സമീപകാലയളവില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള തലത്തില്‍ ഭീഷണിയാകുന്ന പണപ്പെരുപ്പവും വിവിധ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് വര്‍ധനയും ഡോളറിന്റെ വിനിമയ നിരക്ക് ശക്തമാകുന്നതും പോലെയുള്ള ഘടകങ്ങളാണ് വിപണിയുടെ വഴിയില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നത്.
ഇതിനോടൊപ്പം ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നു. കൂടാതെ കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭമാര്‍ജിന്‍ ഇടിയുന്നതും സാഹചര്യം സങ്കീര്‍ണമാക്കുന്നു. എങ്കിലും അടുത്തിടെ നേരിട്ട തിരുത്തലിലൂടെ ഓഹരികള്‍ മികച്ച നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് അുത്ത 12 മാസ കാലയളവിലേക്ക് 34 ശതമാനം വരെ നേട്ടം നല്കാവുന്ന 7 ബ്ലൂ ചിപ് കമ്പനികളെ നിക്ഷേപത്തിനായി നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
ഐസിഐസിഐ ബാങ്ക്
എതിരാളികളേക്കാള്‍ മികച്ച പ്രകടനമാണ് ഐസിഐസിഐ ബാങ്ക് കാഴ്ച വയ്ക്കുന്നത്. വളര്‍ച്ചയും ഉയര്‍ന്ന തോതിലാണ്. ലാഭക്ഷമത മെച്ചപ്പെട്ടതും വായ്പാ വിതരണത്തില്‍ പുരോഗതിയുണ്ടായതും റീട്ടെയില്‍ നിക്ഷേപം വര്‍ധിക്കുന്നതും കൂടാതെ കിട്ടാക്കടങ്ങള്‍ക്കു വേണ്ടി ഉയര്‍ന്ന നീക്കിയിരിപ്പ് നടത്തിയിട്ടുള്ളതും ഐസിഐസിഐ ബാങ്കിനെ വേറിട്ടതാക്കുന്നു. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരി 1,000 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ആക്സിസ് ബാങ്കിന്റെ പ്രവചനം. ഇതിലൂടെ 48 ശതമാനം ലാഭമാണ് നേടാവുന്നത്.
ബജാജ് ഓട്ടോ
കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് ആവശ്യകത ഉയര്‍ന്നതും ഇരുചക്ര വാഹനങ്ങളില്‍ പ്രീമിയം വിഭാഗം ഉത്പന്നങ്ങളോട് താത്പര്യം വര്‍ധിക്കുന്നതും ബജാജ് ഓട്ടോയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഇത് സമീപ ഭാവിയില്‍ കമ്പനിയുടെ ലാഭക്ഷമത ഉയര്‍ത്തുന്നതിനും പ്രവര്‍ത്തന മികവിലേക്കും നയിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. ഇതിനോടൊപ്പം കയറ്റുമതി വര്‍ധിക്കുന്നതും ബജാജ് ഓട്ടോയ്ക്ക് ഗുണകരമാണ്. അടുത്ത 12 മാസ കാലയളവില്‍ 4,350 രൂപയാണ് ഓഹരിയില്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ 18 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും കണക്കുക്കൂട്ടുന്നു.
ടെക് മഹീന്ദ്ര
അടുത്തിടെ ബ്രെയിന്സ്കെയില് എന്ന കമ്പനിയെ 220 കോടിയിലേറെ രൂപ മുതല്‍മുടക്കില്‍ ഏറ്റെടുത്തിരുന്നു. ഇത് കമ്പനിയുടെ ക്ലൗഡ് സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ചും വടക്കേ അമേരിക്കന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍. ഇതിനോടൊപ്പം വൈവിധ്യവത്കരിക്കപ്പെട്ട മേഖലയില്‍ ദീര്‍ഘകാല കരാറുകള്‍ കരസ്ഥമാക്കിയിട്ടുള്ളത് ടെക് മഹീന്ദ്രക്ക് പ്രതിസന്ധികളെ മറികടക്കുന്നതിനും ഒരു മേഖലയെ ആശ്രയിക്കുന്നതിലെ അപകടം ഒഴിവാക്കുന്നതിനും സഹായിക്കുമെന്നും ആക്സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ടെക് മഹീന്ദ്ര ഓഹരികള്‍ 1,700 രൂപയിലേക്ക് ഉയരാം. ഇതിലൂടെ 48 ശതമാനം ലാഭമാണ് പ്രതീക്ഷിക്കുന്നത്.
