കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഇന്ത്യയിലുടനീളം ഒട്ടനവധി ബ്രാഞ്ചുള്ള ഫെഡറൽ ബാങ്കിൻ്റെ ഏകദേശം 10% ഓഹരികൾ യുഎസ് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോൺ ഏറ്റെടുക്കുന്നു. 6,196.5 കോടി രൂപയ്ക്കാണ് ഓഹരി വാങ്ങുന്നത്. ഫെഡറൽ ബാങ്കിന്റെ ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചു കഴിഞ്ഞു.
ബോർഡ് അംഗീകാരത്തിനു പുറമേ ഓഹരി ഉടമകളുടെ അനുമതി, ആർബിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) എന്നിവയുടെ റെഗുലേറ്ററി അംഗീകാരങ്ങൾ കൂടി ലഭിക്കേണ്ടതുണ്ട്. ഇത് വലിയ ലാഭകരമായ ഇടപാട് തന്നെയാണ്. ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ വിദേശ നിക്ഷേപത്തിന്റെ കുതിപ്പ് വേഗത്തിലാവുന്നു എന്നത് ശ്രദ്ധേയമായ വളർച്ചയാണ്.
"ഇതൊരു മികച്ച നീക്കമാണ്. കാരണം, ആർബിഐയുടെ രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളാണ് ഇത് നിറവേറ്റുന്നത്: ദീർഘകാലത്തെ വിദേശ മൂലധനം നേടുക, ഒപ്പം ബാങ്കിംഗ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ. വലിയ സാങ്കേതികവിദ്യയിലും കംപ്ലയിൻസുകളിലും നിക്ഷേപം നടത്താൻ ശേഷിയുള്ളവരാണ് ഇവർ," മാക്വാരിയിലെ സുരേഷ് ഗണപതി അഭിപ്രായപ്പെട്ടു.

ഈ വർഷം നടന്ന മറ്റ് പ്രധാന ബാങ്കിംഗ് ഇടപാടുകൾ
ആർബിഎൽ ബാങ്ക്: യുഎഇയിലെ എമിറേറ്റ്‌സ് എൻബിഡിയിൽ നിന്ന് 60% ഓഹരികൾക്കായി 26,853 കോടി രൂപയുടെ നിക്ഷേപം നടന്നു
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: വാർബർഗ് പിൻകസിൽ നിന്ന് 7,500 കോടി രൂപയും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 2,624 കോടി രൂപയും സമാഹരിച്ചു.
യെസ് ബാങ്ക്: ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ ഏകദേശം 15,000 കോടി രൂപയ്ക്ക് 24.2% വരെ ഓഹരികൾ ഏറ്റെടുത്തു.
ഫെഡറൽ ബാങ്ക്-ബ്ലാക്ക്‌സ്റ്റോൺ ഇടപാടുകളെ കുറിച്ച് കൂടുതൽ അറിയാം
ഫെഡറൽ ബാങ്കിലെ നിക്ഷേപം, ബ്ലാക്ക്‌സ്റ്റോൺ നിയന്ത്രിത സ്ഥാപനമായ 'ഏഷ്യ II ടോപ്‌കോ XIII' വഴിയാണ് നടപ്പിലാക്കുക. സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി നിക്ഷേപകന് 27.3 കോടി വാറന്റുകൾ വരെ നൽകാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഓരോ വാറന്റും 227 രൂപ (225 പ്രീമിയം) ഇഷ്യൂ വിലയിൽ 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറായി മാറും. നിക്ഷേപകൻ 25% മുൻകൂറായി നൽകുകയും ബാക്കി തുക കൺവേർഷനിൽ നൽകുകയും ചെയ്യും.
വാറന്റുകൾ 18 മാസത്തിനുള്ളിൽ നടപ്പിലാക്കണം. കൺവേർട്ട് ചെയ്യാത്ത വാറന്റുകൾ റീഫണ്ട് ഇല്ലാതെ നഷ്ടമാവും. മാത്രമല്ല കൺവേർട്ട് ചെയ്ത ഓഹരി ഉടമസ്ഥത 5% കടന്നാൽ, നിക്ഷേപകന് ഒരു നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറെ നാമനിർദ്ദേശം ചെയ്യാൻ കഴിയും.
റീട്ടെയിൽ, എസ്എംഇ, ഡിജിറ്റൽ ബിസിനസുകൾ എന്നിവയിലെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും മൂലധന ബഫറുകൾ ശക്തിപ്പെടുത്തുന്നതിനും ഈ ഫണ്ട് സമാഹരണം സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് സിഇഒ കെവിഎസ് മണിയൻ വ്യക്തമാക്കുന്നു. നവംബർ 19-ന് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരം തേടും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications