ചുരുങ്ങിയ സമയംകൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍; ടാര്‍ഗറ്റ് വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെയാണ് ബോംബെ സൂചിക 60,000 മാര്‍ക്ക് പിന്നിട്ടത്. വന്‍കുതിപ്പിന് പിന്നാലെ വിപണിയില്‍ തിരുത്തല്‍ സംഭവിക്കുമെന്ന ആശങ്ക ട്രേഡര്‍മാരും നിക്ഷേപകരും ഒരുപോലെ പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി വിപണിയില്‍ നേരിയ ഇടര്‍ച്ച കാണാം. ബുധനാഴ്ച്ച സെന്‍സെക്‌സ് 254 പോയിന്റ് നഷ്ടപ്പെട്ട് 59,606 എന്ന പോയിന്റ് നിലയിലേക്ക് തിരിച്ചിറങ്ങി. നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് നഷ്ടത്തില്‍ 17,711 എന്ന നിലയിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

 

എന്തായാലും ഹ്രസ്വകാല നേട്ടങ്ങള്‍ കൊയ്യാന്‍ ട്രേഡിങ് അവസരങ്ങള്‍ ഇനിയുമുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ അവസരത്തില്‍ ഹ്രസ്വകാലം കൊണ്ട് ബ്രേക്കൗട്ട് സമ്മാനിക്കാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

1. ബ്ലൂ സ്റ്റാര്‍

1. ബ്ലൂ സ്റ്റാര്‍

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ് ഓഹരികള്‍ 890 രൂപയെന്ന സുരക്ഷിത താവളം വിട്ടുയരാന്‍ ആരംഭിച്ചത്. വിപണിയില്‍ വില്‍ക്കപ്പെടുന്ന ഓഹരികളുടെ എണ്ണത്തില്‍ സംഭവിച്ച വര്‍ധനവ് ബ്രേക്കൗട്ടിനെ കാര്യമായി സ്വാധീനിച്ചു. കമ്പനിയുടെ ഓഹരി വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ പ്രതിദിന ചാര്‍ട്ടില്‍ 'ബുള്ളിഷ് കപ്പ് - ഹാന്‍ഡില്‍' പാറ്റേണ്‍ കാണാം.

പ്രതീക്ഷ

അതായത് വരാനിരിക്കുന്ന ആഴ്ചകളില്‍ കമ്പനിയുടെ ഓഹരി വില ഭേദപ്പെട്ട രീതിയില്‍ മുന്നേറുമെന്ന പ്രതീക്ഷ ഏഞ്ചല്‍ വണ്ണിന്റെ (ഏഞ്ചല്‍ ബ്രോക്കിങ്) ചീഫ് അനലിസ്റ്റ് സമീത് ചാവന്‍ പങ്കുവെയ്ക്കുന്നു. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ ഓഹരി വില 890-880 രൂപ നിലയില്‍ നില്‍ക്കെ ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ് സ്‌റ്റോക്കുകള്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം. 960 രൂപയാണ് ടാര്‍ഗറ്റ് വില; 853 രൂപ സ്റ്റോപ്പ് ലോസും.

Also Read: 1,000 ശതമാനം വരെ നേട്ടം; ഈ വര്‍ഷം 'മള്‍ട്ടിബാഗര്‍മാരായ' 5 ഫാര്‍മ സ്‌റ്റോക്കുകള്‍ അറിയാം

2. ഓഎന്‍ജിസി

2. ഓഎന്‍ജിസി

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഓഎന്‍ജിസി ഓഹരികളിലും ഉയര്‍ച്ചയ്ക്കുള്ള സാധ്യത ഏഞ്ചല്‍ വണ്ണിന്റെ ചീഫ് അനലിസ്റ്റ് സമീത് ചാവന്‍ പങ്കുവെയ്ക്കുന്നുണ്ട്. എണ്ണ വിപണിയുടെ ഈ ആഴ്ച്ചത്തെ പ്രകടനം മുന്‍നിര്‍ത്തി ഓഎന്‍ജിസി ഓഹരികള്‍ 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജ് മറികടന്നിരിക്കുകയാണ്; 2019 മെയ് മാസത്തിന് ശേഷം ആദ്യമായാണിത്. കൂടാതെ, എഡിഎക്‌സ് ഇന്‍ഡിക്കേറ്ററിലും (ആവറേജ് ഡയറക്ഷണല്‍ മൂവ്‌മെന്റ് ഇന്‍ഡക്‌സ്) ഓഎന്‍ജിസിയുടെ പ്രയാണം മുകളിലോട്ടുതന്നെ.

ബുധനാഴ്ച്ച 145.70 രൂപ എന്ന നിലയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 149 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ച് ഓഎന്‍ജിസി സ്‌റ്റോക്ക് വാങ്ങാമെന്ന് സുമീത് ചാവന്‍ നിര്‍ദേശിക്കുന്നു. 129.80 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം.

3. ജൂബിലന്റ് ഫൂഡ്

3. ജൂബിലന്റ് ഫൂഡ്

ഏഞ്ചല്‍ വണ്ണിന്റെ ചീഫ് അനലിസ്റ്റായ സമീത് ചാവന്‍ ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ് ലിമിറ്റഡിലും പച്ചക്കൊടി വീശുന്നുണ്ട്. നിലവില്‍ 4,000 രൂപയ്ക്ക് മുകളിലാണ് കമ്പനിയുടെ ഓഹരി വില തുടരുന്നത്. എന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ ചുവടുറപ്പിക്കാന്‍ കമ്പനി ഒരല്‍പ്പം പ്രയാസം നേരിടുന്നുണ്ട്. ഈ വാരം പലകുറി ശ്രമിച്ചിട്ടും 4,200 മാര്‍ക്കിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ ജൂബിലന്റ് ഫൂഡിന് കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച്ച 78.45 രൂപ കൂട്ടിച്ചേര്‍ത്ത് 4,080.05 രൂപയിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത് (1.96 ശതമാനം നേട്ടം). എന്തായാലും 4,240 രൂപ ടാര്‍ഗറ്റ് വില കരുതി സ്റ്റോക്ക് വാങ്ങാമെന്നാണ് സുമീത് ചാവന്‍ നല്‍കുന്ന നിര്‍ദേശം. 3,950 രൂപ സ്റ്റോപ്പ് ലോസ് വെയ്ക്കാനും നിക്ഷേപകര്‍ വിട്ടുപോകരുത്.

4. ജെബി കെമിക്കല്‍സ്

4. ജെബി കെമിക്കല്‍സ്

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ജെബി കെമിക്കല്‍സില്‍ ബ്രേക്കൗട്ട് കണ്ടത്. 1,700-1,780 രൂപ സോണില്‍ ശക്തമായി നിലകൊണ്ട ജെബി കെമിക്കല്‍സ് ശരാശരിക്ക് മുകളിലുള്ള വോളിയം വില്‍പ്പനയ്ക്ക് വെള്ളിയാഴ്ച്ച സാക്ഷിയായി. ഇതോടെ ഓഹരി വിലയും കുതിച്ചുയര്‍ന്നു. കഴിഞ്ഞ 20, 50 ദിവസങ്ങളിലെ സിംപിള്‍ മൂവിങ് ആവറേജിന് മുകളിലാണ് കമ്പനിയുടെ ഇപ്പോഴത്തെ നില്‍പ്പ്. ഇന്റര്‍മീഡിയറ്റ് ടെക്‌നിക്കല്‍ സെറ്റപ്പ് പോസിറ്റീവ് ട്രെന്‍ഡ് വെളിപ്പെടുത്തുന്നുണ്ട്. 14 ദിവസത്തെ ചിത്രവും (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) ചിത്രവും ഉയര്‍ച്ചയാണ് വരച്ചുകാട്ടുന്നത്.

ഹ്രസ്വകാല നേട്ടം

ഇക്കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജെബി കെമിക്കല്‍സ് ഹ്രസ്വകാല നേട്ടം കുറിക്കുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് സുഭാഷ് ഗംഗാധരന്‍ പറയുന്നു. 1,830-1,840 രൂപ റേഞ്ചില്‍ സ്റ്റോക്ക് വാങ്ങാനാണ് നിക്ഷേപകര്‍ക്ക് ഇദ്ദേഹം നല്‍കുന്ന നിര്‍ദേശം. ടാര്‍ഗറ്റ് വില 2,040 രൂപ; സ്റ്റോപ്പ് ലോസ് 1,740 രൂപയും. ബുധനാഴ്ച്ച 1,892.50 രൂപ എന്ന നിലയിലാണ് ജെബി കെമിക്കല്‍സ് വ്യാപാരം അവസാനിപ്പിച്ചത് (3.31 ശതമാനം തകര്‍ച്ച).

5. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

5. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി കയറ്റിറക്കങ്ങളുടെ പരമ്പരയാണ് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് കാഴ്ചവെക്കുന്നത്. കഴിഞ്ഞവാരം മുന്‍പ് കുറിച്ച 59.50 രൂപയെന്ന സ്വിങ് ഉയരം തിരുത്താന്‍ കമ്പനിക്ക് സാധിച്ചു. ടെക്‌നിക്കല്‍ ഇന്‍ഡിക്കേറ്ററുകള്‍ മുഴുവന്‍ സ്‌റ്റോക്കില്‍ പോസിറ്റീവ് ട്രെന്‍ഡാണ് വിളിച്ചോതുന്നത്.

Also Read: 420 രൂപാ നിക്ഷേപത്തില്‍ നേടാം ഓരോ മാസവും 10,000 രൂപാ വീതം!

ചാർട്ടുകൾ

കഴിഞ്ഞ 20 ദിവസത്തിനിടെയുള്ള സിംപിള്‍ മൂവിങ് ആവറേജിന് മുകളിലാണ് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരികളുടെ ഇപ്പോഴത്തെ നില്‍പ്പ്. 14 ദിവസത്തെ ആര്‍എസ്‌ഐ ചിത്രവും (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) ഉയര്‍ച്ച അറിയിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്റ്റോക്ക് വില 70 രൂപ വരെ ഉയരാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് സുഭാഷ് ഗംഗാധരന്‍ പറയുന്നത്. 59 രൂപയ്ക്കും 61 രൂപയ്ക്കുമിടയില്‍ നിക്ഷേപകര്‍ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരി വാങ്ങുന്നതാണ് ഉത്തമം. 55 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം.

6. മണപ്പുറം ഫിനാന്‍സ്

6. മണപ്പുറം ഫിനാന്‍സ്

ഓഗസ്റ്റ് ആദ്യവാരം 210 രൂപ വരെ ഉയര്‍ന്ന മണപ്പുറം ഫിനാൻസ് തൊട്ടുപിന്നാലെയാണ് 155 രൂപയിലേക്ക് ഇടിച്ചിറങ്ങിയത്. എന്തായാലും അന്നത്തെ തിരുത്തലിന് ശേഷം 160-165 രൂപ റേഞ്ചില്‍ തുടര്‍ച്ചയായി പിന്തുണ നേടാന്‍ സ്റ്റോക്കിന് സാധിക്കുന്നുണ്ട്.

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രേഖപ്പെടുത്തുന്ന മണപ്പുറം ഫിനാൻസ് ഇപ്പോള്‍ 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് തൊട്ടരികിലാണ്. പോസിറ്റീവ് ട്രെന്‍ഡാണ് ചിത്രം വിളിച്ചോതുന്നതും. പ്രതിവാര ചാര്‍ട്ടില്‍ 'ബുള്ളിഷ് കാന്‍ഡില്‍' പാറ്റേണ്‍ കാണാം. ബുധനാഴ്ച്ച 172.65 രൂപ എന്ന നിലയിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത് (1.89 ശതമാനം വര്‍ധനവ്).

പ്രതിരോധ നിലയായ 170 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്തുന്നിടത്തോളം ബ്രേക്കൗട്ട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ അറിയിക്കുന്നത്. സ്‌റ്റോക്കില്‍ 188 രൂപ ടാര്‍ഗറ്റ് വില ഇദ്ദേഹം നിര്‍ദേശിക്കുന്നു. സ്‌റ്റോപ്പ് ലോസ് 188 രൂപയും.

7. ടൈറ്റന്‍

7. ടൈറ്റന്‍

1,830 രൂപയില്‍ നിന്നും 2,100 രൂപയിലേക്കുള്ള കുതിച്ചുച്ചാട്ടത്തിന് ശേഷം 2,100-2,150 രൂപ റേഞ്ചില്‍ താളം പിടിക്കുകയാണ് ഇപ്പോള്‍ ടൈറ്റന്‍ ഓഹരികള്‍. പ്രതിദിന ചാര്‍ട്ടുകളില്‍ അടിയുറച്ച അപ്‌ട്രെന്‍ഡ് കാണാം. ഇന്‍ട്രാഡേ ചാര്‍ട്ടുകളിലെ 'ഹയര്‍ ബോട്ടം' പ്രകടനം ടൈറ്റന്‍ ഓഹരികളുടെ കുതിപ്പിന് പിന്തുണ അറിയിക്കുന്നുണ്ട്.

സ്റ്റോപ്പ് ലോസ്

ഈ അവസരത്തില്‍ പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക് 2,020 രൂപയായിരിക്കും പ്രധാന പിന്തുണ നിലയും സ്‌റ്റോപ്പ് ലോസും. ടൈറ്റന്‍ ഓഹരികള്‍ ഹ്രസ്വകാലം കൊണ്ട് 2,240 രൂപ വരെയ്ക്കും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്റെ പക്ഷം. ബുധനാഴ്ച്ച 2,150 രൂപയിലാണ് ടൈറ്റന്‍ കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

Also Read: ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!

8. എച്ച്ഡിഎഫ്‌സി ബാങ്ക്

8. എച്ച്ഡിഎഫ്‌സി ബാങ്ക്

അടുത്തിടെ പ്രതിദിന ചാര്‍ട്ടുകളില്‍ ശക്തമായ തിരിച്ചിറക്കമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കുറിച്ചത്. സ്‌റ്റോക്ക് 'ഡബിള്‍ ബോട്ടം' പാറ്റേണും വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും തിരുത്തലിന് ശേഷം 1,580 രൂപയെന്ന പ്രതിരോധ നില തരണം ചെയ്യാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് സാധിച്ചു.

ടാർഗറ്റ് വില

1,580 രൂപയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യാന്‍ കഴിയുന്നത് പോസിറ്റീവ് സൂചനയായി പറയുകയാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍. 1,720 രൂപ വരെയ്ക്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. നിക്ഷേപകര്‍ക്ക് 1,540 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം. ബുധനാഴ്ച്ച 1,594.85 രൂപയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (1.25 ശതമാനം തകര്‍ച്ച).

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Blue Star To HDFC Bank; 8 Stocks Which Experts Suggest For Short-Term Breakout Returns

Blue Star To HDFC Bank; 8 Stocks Which Experts Suggest For Short-Term Breakout Returns. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X