ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പി നേതാവാണ് അമിത് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ രാജ്യത്തെ ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരനാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അമിത് ഷായുടെ ആസ്തി എത്രയാണെന്ന് നിങ്ങൾക്കറിയാമോ. അദ്ദേഹത്തിനും ഭാര്യ സോനാല്‍ അമിത് ഭായ് ഷായ്ക്കും ചേർന്ന് ഏകദേശം 65.7 കോടി രൂപയുടെ സ്വത്തുക്കളുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്. 180 കമ്പനികളിൽ അമിത് ഷായ്ക്ക് നിക്ഷേപമുണ്ട്. സോനാൽ ഷായ്ക്ക് ഏകദേശം 80 കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. ഏതൊക്കെ കമ്പനികളാണ് അവ എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
വിപണി മൂല്യം 37.46 കോടി
അമിത് ഷായുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോയുടെ വിപണി മൂല്യം ഏകദേശം 17.46 കോടി രൂപയും ഭാര്യയുടേത് 20 കോടി രൂപയുമാണ്. രണ്ടു പേരും പ്രധാനമായും 10 കമ്പനികളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

അമിത് ഷായുടെ നിക്ഷേപം
1. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ 1.35 കോടി രൂപ മൂല്യമുള്ള ഓഹരി അമിത് ഷായുടെ കയ്യിലുണ്ട്.
2. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള സ്റ്റോക്ക് എംആർഎഫിലും അമിത് ഷായ്ക്ക് താൽപ്പര്യമുണ്ട് . ടയർ നിർമ്മാതാവിൻ്റെ ഏകദേശം 1.29 കോടി രൂപ വിലമതിക്കുന്ന 100 ഓഹരികൾ അദ്ദേഹം സ്വന്തമാക്കി.
3. ഏകദേശം 1.07 കോടി രൂപയുടെ നിക്ഷേപമാണ് അമിത് ഷാ കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ)യിൽ നടത്തിയിരിക്കുന്നത്.
4. ഐ.ടി.സി., ഇന്‍ഫോസിസ്, വി.ഐ.പി ഇന്‍ഡസ്ട്രീസ്, ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍, കമിന്‍സ് ഇന്ത്യ, കന്‍സായി നെറോലാക് പെയിന്റ്‌സ് എന്നിവയാണ് അദ്ദേഹത്തിന് നിക്ഷേപമുള്ള മറ്റ് പ്രമുഖ കമ്പനികള്‍. 0.4 കോടി മുതല്‍ 0.7 കോടി രൂപവരെയാണ് ഇവയിലെ നിക്ഷേപം.
5. ലിസ്റ്റഡ് അല്ലാത്ത ചില കമ്പനികളിലായി മൂന്നുലക്ഷം രൂപയും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.
6. അമിത് ഷായുടെ കയ്യിൽ കനാറ ബാങ്കിന്‍റെ 7.25 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളുണ്ട്. പൊതുമേഖലാ ബാങ്കായ കനാറ ബാങ്കിന്‍റെ 50,000 ഓഹരികളാണ് അമിത് ഷായുടെ ഭാര്യ സോണൽ ഷാ വാങ്ങിയിരിക്കുന്നത്. ഏകദേശം 2.96 കോടി രൂപയുടെ നിക്ഷേപം.
7. അമിത് ഷായും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കൂടി 1.9 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് പ്രോക്ടർ & ഗാംബിൾ ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ കമ്പനിയിലുള്ളത്.
സോനാല്‍ അമിത് ഭായ് ഷായ്ക്ക് നിക്ഷേപമുള്ള മറ്റ് കമ്പനികൾ
1. കരൂർ വൈശ്യ ബാങ്കിൻ്റെ 1 ലക്ഷം ഓഹരികൾ സോനാലിന് സ്വന്തമായുണ്ട്.
2. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസിൽ സോനാലിൻ്റെ ഓഹരി ഏകദേശം 1.79 കോടി രൂപയാണ്.
3.ഏകദേശം 1.22 കോടി രൂപ വിലമതിക്കുന്ന ഭാരതി എയർടെൽ ഓഹരികൾ സോനാലിൻ്റെ കൈവശമുണ്ട്.

4. സൺ ഫാർമയിലെ സോനാലിൻ്റെ ഓഹരി മൂല്യം ഒരു കോടിയിലേറെയാണ്.
5. ലിസ്റ്റഡ് അല്ലാത്ത കമ്പനികളില്‍ 83,845 രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട് സോനാല്‍.
പണം, ബാങ്ക് സമ്പാദ്യം, നിക്ഷേപം, സ്വർണം, വെള്ളി, അനന്തരാവകാശ സ്വത്ത് എന്നിവയുൾപ്പെടെ അമിത് ഷായുടെ ജംഗമ സ്വത്തുക്കൾ 20.23 കോടി രൂപയാണ്. പണം, ബാങ്ക് സേവിംഗ്സ്, സ്റ്റോക്ക് നിക്ഷേപങ്ങൾ, നിക്ഷേപങ്ങൾ എന്നിവയും 1.10 കോടിയിലധികം വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെടെ 22.5 കോടി രൂപയാണ് സോണലിൻ്റെ ജംഗമ ആസ്തികൾ.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