മാരുതി സുസൂക്കി
കോവിഡിന് ശേഷം സമ്പദ്ഘടനയിലെ ഉണര്‍വും വാഹന വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റേയും ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് മാരുതി സുസൂക്കിയാണ്. എന്‍ട്രി ലെവല്‍ വാഹന വിപണിയിലെ മേധാവിത്തവും ഉത്പന്നത്തിന്റെ ചാക്രികതയും അനുകൂല ഘടകങ്ങളാണ്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതും ഇതിലൂടെ ഉത്പന്ന ശ്രേണിയിലെ വിടവ് നികത്തുന്നതും വൈവിധ്യവത്കരിക്കുന്നതും മാരുതിക്ക് അനുകൂലമാണ്. ഇതിനോടൊപ്പം പെട്രോള്‍, സിഎന്‍ജി വിഭാഗങ്ങളോട് പൊതുവില്‍ മമത വര്‍ധിക്കുന്നതും കമ്പനിക്ക് ഗുണകരമാകും. അടുത്ത 12 മാസ കാലയളവില്‍ ഓഹരി 9,800 രൂപയിലേക്ക് ഉയരുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ 27 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
എസ്ബിഐ
ഇന്ത്യന്‍ സാമ്പത്തിക രംഗം ഉണര്‍വിലേക്ക് നയിക്കപ്പെടുമ്പോള്‍ ഏറ്റവും ഗുണം ലഭിക്കുന്ന പൊതുമേഖല ബാങ്കുകളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. ആരോഗ്യകരമായ മൂലധന പര്യാപ്തതയും മറ്റു അടിസ്ഥാന ഘടകങ്ങളും ബാങ്കിന് പിന്തുണയേകുന്നു. വായ്പാ വിതരണത്തിലെ ചെലവ് കുറഞ്ഞതിനോടൊപ്പം വളര്‍ച്ചയും കൈവരിക്കുന്നത് 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇരട്ടയക്കത്തില്‍ ഓഹയിയിന്മേലുള്ള ആദായം നേടാന്‍ ഇടയാക്കും. പ്രതീക്ഷച്ചതിലും വേഗത്തില്‍ കിട്ടാക്കട പ്രതിസന്ധി തരണം ചെയ്യുന്നതും അനുകൂല ഘടകമാണ്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ 665 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. ഇതിലൂടെ 43 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഭാരതി എയര്‍ടെല്‍
അടിസ്ഥാന ഘടകങ്ങളില്‍ മികവ് പുലര്‍ത്തുന്നതും പുരോഗതി കൈവരിക്കുന്നതും ടെലികോം വമ്പനായ ഭാരതി എയര്‍ടെല്ലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. താരിഫ് നിരക്ക് ഉയര്‍ത്തിയതിലൂടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവും ലാഭത്തിലെ വളര്‍ച്ചാ സാധ്യത ശക്തിപ്പെടുകയും ചെയ്തു. ഇതിനോടൊപ്പം ഗ്രാമീണ മേഖലയിലെ സാന്നിധ്യം വിപുലമാക്കുന്നതും 4-ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപമിറക്കുന്നതും അനുകൂല ഘടകമാണ്. കൂടാതെ ടെലികോം ടവര്‍ ബിസിനസിലേക്ക് തന്ത്രപരമായ നിക്ഷേപം ആകര്‍ഷിക്കാനുള്ള സാധ്യതകളും മൊബൈല്‍ മണി പോലുള്ള ഉപ വിഭാഗങ്ങളുടെ ഐപിഒ സാധ്യതകളും എയര്‍ടെല്ലിനെ ആകര്‍ഷമാക്കുന്നു. അടുത്ത 12 മാസ കാലയളവില്‍ ഓഹരിക്ക് 900 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 31 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
സിപ്ല
ഉപഭോക്തൃ ആരോഗ്യ സംരംക്ഷണ ബിസിനസ് വിഭാഗത്തില്‍ ഫാര്‍മ കമ്പനിയായ സിപ്ലയുടെ വരുമാനത്തിന്റെ 60 ശതമാനവും കണ്ടെത്തുന്നത് ആഭ്യന്തര വിപണിയില്‍ നിന്നാണ്. ബാക്കി 40 ശതമാനം ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് ലഭിക്കുന്നത്. 2022 അവസാനത്തോടെ ഈ വിഭാഗം ലാഭത്തിലേക്ക് എത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. പുതിയതായി വികസിപ്പിച്ച ശ്വാസ സംബന്ധമായ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് അനുമാനം. ഇതിനോടൊപ്പം ഇന്ത്യയിലെ ബിസിനസും മെച്ചപ്പെടുന്നത് സിപ്ലയ്ക്ക് ഗുണകരമാകും. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരി 1,125 രൂപയിലേക്ക് മുന്നേറും എന്നാണ് ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ 17 ശതമാനം ലാഭമാണ് നോട്ടമിടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications