെട്ടതാണ് സ്റ്റോക്കിന്റെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. 2021 സെപ്തംബര്‍ പാദം 22.40 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ കമ്പനിക്ക് സാധിക്കുകയുണ്ടായി. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേകാലത്ത് 3.36 കോടി രൂപയുടെ നഷ്ടമാണ് ബില്‍കെയര്‍ നേരിട്ടത്.

Also Read: 'ബംബര്‍ ലോട്ടറിയായി' ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഈ വര്‍ഷം 2,000% വരെ ലാഭം നല്‍കിയ 5 ടാറ്റ ഓഹരികള്‍!Also Read: 'ബംബര്‍ ലോട്ടറിയായി' ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഈ വര്‍ഷം 2,000% വരെ ലാഭം നല്‍കിയ 5 ടാറ്റ ഓഹരികള്‍!

 
പ്രകടനം

നടപ്പു വര്‍ഷം രണ്ടാം പാദം കമ്പനിയുടെ അറ്റ വില്‍പ്പന 151.65 കോടി രൂപയില്‍ നിന്ന് 203.53 കോടി രൂപയായി ഉയര്‍ന്നത് കാണാം. 34.21 ശതമാനം വളര്‍ച്ച. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്തംബര്‍ പാദം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 10.56 കോടിയില്‍ നിന്ന് 15.81 കോടി രൂപയായാണ് വര്‍ധിച്ചതും. ഓഹരി വിപണിയില്‍ കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 119.25 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 41 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബില്‍കെയര്‍ ലിമിറ്റഡ് സാക്ഷിയാണ്.

പ്രവർത്തനം

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പാക്കേജിങ് റിസര്‍ച്ച രംഗത്താണ് ബില്‍കെയര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക്, പോളിമര്‍, അലൂമിനിയം ഉത്പന്നങ്ങള്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലുണ്ട്. അഗോള ക്ലിനിക്കല്‍ സേവനങ്ങളും ബില്‍കെയര്‍ ലിമിറ്റഡ് ലഭ്യമാക്കുന്നുണ്ട്. പൂനെയിലാണ് കമ്പനിയുടെ നിര്‍മാണശാല. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂര്‍, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളിലും ബില്‍കെയര്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

Also Read: സായിപ്പിനെ പോലെയല്ല, കട്ടയ്ക്ക് കൂടെ നില്‍ക്കും; DIIs-ന് വന്‍ നിക്ഷേപമുള്ള 5 ഓഹരികള്‍ ഇതാAlso Read: സായിപ്പിനെ പോലെയല്ല, കട്ടയ്ക്ക് കൂടെ നില്‍ക്കും; DIIs-ന് വന്‍ നിക്ഷേപമുള്ള 5 ഓഹരികള്‍ ഇതാ

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Bilcare Ltd Stock Price Touches Rs 81; Jhunjhunwala Records A Profit Of More Than Rs 7 Crore In 2021

Bilcare Ltd Stock Price Touches Rs 81; Jhunjhunwala Records A Profit Of More Than Rs 7 Crore In 2021. Read in Malayalam.
Story first published: Thursday, December 30, 2021, 19:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X