കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരിയാണ് സാംഹി ഹോട്ടൽസ്. ഏകദേശം 20 ശതമാനത്തോളം വളർച്ചയാണ് ഈ ഹോട്ടൽ ഓഹരി നേടിയത്. ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 45 ശതമാനത്തിലധികം ഉയർന്നു. എന്നാൽ ഈ മുന്നേറ്റത്തിന് ഇടവേള നൽകി ചൊവ്വാഴ്ച സാംഹി ഹോട്ടൽസ് ഓഹരി ചുവപ്പിലാണ് അവസാനിച്ചത്. ഓഹരി വരും ദിവസങ്ങളിൽ കാളപ്പുറത്തേറുമോ അല്ലെങ്കിൽ കരടിയുടെ അടിയേറ്റ് വീഴുമോ...? നമുക്ക് വിശദമായി പരിശോധിക്കാം.
കുതിപ്പ് തുടരുമെന്ന് ബ്രോക്കറേജ്
സാംഹി ഹോട്ടൽസ് ഓഹരി വരും ദിവസങ്ങളിൽ മുകളിലേക്ക് കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് ക്യാപിറ്റൽ ഇന്ത്യ വിലയിരുത്തുന്നത്. പ്രമുഖ ആഗോള ബ്രാൻഡുകളുമായുള്ള സഹകരണം, പ്രവർത്തനത്തിലെ സ്ഥിരത, പ്രധാന മെട്രിക്കുകളിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര ബ്രോക്കറേജ് കമ്പനിയിൽ വിശ്വാസ്യത പുലർത്തുന്നത്.
ഉയർന്ന ഡിമാൻഡ് അനുഭവപ്പെടുന്ന ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, ഡൽഹി എൻസിആർ തുടങ്ങിയ പ്രധാന ഓഫീസ് വിപണികളിലാണ് സാംഹി തന്ത്രപരമായി നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ഫിലിപ്പ് ക്യാപിറ്റൽ ഇന്ത്യ വിശദീകരിച്ചു. അതോടൊപ്പം നഷ്ടം നികത്താനുള്ള പ്രവർത്തനങ്ങൾ കമ്പനി തുടങ്ങിയതും നേട്ടമായി ബ്രോക്കറേജ് വിലയിരുത്തുന്നു. 2024 സാമ്പത്തിക വർഷത്തിൽ 28 ശതമാനമായിരുന്ന പ്രവർത്തന ലാഭം 2025-ൽ 35 ശതമാനമായി ഉയരും.
വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 176.49 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച സാംഹി ഹോട്ടൽസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.26 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുമാസത്തിനിടെ 16.40 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 225.48 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന് വില. 121.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വാങ്ങണോ..?
ഫിലിപ്പ് ക്യാപിറ്റൽ ഇന്ത്യ, സാംഹി ഹോട്ടൽസ് ഓഹരിൽ പോസിറ്റീവാണ്. 243 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ഇത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 38 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ പറയുന്നത് സാംഹി ഹോട്ടൽസ് ഓഹരി കുതിപ്പ് തുടരുമെന്നാണ്. ഓഹരിയിൽ അടുത്ത 1-2 ആഴ്ചകളിൽ ഒരു ചെറിയ ഏകീകരണവും മൂവിംഗ് ആവറേജ് ക്യാച്ച്-അപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകഴിഞ്ഞാൽ ഓഹരി 225 രൂപ വരെ ഉയരാമെന്നും അൻഷുൽ ജെയിൻ ചൂണ്ടിക്കാട്ടി.
നേട്ടത്തിൽ അവസാനം
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ ഫണ്ടുകളുടെ വരവും ബാങ്കിംഗ് ഓഹരികളിലെ വാങ്ങലുമാണ് ചൊവ്വാഴ്ച വിപണിക്ക് താങ്ങായത്. സെൻസെക്സ് 187 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 79,595.59 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 24,167.25 ൽ എത്തി
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി, ഓയിൽ & ഗ്യാസ് എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടത്തിൽ എത്തി. നിഫ്റ്റി ഐടി 0.57 ശതമാനവും ഓയിൽ & ഗ്യാസ് 0.04 ശതമാനവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി റിയലിറ്റി (+2.42%), കൺസ്യൂമർ ഡ്യൂറബിൾസ് (+1.50%), ഓട്ടോ (+0.36%), നിഫ്റ്റി മീഡിയ 0.15 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.81 ശതമാനവും 0.82 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 1.83 ശതമാനം താഴ്ന്ന് 15.23 ൽ എത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
