കൊച്ചി: കൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വലിയ തട്ടിപ്പ് കണ്ടെത്തി ബിഐഎസ്. കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പ്ലൈവുഡിൽ ഐഎസ്‌ഐ അടയാളം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ്, മേത്തല, അസമന്നൂർ, എറണാകുളം എന്ന ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ, മറൈൻ പ്ലൈവുഡിലെ ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് (ഐഎസ്‌ഐ മാർക്ക്), വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.
"ടസ്‌ക്കർ" ബ്രാൻഡ് നാമവും വ്യാജ ഐഎസ്‌ഐ അടയാളവുമുള്ള വലിയ അളവിലുള്ള മറൈൻ പ്ലൈവുഡും പ്ലൈവുഡിൽ അടയാളപ്പെടുത്താൻ ഉപയോഗിച്ച വ്യാജ ഐഎസ്‌ഐ അടയാളവും ലൈസൻസ് നമ്പറും ഉള്ള നിരവധി സ്റ്റെൻസിലുകളും റെയ്ഡിനിടെ പിടിച്ചെടുത്തു. ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക് ഉള്ള ഏതെങ്കിലും ഉൽപ്പന്നം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ബിഐഎസ് ആക്ട് 2016 അനുസരിച്ച് രണ്ട് വർഷം വരെ തടവോ, കുറഞ്ഞത് രണ്ടു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുററമാണ്. കുറ്റവാളികൾക്കെതിരെ ബിഐഎസ്
കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതായിരിക്കും.

ഏതെങ്കിലും ഉൽപ്പന്നത്തിൽ ഐഎസ്‌ഐ മാർക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ, അത് kobobis.gov.in എന്ന മെയിൽ വഴി ഹെഡ്, കൊച്ചി ബ്രാഞ്ച് ഓഫീസ്, ബിഐഎസിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വിവരങ്ങളുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ബിഐഎസ് ലൈസൻസിന്റെ സാധുത ബിഐഎസ് വെബ്‌സൈറ്റിൽ (www.bis.gov.in) നിന്നും ബിസ് കെയർ ആപ്ലിക്കേഷനിൽ നിന്നും പരിശോധിക്കാൻ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
