കൊച്ചി: സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന ബിഐഎസ് ( ബിസ്നസ് ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ) മുദ്ര പതിച്ച സ്വര്‍ണം മാത്രമേ നാളെ മുതല്‍ കടകളില്‍ വില്ക്കാന് പാടുള്ളൂ. ജൂണ്‍ ഒന്നിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണിത്. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. നടപ്പാക്കുന്നത് നീട്ടിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. നാളെ മുതല്‍ കടകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാണെന്നാണ് നിയമം.

ഇനി മുതല്‍ കടകളില്‍ 14, 18, 22 കാരറ്റ് സ്വര്‍ണം മാത്രമേ വില്‍ക്കാനും നിര്‍മ്മിക്കാനും സാധിക്കൂ. 58.5 ശതമാനം സ്വര്‍ണം അടങ്ങിയതിനെയാണ് 14 കാരറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. 75 ശതമാനം സ്വര്‍ണം അടങ്ങിയതിനെ 18 കാരറ്റെന്നും 91.6 ശതമാനം സ്വര്‍ണം അടങ്ങിയതിനെ 22 കാരറ്റെന്നും വിശേഷിപ്പിക്കുന്നു.
99 ശതമാനത്തില്‍ കൂടുതല്‍ സ്വര്ണമുള്ളതിനെ ആഭരണമാക്കാതെ സ്വര്‍ണ ബിസ്ക്കറ്റും മറ്റുമായാണ് വില്‍ക്കുന്നത്. ഇതിന് നേരത്തെ ബുള്ള്യന്‍ രജിസ്ട്രേഷന് നമ്പര്‍ നിലവിലുണ്ട്. ഇതില്ലാതെ വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. അതേസമയം, സ്വര്‍ണം വില്‍ക്കുന്ന എല്ലാ കടകള്‍ക്കും ഇനി ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ കയ്യിലുള്ള സ്വര്‍ണം വില്ക്കുമ്പോള് ഹാള്‍മാര്‍ക്ക് മുദ്ര പ്രശനമല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications