കഴിഞ്ഞ ഒന്നരമാസം ഏകീകരണഘട്ടത്തിലൂടെയായിരുന്നു ബിര്‍ലസോഫ്റ്റ് ഓഹരികളുടെ പ്രയാണം. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഊര്‍ജ്ജിത ശ്രമം സ്റ്റോക്ക് നടത്തുകയാണ്. ചൊവാഴ്ച്ച 6 ശതമാനത്തിലേറെ ഉയര്‍ച്ച ബിര്‍ലസോഫ്റ്റില്‍ കാണാം. ഇന്നലെ 471.95 രൂപയില്‍ തിരശ്ശീലയിട്ട കമ്പനി രാവിലെത്തന്നെ ഓഹരി വിലയിലേക്ക് 28 രൂപ അധികം ചേര്‍ത്തു. സമീപകാലത്ത് 380 രൂപ വരെയ്ക്കും ബിര്‍ലസോഫ്റ്റ് പതറിയിരുന്നു.
എന്തായാലും കഥ മാറി. വൈകാതെ 520 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില കയറുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ നിരീക്ഷണം. ഈ ഐടി സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന അടിയന്തര ഹ്രസ്വകാല ടാര്‍ഗറ്റും 520 രൂപതന്നെ. അടുത്ത മൂന്നു മാസം കൊണ്ട് 570 രൂപ വരെയ്ക്കും ഉയരാന്‍ ബിര്ലസോഫ്റ്റിന് സാധിക്കുമെന്ന പ്രവചനവും എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 15 ശതമാനം മുന്നേറ്റമാണിത്.
എന്തുകൊണ്ട് ബിര്‍ലസോഫ്റ്റ് ബുള്ളിഷാവുന്നു? ഇതിനുത്തരവും എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് നല്‍കുന്നുണ്ട്. സമീപകാലത്തെ വീഴ്ച്ചയ്ക്ക് ശേഷമുള്ള കണ്സോളിഡേഷന് ഘട്ടത്തില്‍ 380 രൂപയ്ക്കരികെ ശക്തമായ പിന്തുണ സ്റ്റോക്ക് കണ്ടെത്തി. 2022 ഫെബ്രുവരിയിലെ പതനത്തിന് ശേഷം ആത്മവിശ്വാസത്തോടെയുള്ള തിരിച്ചുവരവുകള്‍ കമ്പനി നടത്തുകയാണ്. 470 രൂപയെന്ന മുന്‍ സ്വിങ് ഉയരം മറികടന്നതോടെയാണ് സ്റ്റോക്കിലെ പുതിയ അപ്ട്രെന്‍ഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇടപാടുകളുടെ എണ്ണത്തിലും ആരോഗ്യകരമായ വളര്‍ച്ച കാണാം.
ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകള്‍ പോസിറ്റീവ് സിഗ്നലുകളാണ് സ്റ്റോക്കില്‍ നല്‍കുന്നത്. കഴിഞ്ഞ 20, 50 ദിനങ്ങളിലെ സിംപിള്‍ മൂവിങ് ആവറേജിന് മുകളിലാണ് ബിര്‍ലസോഫ്റ്റ് ഓഹരികളുടെ ഇപ്പോഴത്തെ വ്യാപാരം. റിലേറ്റീവ് സ്ട്രെങ്ത് കംപാരിറ്റീവ് സൂചകമാകട്ടെ, ആരോഹണപാതയിലും തുടരുന്നു. നിഫ്റ്റി സൂചികയെ മറികടക്കുന്ന പ്രകടനമാണിത് പറഞ്ഞുവെയ്ക്കുന്നത്.
ഇടക്കാല ടെക്നിക്കല്‍ സെറ്റപ്പ് പോസിറ്റീവായതുകൊണ്ട് വരുന്ന ആഴ്ച്ചകളില്‍ മികച്ച മുന്നേറ്റം ബിര്‍ലസോഫ്റ്റില്‍ പ്രതീക്ഷിക്കാം, എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇക്കാരണത്താല്‍ 'ബൈ' റേറ്റിങ്ങാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് കല്‍പ്പിക്കുന്നത്. 465-480 രൂപ റേഞ്ചില്‍ കമ്പനിയുടെ ഓഹരികള്‍ സമാഹരിക്കുന്നതാണ് ഉത്തമം. സ്റ്റോപ്പ് ലോസ് 440 രൂപ. ഹ്രസ്വകാലം അഥവാ ഒരു മാസത്തിനകം ബിര്ലസോഫ്റ്റിന്റെ ഓഹരി വില 520 രൂപ മറികടക്കും. 570 രൂപയിലേക്കുള്ള ചുവടുവെയ്പ്പും കമ്പനിക്ക് വിദൂരമല്ല.
കഴിഞ്ഞ ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 14 ശതമാനം ആദായം തിരിച്ചുകൊടുക്കാന്‍ ബിര്ലസോഫ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഇതേസമയം, 2022 -ലെ ഇതുവരെയുള്ള ചിത്രത്തില്‍ 13 ശതമാനം തകര്‍ച്ചയാണ് സ്റ്റോക്ക് അറിയിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 585.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 215.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബിര്‍ലസോഫ്റ്റ് ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 32.57. ഡിവിഡന്റ് യീല്‍ഡ് 0.81 ശതമാനം.
മുകളില്‍
കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications