ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ പുതുവര്‍ഷമായ 2022-ലേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഇതില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022 വര്‍ഷത്തില്‍ 13 വ്യാപാര ദിനങ്ങളിലാണ് അവധികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ശനിയും ഞായറും വരുന്ന പൊതു അവധി ദിനങ്ങളെ ഒഴിവാക്കിയിട്ടുള്ള കണക്കാണിത്. ഈ 13 അവധി ദിനങ്ങളിലും ഇക്വിറ്റി, ഡെറിവേറ്റീവ്, എസ്എല്‍ബി വിഭാഗങ്ങളിലുള്ള വ്യാപാരങ്ങള്‍ എല്ലാം മുടക്കമായിരിക്കും. 2021-ല്‍ 14 അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്.
അവധി കുറവ്
2021-നേക്കാള്‍ ഒരു അവധി ദിനം 2022-ല്‍ കുറവാണ്. 2022 ലെ ആദ്യ അവധി ദിനം ജനുവരി 26-നാണ്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് ആണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം 2022-ലെ അവസാന അവധി ദിനം വരുന്നത് നവംബര്‍ എട്ടിനാണ്. ഗുരുനാഥന് ജയന്തിയുമായി ബന്ധപ്പെട്ടാണ് അവധി വരുന്നത്. ബാക്കിയുള്ള അവധി ദിനങ്ങള്‍ ഒക്കെ ഒന്നുകില്‍ ശനിയാഴ്ചയോ ഞായറാഴ്ചയിലോ ആയിട്ടാണ് വരുന്നത്. ഫെബ്രുവരി മാസത്തില്‍ അവധി ദിനങ്ങള്‍ ഒന്നും തന്നെയില്ല.
കൂട്ട അവധി ഏപ്രിലില്‍
മാര്‍ച്ച് മാസത്തില്‍ രണ്ട് അവധികളാണ് വരുന്നത്. മാര്‍ച്ച് മാസം ഒന്നാം തീയതി മഹാ ശിവരാത്രിയും പതിനെട്ടാം തീയതിയ ഹോളിയുമായിരിക്കും. ഏപ്രില്‍ മാസത്തില്‍ രണ്ട് അവധി ദിനങ്ങളുണ്ട്. ഏപ്രില്‍ 14-ന് മഹാവീര്‍ ജയന്തിയും അംബേദ്കര്‍ ജയന്തിയും ഏപ്രില്‍ 15-ന് ദുഃഖ വെള്ളിയുടേയും അവധിയാണ്. 14, 15 തീയതികള്‍ യഥാക്രമം വ്യാഴവും വെള്ളിയും ആയതിനാല്‍ 2022-ലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധി ദിനങ്ങള്‍ ആയിരിക്കുമിത്. ഏപ്രില്‍ 14 മുതല്‍ തുടര്‍ച്ചയായ നാല് ദിവസമായിരിക്കും വിപണികള്‍ അടച്ചിടേണ്ടി വരിക.
അവധിയില്ല
മെയ് മാസത്തില്‍ മൂന്നാം തീയതി ആയിരിക്കും അവധി. ഈദ്- ഉല്- ഫിത്തര്‍ പ്രമാണിച്ചാണ് മെയ് മാസത്തിലെ ഏക അവധി ഉള്ളത്. ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അവധിയില്ല. ഏറ്റവും കൂടുതല്‍ അവധി ദിനങ്ങള്‍ വരുന്നത് ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലാണ്. ഈ രണ്ടു മാസവും മൂന്ന് അവധി ദിനങ്ങള്‍ വീതമാണുളളത്. ഒക്ടോബറില്‍ 24 25 തീയതികളിലാണ് ദീപാവലി ആഘോഷങ്ങള്‍ക്കായുള്ള അവധി. 2022-ലെ മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 24-ന് വൈകുന്നേരമാണ് നടക്കുന്നത്.
2022-ലെ അവധി ദിനങ്ങള്‍- 1
>> ജനുവരി 26- റിപ്പബ്ലിക് ഡേ
>> മാര്‍ച്ച് 1- മഹാ ശിവരാത്രി
>> മാര്‍ച്ച് 18- ഹോളി
>> ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി
>> ഏപ്രില്‍ 15- ദുഃഖ വെള്ളി
>> മെയ് 3- ഈദ്- ഉല്- ഫിത്തര്‍
2022-ലെ അവധി ദിനങ്ങള്‍- 2
>> ഓഗസ്റ്റ് 9- മുഹറം
>> ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം
>> ഓഗസ്റ്റ് 31- ഗണേശ് ചതുര്‍ത്ഥി
>> ഒക്ടോബര്‍ 5- ദസറ
>> ഒക്ടോബര്‍ 24- ദീപാവലി
>> ഒക്ടോബര്‍ 25- ദീപാവലി
>> നവംബര്‍ 8- ഗുരുനാനാക്ക് ജയന്തി
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications