റഷ്യയുടെ ഉക്രൈന് അധിനിവേശത്തോടെ ഇന്ത്യന്‍ ഓഹരി വിപണിയുടെ വീര്യം ചോര്‍ന്നിരിക്കുന്നു. കുതിച്ചുയരുന്ന ക്രൂഡ് വിലയും പണപ്പെരുപ്പവും വിപണിയുടെ ആധി കൂട്ടുകയാണ്. 2021 -ലെ സ്വപ്നത്തേരോട്ടം അയവിറക്കി നിക്ഷേപകര്‍ കാത്തുനില്ക്കുന്നു വിപണിയുടെ അടുത്ത ഉയര്‍ച്ചയ്ക്കായി. നിലവില്‍ മിക്ക ഓഹരികളും വലിയ വിലക്കിഴിവിലാണ് വ്യാപാരം ചെയ്യുന്നത്. ഇതിനിടെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ ഒന്നുരണ്ടു ഓഹരികളില്‍ കാണാം. ഇക്കൂട്ടത്തില്‍ ഒന്നാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡ്.
പോയവര്‍ഷത്തെ മള്‍ട്ടിബാഗര്‍ ഓഹരി. 2021 സെപ്തംബറില്‍ എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്കാണ് കമ്പനി ചവിട്ടിക്കയറിയത്. ഇക്കാലത്ത് ഓഹരി വില 309 രൂപ വരെയ്ക്കും എത്തുകയുണ്ടായി. തുടര്‍ന്ന് ലാഭമെടുപ്പ് കനത്തതോടെ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. കഴിഞ്ഞ ഒരു മാസം കൊണ്ട് 10 ശതമാനത്തിലേറെ തിരുത്തല്‍ സ്റ്റോക്കില്‍ സംഭവിച്ചു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഒരാഴ്ച്ച കൊണ്ട് 8.50 ശതമാനത്തോളം ഉയര്‍ച്ച ഓഹരി വിലയില്‍ കാണാം. എന്തായാലും ബിഎല്‍എസ് ഇന്റര്‍നാഷണലില്‍ ഒരു നോട്ടം വെയ്ക്കാമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ചാര്‍ട്ട് പാറ്റേണില്‍ ഈ സ്റ്റോക്ക് പോസിറ്റീവ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. 200-210 രൂപ റേഞ്ചില്‍ ശക്തമായ അപ്ട്രെന്‍ഡ് പ്രതീക്ഷിക്കാം.
ഇതേസമയം, പോസിഷണല്‍ നിക്ഷേപകര്‍ ഒരല്‍പ്പം കൂടി കാത്തുനില്ക്കണം. കാരണം ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ലാഭമെടുപ്പ് ഇനിയും തുടരും. 200 മുതല്‍ 210 രൂപ നിലവാരത്തില്‍ സ്റ്റോക്കില്‍ എന്ട്രിയെടുക്കുന്നതാണ് ഉചിതം.
അടുത്ത ഒരു മാസം കൊണ്ട് ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ ഓഹരി വില 260 രൂപ വരെയ്ക്കും ഉയരാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലുള്ള അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദ്ദത്തിലൂടെയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ കടന്നുപോകുന്നത്. 2021 സെപ്തംബറില്‍ 309 രൂപ തൊട്ടതിന് ശേഷം വീഴ്ച്ചകളുടെ പരമ്പര സ്റ്റോക്കില്‍ കാണാം. എന്നാല്‍ സമീപകാലത്ത് ആരോഹണ പാതയിലേക്ക് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ തിരിച്ചുവരികയാണ്. മാര്‍ക്കറ്റ് ഒന്നടങ്കം ശക്തമായ നെഗറ്റീവ് വികാരം പുലര്‍ത്തുന്നതിനിടെയാണ് സ്റ്റോക്കിന്റെ ധീരമായ ചെറുത്തുനില്‍പ്പ്. ചാര്‍ട്ട് പാറ്റേണില്‍ അപ്ട്രെന്ഡിനുള്ള സൂചനയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ നല്‍കുന്നത്', സുമീത് ബഗാഡിയ പറയുന്നു.
ഓരോ ന്യായമായ വീഴ്ച്ചയിലും ഈ സ്റ്റോക്ക് കൂടുതല്‍ സമാഹരിക്കാമെന്നാണ് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത നിര്‍ദേശിക്കുന്നത്. '200 മുതല്‍ 210 രൂപ സോണില്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ വാങ്ങാം. 180 രൂപ വരെയുള്ള വീഴ്ച്ചകളില്‍ എല്ലാം ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. 170 രൂപ നിലവാരത്തില്‍ ശക്തമായ പിന്തുണ സ്റ്റോക്കിനുണ്ട്. ഇതേസമയം, 178 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്', അനുജ് ഗുപ്ത അറിയിക്കുന്നു.
അടിയന്തര ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 240 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. ഹ്രസ്വകാലത്തേക്ക് സ്റ്റോക്കില്‍ നിക്ഷേപം നടത്താമെന്നാണ് സുമീത് ബാഗഡിയയുടെയും നിര്‍ദേശം. 240 രൂപ സോണില്‍ സ്റ്റോക്ക് നേരിയ പ്രതിരോധം നേരിടാം. ഇതു മറികടക്കുന്ന പക്ഷം 260 രൂപയിലേക്ക് ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ ഓഹരി വില ചലിക്കും. ഓഹരികള്‍ അപ്ട്രെന്ഡിലായതുകൊണ്ട് വരുന്ന ദിനങ്ങളില്‍ ശക്തമായ ഉയര്‍ച്ച സ്റ്റോക്കില്‍ പ്രതീക്ഷിക്കാമെന്ന് സുമീത് ബഗാഡിയ പറയുന്നു.
നിലവില്‍ 2,245 കോടി രൂപയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ വിപണി മൂല്യം. ഡിവിഡന്റ് യീല്‍ഡ് 0.56 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 309 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 83 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. നിലവില്‍ 1,71,711 ആണ് ബിഎല്‍എസ് ഇന്റര്‍നാഷണലിലെ ട്രേഡ് വോളിയം. കഴിഞ്ഞ 20 ദിവസത്തെ ശരാശരി വോളിയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 50 ശതമാനത്തിനരികെ ഉയര്‍ച്ച ഇവിടെ കാണാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
